സൂപ്പർ ഫിഷ്യൽ ആയിട്ട് നമ്മുടെ മുടിയിൽ അതുപോലെതന്നെ നമ്മുടെ നഖത്തിൽ സ്കിന്നിൽ ഒക്കെ വരുന്ന ഫംഗസിനെ പറ്റിയാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്.. ഫംഗസ് എന്ന് പറയുന്നത് എല്ലാ ഇടങ്ങളിലും ഉള്ള ഒന്നാണ്.. ലോകത്തെ ജനസംഖ്യയിൽ ഒരു 25% ആൾക്കാർക്ക് എങ്കിലും ഇതു കൊണ്ടുള്ള അസുഖങ്ങൾ കാണുന്നുണ്ട്.. നമ്മൾ കേരളത്തിലെ ആൾക്കാർ പ്രത്യേകിച്ച് കുളിയുടെ ആൾക്കാരാണ്.. രണ്ടുമൂന്നു പ്രാവശ്യം ഒക്കെ കുളിക്കും.. അങ്ങനെ വല്ലാതെ സോപ്പ് തേക്കുന്ന സമയത്ത് നമ്മുടെ സ്കിൻ വളരെ ഡ്രൈ ആവും അതുപോലെ നമ്മൾ ഡ്രസ്സ് ഉണക്കുമ്പോൾ വെയിൽ കൊണ്ട് തന്നെ ഉണക്കണം.. ഇന്ന് സംസാരിക്കാൻ ഉദ്ദേശിക്കുന്നത് ഫംഗൽ ഇൻഫെക്ഷന് കുറിച്ചാണ്.. നമ്മുടെ നാട്ടിൽ സർവസാധാരണമായി വളരെ കൂടുതലായി കണ്ടു വരുന്ന ഒന്നാണ് ഫംഗൽ ഇൻഫെക്ഷൻ..
ഇത് എല്ലാ മനുഷ്യർക്കും ഉള്ള ഒരു അസുഖമാണ്.. നമ്മുടെ ശരീരത്തിലെ ആന്തരിക അവയവങ്ങൾ ബാധിക്കുന്ന ഫംഗസ് ബാധകൾ ഉണ്ട്.. അതുകൊണ്ട് നമുക്ക് മരണംവരെ സംഭവിക്കാം.. നമ്മുടെ സ്കിന്നിന് കുറേ ലയേഴ്സ് ഉണ്ട്.. ഇഷ്ടിക അടിക്കി വെച്ചതുപോലെ.. അതിന് ഏറ്റവും മുകളിലുള്ള സ്കിൻ ആണ് ഡെഡ് സ്കിൻ.. അതിലെ കെരാറ്റിൻ എന്നുപറയുന്ന വസ്തുവാണ് ഫംഗസിനെ ഭക്ഷണം.. അപ്പോൾ എങ്ങനെയാണ് നമ്മുടെ ശരീരം പൊതുവേ ഈ ഫംഗസ് അണുബാധ യിൽ നിന്ന് രക്ഷപ്പെടുന്നത്..
പൊതുവേ ക്ലിയർ ഡ്രൈ സ്കിൻ ആണെങ്കിൽ ഇതൊന്നും നമ്മുടെ ശരീരത്തിൽ ബാധിക്കില്ല.. രണ്ടാമത്തേത് നമ്മുടെ സ്കിന്നിലെ കുറേ എണ്ണകൾ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി കൾ ഉണ്ട്.. നമ്മുടെ ശരീരത്ത് കുറെ വർഷങ്ങളായി ജീവിക്കുന്ന അണുബാധകൾ ഉണ്ട് അവ ഇവയിൽ നിന്നും നമ്മളെ രക്ഷിക്കും.. ഇപ്പോൾ ഏറ്റവും കൂടുതൽ കാണുന്ന അസുഖം ചുണങ്ങ് അതുപോലെ മറ്റ് പ്രശ്നങ്ങളും കാണാറുണ്ട്.. അത് സ്കിന്നിന് ഏറ്റവും പുറമേയുള്ള പാളികളിൽ മാത്രമേ ബാധിക്കുകയുള്ളൂ.. അത് സാധാരണയായി കണ്ടുവരുന്നത് എണ്ണ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥികൾ ഉള്ള സ്ഥലങ്ങളിൽ ആണ്.. തലയിൽ അതുപോലെ നെഞ്ചില്.. പുറത്ത് അങ്ങനെയുള്ള സ്ഥലങ്ങളിലാണ് ഇത് കണ്ടുവരുന്നത്.. ആദ്യം ചെറിയ വെള്ളപ്പാടുകൾ ആയി പിന്നീട് അങ്ങോട്ട് അത് ശരീരം മുഴുവൻ ബാദിക്കാം..