ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്ന വിഷയം ഇഎസ്ആർ എന്നതിനെ കുറിച്ച് ആണ്.. എന്താണ് ഇ എസ് ആർ.. നമ്മളെ ലാബിൽ പോയി ഇഎസ്ആർ എന്ന് നോക്കണം പറയും.. അവർ ഒരു വാല്യൂ പറഞ്ഞുതരും.. എന്താണ് ഇതിൻറെ അർത്ഥം.. എന്തിനാണ് ഇത് ചെയ്യുന്നത്.. എങ്ങനെയാണ് ഇത് ചെയ്യുന്നത്.. ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് ഇന്ന് ചർച്ച ചെയ്യാം.. ഇ എസ് ആർ ഒരു പ്രധാന അഡ്വാൻറ്റേജ് എന്ന് പറയുന്നത് ഇതിന് കൂടുതൽ സൗകര്യങ്ങൾ ഒന്നും വേണ്ട ഏത് ചെറിയ ലാബിൽ പോലും ഇത് ചെയ്യാവുന്നതാണ്.. ഒരു ബ്ലഡ് എടുത്ത് ട്യൂബിൽ വെച്ച് കഴിഞ്ഞാൽ നമുക്ക് ഇഎസ്ആർ എത്രയാണ് എന്ന് വളരെ പെട്ടെന്ന് തന്നെ അറിയാൻ സാധിക്കും..
പ്രോപ്പർ ആയി ചെയ്തു കഴിഞ്ഞാൽ 20.. 30 രൂപയ്ക്ക് റിസൾട്ട് കിട്ടുന്ന ഒരു സിമ്പിൾ ടെസ്റ്റാണ്.. അതുകൊണ്ടാണ് ESR ടെസ്റ്റ് ഇത്ര പുരോഗമിക്കുന്നത്..എത്രയാണ് നോർമൽ ഇ എസ് ആർ.. സാധാരണ പുരുഷന്മാർക്ക് 10.. 15 ആണ് നോർമൽ ഇ എസ് ആർ.. അത് വയസ്സ് കൂടുന്തോറും ഇ എസ് ആർ കുറച്ചു കൂടാൻ സാധ്യതയുണ്ട്.. ഉദാഹരണത്തിന് 40 വയസുള്ള ഒരാളുടെ 20% ഇഎസ്ആർ വരാം.. ഇനി സ്ത്രീകൾക്കാണെങ്കിൽ ഇത് കുറച്ചുകൂടി കൂടാൻ സാധ്യത ഉണ്ട്.. അപ്പോൾ എപ്പോഴാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്..
ഇ എസ് ആർ 25 മുതൽ 30 വരെ കൂടുമ്പോൾ.. ഇ എസ് ആർ കൂടി നിൽക്കുമ്പോൾ അതായത് 30 മുതൽ 35 വരെ കൂടുമ്പോൾ ഇ എസ് ആർ കൂടുതലാണ് എന്ന് പറയേണ്ടത്.. ഒരാൾക്ക് 35 കൂടുതലാണ് esr എങ്കിൽ അത് എന്തുകൊണ്ടാണ് കൂടുതൽ എന്ന് ആദ്യം ശ്രദ്ധിക്കണം.. ഇ എസ് ആർ കൂടിയാൽ നമ്മൾ ഒരേയൊരു കാര്യം ആദ്യം മനസ്സിലാക്കേണ്ടത് ഇത് കൂടുന്നത് നീർവീഴ്ച ഉണ്ടാകുമ്പോഴാണ്.. ശരീരത്തിൽ നീർക്കെട്ട് ഉണ്ടാകുമ്പോൾ ആണ്.. അത് എന്ത് തരത്തിലുള്ള നീർക്കെട്ടും ആകാം.. പുറത്തുനിന്ന് വരുന്ന ഇൻഫെക്ഷൻ ആവാം.. അല്ലെങ്കിൽ inflammation ആകാം.. ഇത് എല്ലാത്തിലും ഇഎസ്ആർ കാണും..