എന്താണ് മെറ്റബോളിക് സിൻഡ്രോം.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാൻ സാധിക്കും.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ.. വിശദമായി അറിയുക..

ഇന്നു സംസാരിക്കാൻ പോകുന്ന വിഷയം എന്ന് പറയുന്നത് നമ്മുടെ മലയാളികളിൽ വളരെ കോമൺ ആയിട്ടുള്ള എന്നാൽ അതിനെ കുറിച്ച് അറിവില്ലാത്ത തുമായ ഒരു വിഷയമാണ് മെറ്റബോളിക് സിൻഡ്രോം.. പല പഠനങ്ങളും കാണിക്കുന്നത് എന്താണെന്ന് വെച്ചാൽ നമ്മുടെ കേരളത്തിൽ 30 ശതമാനത്തിലധികം നാലിലൊന്ന് പുരുഷന്മാർക്കും മൂന്നിലൊന്ന് സ്ത്രീകൾക്കും വരെ മെറ്റബോളിക് സിൻഡ്രം ഉണ്ട് എന്നാണ് പല പഠനങ്ങളും തെളിയിക്കുന്നത്.. പക്ഷേ ഒരുപാട് പേർക്ക് ഇത് എന്താണ് എന്നതിനെ കുറിച്ച് വലിയ അറിവില്ല.. ഇത് വലിയൊരു വിഷയം ആയതു കൊണ്ട് തന്നെ അതിനെ കുറിച്ച് സംസാരിക്കാൻ വേണ്ടിയാണ് വന്നിരിക്കുന്നത്..

ഒന്നാമത് ആയിട്ട് എന്താണ് മെറ്റബോളിക് സിൻഡ്രോം.. മെറ്റബോളിക് സിൻഡ്രോം എന്ന് പറയുന്നത് ഒരു അസുഖമല്ല.. ഒരു കൂട്ടം റിസ് ഫാക്ടർസ് ആണ്.. നമുക്ക് ഡയബറ്റിസ് അതുപോലെ ഹാർട്ട് ഡിസീസ്.. സ്ട്രോക്ക്.. ക്യാൻസർ.. ഇത്തരം വലിയ അസുഖങ്ങൾ വരാനുള്ള റിസ്ക് ഫാക്ടർ സിനെ ഒരുമിച്ച് കൂട്ടിയതാണ് മെറ്റബോളിക് സിൻഡ്രോം.. അപ്പോൾ ഇതിന് എല്ലാം ഒരുമിച്ച് കൂട്ടി പറയാനുള്ള കാരണം എന്താണ്.. കാരണം ഇതിനെല്ലാം പിന്നിലുള്ള ബേസിക് ആയിട്ടുള്ള പ്രശ്നം എന്ന് പറയുന്നത് ഇൻസുലിൻ റെസിസ്സ്റ്റൻറ്..

എന്താണ് ഇൻസുലിൻ റസിസ്റ്റൻസ്.. ഇൻസുലിൻ റസിസ്റ്റൻസ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ഉള്ള ഒരു ഹോർമോൺ ആണ്.. നമ്മുടെ ശരീരത്തിലെ ഷുഗർ അല്ലെങ്കിൽ കൊളസ്ട്രോളിനെ മെറ്റബോളിസം നിയന്ത്രിക്കുന്ന ഒരു ഹോർമോൺ ആണ് ഇത്.. നമ്മൾ ഇപ്പോൾ ഒരു ഭക്ഷണം കഴിക്കുന്നു അത് ധഹിച്ചിട്ട് ഷുഗർ ആകുന്നു.. ഈ ഷുഗർ നമ്മുടെ കോശങ്ങളിലേക്ക് എത്തിക്കുന്ന അതിന് സഹായിക്കുന്ന ഒരു ഹോർമോൺ ആണ് ഇൻസുലിൻ.. ഇൻസുലിൻ റസിസ്റ്റൻസ് ഉള്ള ആളുകൾക്ക് അവരുടെ ശരീരത്തിലെ കോശങ്ങൾ ഈ ഇൻസുലിൻ ഓട് വേണ്ട രീതിയിൽ പ്രതികരിക്കുന്നില്ല..