ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഇറട്ടൈൽ dysfunction എന്ന് പറയുന്ന ഒരു വിഷയത്തെക്കുറിച്ചാണ്.. ഭൂരിഭാഗം ദാമ്പത്യജീവിതത്തിൽ പ്രശ്നമുണ്ടാക്കുന്ന ഒരു കാര്യമാണ് പക്ഷേ ഒരുപാട് ആളുകൾ വന്നു പറയാറുണ്ട് എനിക്ക് താല്പര്യം തീരെ തോന്നുന്നില്ല.. കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ മൂന്നു വർഷമായി ശരിയായ ഒരു ഉദ്ധരണം നടക്കുന്നില്ല.. അല്ലെങ്കിൽ പ്രോപ്പർ ആയിട്ട് ഇൻസേർട്ട് ചെയ്യാൻ പറ്റുന്നില്ല.. ഇങ്ങനെ പല കാര്യങ്ങളും പറയാറുണ്ട് പക്ഷേ എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല.. ചിലർ വന്നു പറയാറുണ്ട് ഉദ്ധരണം നടക്കുന്നില്ല ജീവിതത്തിൽ ആകെ പ്രശ്നങ്ങൾ ആണ് എന്നൊക്കെ.. എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്ന രീതിയിൽ ഒരുപാട് ആളുകൾ വന്നു പറയാറുണ്ട്..
അപ്പോൾ നമ്മൾ ചോദിക്കും നിങ്ങൾക്ക് ഷുഗർ ഉണ്ടോ എന്ന്.. ചിലർ പറയും ഉണ്ട് എന്ന് ചിലർ പറയും ഇല്ല എന്ന്.. അപ്പോൾ നമ്മൾ രണ്ടാമതായി ചോദിക്കും നിങ്ങളുടെ യൂറിക്കാസിഡ് പ്രശ്നമുണ്ടോ.. ചിലർ ഉണ്ട് അല്ലെങ്കിൽ ഇല്ല എന്ന് പറയും.. അപ്പോൾ നമുക്ക് ഇതിനെ പ്രധാന കാരണങ്ങൾ ആണ് നോക്കേണ്ടത്.. ഇതിൻറെ ഒരു 80 ശതമാനവും സാധ്യത ഉണ്ടാവുന്നത് പ്രമേഹവുമായി ബന്ധപ്പെട്ട് ആണ്.. പിന്നെയുള്ളത് കൊളസ്ട്രോൾ അതുപോലെ യൂറിക്കാസിഡ്.. ഇതാണ് നമ്മുടെ ശാരീരികമായ പ്രശ്നങ്ങൾ..
അത് നമ്മൾ ടെസ്റ്റ് ചെയ്തു നോക്കിയാൽ മതി.. ഇതിനു മൂന്നു മാസത്തെ ഷുഗർ ലെവൽ നോക്കുന്ന ഒരു ടെസ്റ്റ് ഉണ്ട്.. അതുപോലെ ലിക്വിഡ് പ്രൊഫൈൽ എന്നുപറയുന്ന കൊളസ്ട്രോൾ ടെസ്റ്റ് ഉണ്ട്.. ഇനി മൂന്നാമത്തേത് കിഡ്നി ഫങ്ഷൻ ടെസ്റ്റ് ആണ്.. അതിൻറെ ഒപ്പം യൂറിക്കാസിഡ് ഒന്ന് ചെക്ക് ചെയ്തു നോക്കണം.. ഭൂരിഭാഗം ആളുകൾക്കും യൂറിക്കാസിഡ് പ്രശ്നം ഉണ്ടാവും പക്ഷെ അവർ അത് എപ്പോഴാണ് ശ്രദ്ധിക്കുന്നത് എന്ന് വെച്ചാൽ അവർക്ക് ഏതെങ്കിലും രീതിയിലുള്ള ജോയിൻറ് പെയിൻ വരുന്ന സമയത്ത് ആണ് അത് ശ്രദ്ധിക്കുന്നത്.. പക്ഷേ ഇതുമാത്രമല്ല ജോയിൻറ് പെയിൻ എന്ന് പറയുന്നത് വെറും ഒരു ലക്ഷണം മാത്രമാണ്.. പക്ഷേ യൂറിക് ആസിഡ് കൂടി കഴിഞ്ഞാൽ ബ്ലോക്ക് ഉണ്ടാകും.. യൂറിക്കാസിഡ് കൂടി കഴിഞ്ഞാൽ ഉദ്ധാരണ പ്രശ്നം ഉണ്ടാവും.. അതുപോലെ ഹാർട്ട് പ്രശ്നങ്ങൾ ഉണ്ടാവും..