സ്ട്രോക്ക് ജീവിതത്തിൽ വരാതിരിക്കാനായി ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ.. സ്ട്രോക്ക് വന്ന് ആളുകൾ അത് എങ്ങനെ പരിഹരിക്കാം.. ഇനി വരാതെ എങ്ങനെ ശ്രദ്ധിക്കാം.. വിശദമായി അറിയുക..

സ്ട്രോക്ക് അഥവാ പക്ഷാഘാതം.. ശാരീരിക അവശതകൾ ക്ക് ഉപരി ബുദ്ധിപരവും മാനസികവുമായ കഴിവുകളെ അതുപോലെ സംസാരശേഷിയും ഒക്കെ നശിപ്പിക്കുന്നതിനാൽ എല്ലാവരും ഭയപ്പെടുന്ന രോഗമാണ് സ്ട്രോക്ക്.. ബ്രെയിനിലെ കോശങ്ങൾക്ക് ഓക്സിജനും പോഷകങ്ങളും നൽകുന്ന രക്തക്കുഴലുകളിൽ ഉണ്ടാവുന്ന തടസ്സങ്ങളാണ് പൊട്ടൽ അതുപോലെ വിള്ളലും ഉള്ളിൽ ഉണ്ടാവുന്ന രക്തസ്രാവമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്ന് പറയുന്നത്.. തലച്ചോറിലെ ഏത് ഭാഗത്തേക്ക് ഉള്ള രക്തയോട്ടം ആണ് തടസ്സപ്പെട്ടത്.. അല്ലെങ്കിൽ ഏത് ഭാഗത്താണ് രക്തസ്രാവം.. എത്ര അധികം കോശങ്ങൾക്ക് രക്തഓട്ടം ലഭിക്കാതെ ആയി.. എന്നതൊക്കെ അനുസരിച്ചാണ് രോഗത്തിൻറെ തീവ്രത..

കുറച്ചു കോശങ്ങൾ മാത്രമേ നശിച്ചു ഉള്ളൂ എങ്കിൽ രോഗി അത് അറിയുകപോലുമില്ല.. ചെറിയ തരിപ്പ് അല്ലെങ്കിൽ ബലക്കുറവ് തോന്നിയാലും കുറച്ചുകഴിയുമ്പോൾ മാറുമ്പോൾ അത് ശ്രദ്ധിക്കാതെ പോകും.. ഇതിനെ സൈലൻറ് അഥവാ നിശബ്ദ സ്ട്രോക്ക് എന്ന് പറയും.. ഇത്തരം സൈലൻറ് സ്ട്രോക്ക് ബ്രെയിൻ നശിപ്പിക്കുന്നത് കൂടി വരുമ്പോൾ ഓർമ്മക്കുറവ് പോലെയുള്ള പ്രശ്നങ്ങളായി മാറിയേക്കാം.. സ്ട്രോക്ക് വന്ന് 24 മണിക്കൂറിനുള്ളിൽ ബലക്കുറവ് അതുപോലെ മറ്റ് രോഗലക്ഷണങ്ങളും മാറുകയാണ് എങ്കിൽ അതിനെ TIA എന്ന് പറയും.. ചെറിയ രക്തസ്രാവമോ..

രക്തക്കട്ട യോ ആവാം TIA ക്ക് കാരണം.. ബ്രെയിൻ ഇമ്മ്യൂൺ സിസ്റ്റത്തിന് 24 മണിക്കൂറും കൊണ്ട് റിപ്പയർ വർക്ക് പൂർത്തിയാക്കി രക്തയോട്ടം പുനസ്ഥാപിക്കാനും കഴിഞ്ഞാൽ ആണ് രോഗലക്ഷണങ്ങൾ കുറച്ച് സമയത്തിനുള്ളിൽ മാറി ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കുന്നത്.. സ്ട്രോക്ക് ഉണ്ടാകുന്നത് പെട്ടെന്ന് ആണെങ്കിലും അതിലേക്ക് നയിക്കുന്ന പ്രഷർ.. പ്രമേഹം കൊളസ്ട്രോൾ അമിതവണ്ണം തുടങ്ങിയവ ഉണ്ടായി കാലങ്ങൾക്കു ശേഷം മാത്രമാണ് സ്ട്രോക്ക് ഉണ്ടാവുന്നത്.. ഇവയെല്ലാം ജീവിതശൈലിരോഗങ്ങൾ ആണ്.. ഇത്തരം രോഗങ്ങൾ നേരത്തെ കണ്ടെത്തി ജീവിതശൈലി ക്രമീകരണത്തിലൂടെ അവയിൽ നിന്നും മോചനം നേടാൻ ശ്രമിക്കുക എന്നതാണ് സ്ട്രോക്ക് വരാതെ നോക്കാൻ ഉള്ള എളുപ്പ മാർഗം..