നമ്മുടെ വീട്ടിലുള്ള ഫർണിച്ചർ മുതൽ ഒരുമാതിരിപ്പെട്ട എല്ലാ സാധനങ്ങളും നമ്മൾ പോളിഷ് ചെയ്യാറുണ്ട്.. പോളിഷ് ചെയ്യുമ്പോൾ അതിലുള്ള അഴുക്ക് എല്ലാം പോവുകയും അത് ക്ലീൻ ആവുകയും നല്ല ഗ്ലോ ആവുകയും ചെയ്യും.. അപ്പോൾ അതു പോലെ തന്നെ പ്രധാനപ്പെട്ടതാണ് പൊടിയും കാറ്റുമെല്ലാം അടിച്ച് ആകെ ഡൽ ആയിരിക്കുന്ന നമ്മുടെ സ്കിൻ ഇടയ്ക്കൊക്കെ പോളിഷ് ചെയ്യുക എന്നുള്ളത്.. സലൂണിൽ ഒക്കെ പോയി ബോഡി പോളിഷ് ചെയ്യുക എന്നുള്ളത് എല്ലാ ആളുകളെയും കൊണ്ട് പറ്റുന്ന കാര്യമല്ല.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് സലൂണിൽ ചെയ്യുന്ന അതേ ഗുണങ്ങളുള്ള ഒരു ഫുൾ ബോഡി പോളിഷ് എങ്ങനെ നമുക്ക് വീട്ടിൽ ചെയ്യാം എന്നതിനെ കുറിച്ചാണ്..
അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്.. ഇതിനാവശ്യമായ വേണ്ട വസ്തുക്കൾ എന്തൊക്കെയാണെന്നും… ഇത് തയ്യാറാക്കി എങ്ങനെ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.. എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണുക.. നമ്മളീ ബോഡി പോളിഷ് 4 സ്റ്റേജുകൾ ആയിട്ടാണ് ചെയ്യുന്നത്.. ശരിയായ ഗുണം കിട്ടണമെങ്കിൽ സ്റ്റെപ്പുകളും.. അതിൻറെ ചേരുവകകളും കൃത്യമായി ഫോളോ ചെയ്യേണ്ടത് ആവശ്യമാണ്..
അപ്പോൾ നമ്മൾ ആദ്യം പാർലറിൽ പോയി ഫുൾ ബോഡി പോളിഷ് ചെയ്യുകയാണെങ്കിൽ അതിൻറെ ആദ്യത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് ഫുൾ ബോഡി സ്ട്രീമിങ് ആണ്.. ഇത് നമ്മുടെ വീടുകളിൽ ചെയ്യുന്നതിനായി ഒന്നുകിൽ നിങ്ങളുടെ വീട്ടിൽ ഹീറ്റർ ഉണ്ടെങ്കിൽ നല്ലപോലെ ചൂടാക്കി ചൂടുവെള്ളം ഉപയോഗിച്ച് ഷവർ എടുക്കുക.. അതല്ലെങ്കിൽ ചൂടുവെള്ളം ഉണ്ടാക്കി അതിൽ കുളിക്കുക.. അതുമല്ലെങ്കിൽ നിങ്ങളുടെ കൈകളും കാലുകളും മാത്രമാണ് പോളിഷ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ഇതുപോലെ ചൂടുവെള്ളം ടവ്വൽ മുക്കി പോളിഷ് ചെയ്യാൻ ഉദ്ദേശിക്കുന്ന ഭാഗം സ്റ്റീം ചെയ്യുക..