പരസ്യങ്ങൾക്ക് പിന്നിലെ ചതിക്കുഴികൾ.. നമ്മളെ ചൂഷണം ചെയ്യുന്ന പരസ്യങ്ങളിൽ വഞ്ചിതരാകാതിരിക്കുക.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

നിങ്ങളുടെ കുട്ടിക്ക് പൊക്കം കുറവാണോ എങ്കിൽ ഈ പൊടി ദിവസവും രണ്ടുനേരം പാലിൽ ചേർത്ത് കൊടുക്കു.. നിങ്ങളുടെ കുട്ടി ഭക്ഷണമൊന്നും കഴിക്കാതെ ന്യൂട്രീഷ്യൻ ഡെഫിഷ്യൻസി നേരിടുന്നുണ്ടോ.. ഈ പൊടി വളരെ നല്ല ഫ്ലെവറിൽ ഉള്ളത് ആണ്.. ഇത് മൂന്നുനേരം കൊടുത്താൽ മാത്രം മതി.. പ്രശ്നങ്ങൾക്ക് തുമ്മൽ മൂക്കടപ്പ് കഫക്കെട്ട് അതുപോലെ അലർജി പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ.. ഈ പൊടി മൂന്നുനേരം കഴിച്ചോളൂ.. നിങ്ങൾക്ക് മുട്ടുവേദന അതുപോലെതന്നെ കാല് വേദന ഒക്കെ ഉണ്ടോ.. ഈ ലേപനം പുരട്ടിയാൽ മാത്രം മതി.. ഇനി നിങ്ങൾക്ക് വയർ കൂടുതലുണ്ടോ.. ഈ എണ്ണ ദിവസവും മൂന്നു നേരം വീതം വയറിൽ പുരട്ടിയാൽ മതി..

ഒരുപാട് പരസ്യങ്ങൾ പല നടീനടന്മാരെ ഉപയോഗിച്ച് നമ്മുടെയെല്ലാം ബലഹീനതകളെ ചൂഷണം ചെയ്യുന്ന രീതിയിൽ നമ്മുടെ പത്രമാധ്യമങ്ങളിലും ടിവി ചാനലുകളിൽ എല്ലാം ഇഷ്ടംപോലെ വരുന്നുണ്ട്.. ഇതിൽനിന്നെല്ലാം മില്യൻ കോടികൾ സമ്പാദിച്ച അവർ ആ ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പണത്തിന് ചിലപ്പോൾ 100 ഇരട്ടി ഒക്കെ ആയിരിക്കും ഇതിൻറെ പരസ്യത്തിനായി ചെലവാക്കുവാൻ ഉപയോഗിക്കുന്നത്.. ഇതിനെയും പതിനായിരം ഇരട്ടി ആയിരിക്കും ഇതിൽ നിന്നും അവർ തിരിച്ചു പിടിക്കുന്നത്..

അത്തരം പരസ്യങ്ങളിൽ വഞ്ചിതരാകാതെ നമ്മുടെ വീടുകളിൽ തന്നെ അവൈലബിൾ ആയിട്ടുള്ള വളരെ സുലഭമായി ലഭിക്കുന്ന ഹെൽത്ത് സപ്ലിമെൻറ് ഉപയോഗിച്ചുകൊണ്ട് നമുക്ക് മാറ്റിയെടുക്കാവുന്നതേയുള്ളൂ.. നമ്മുടെ ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ കൊണ്ട് നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ സാധിക്കുന്നത് ഉള്ളൂ.. പലപ്പോഴും വളരെ വലിയ അവാർഡുകൾ പത്മശ്രീ പത്മഭൂഷൺ നേടിയിട്ടുള്ള ആളുകൾ പോലും വിദേശ രാജ്യങ്ങളിൽ ഇത്തരം മാർക്കറ്റുകൾ അവിടെ ഉപയോഗിക്കുന്നത് വഴി വളരെ വലിയ നഷ്ട പരിഹാരങ്ങളും ജയിൽവാസവും ഒക്കെ അനുഭവിക്കുന്നത് നമ്മൾ പത്ര മാധ്യമങ്ങൾ വഴി അറിയുമ്പോൾ ആയിരിക്കും അക്ഷരാർത്ഥത്തിൽ നമ്മൾ പാവം ജനങ്ങൾ ഞെട്ടിക്കുന്നത്..