ശരീര ഭാഗങ്ങളിലെ കറുപ്പ് നിറം ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ.. ഇവ നമുക്ക് എങ്ങനെ പൂർണ്ണമായും മാറ്റിയെടുക്കാം.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഇവിടെ സംസാരിക്കാൻ പോകുന്നത് വളരെ കോമൺ ആയി നമ്മുടെ ശരീരത്തെ അതുപോലെതന്നെ മുഖത്തും കാണുന്ന കറുത്ത പാടുകളെ കുറിച്ചു ആണ്.. ഡെർമറ്റോളജി യിൽ ഇതിന് ഹൈപ്പർ pigmentation എന്ന് പറയാം.. ഹൈപ്പർ pigmentation നമ്മുടെ മുഖത്തും ശരീരത്തും പല കാരണങ്ങൾ കൊണ്ട് വരാം.. ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്നത് വളരെ അധികം കോമൺ ആയി നമ്മുടെ നാട്ടിലും ജനങ്ങളുടെ ഇടയിലും കണ്ടുവരുന്ന കുറച്ചു കാരണങ്ങളെ കുറിച്ചു ആണ്.. ആദ്യത്തേത് പി ഐ എച്ച്..

രണ്ടാമത്തേത് ഫ്രിക്ഷൻ അഥവാ ഉരസൽ മൂലം വരുന്ന ഒരുതരം കറുത്ത പാടുകളെ കുറിച്ചാണ്.. പിന്നെ വരുന്നത് സ്കിൻ കണ്ടീഷൻസ് ആണ്.. അതിലൊന്നാണ് എക്കാന്ധൂസിസ് നൈഗ്രിക്കൺസ് എന്നു പറയും.. പിന്നെ നാലാമത്തേത് മെലാസ്മ.. മലയാളത്തിൽ നമ്മൾ അതിനെ കരിമംഗല്യം എന്ന് പറയും.. അഞ്ചാമത്തേതാണ് ഫോട്ടോ melanosis.. സൂര്യപ്രകാശം അമിതമായി കൊള്ളുമ്പോൾ സ്കിന്നിൽ വരുന്ന വ്യത്യാസങ്ങളാണ് ഫോട്ടോ melanosis..PIH സ്കിന്നിൽ വരുന്ന ഏതൊരു തരം റാഷസ് അതായത് മുഖക്കുരു ആവാം അല്ലെങ്കിൽ കൊതുക് കടിച്ച് ആവാം .. ഇതെല്ലാം കടിച്ചതിനുശേഷം വരുന്ന പാടുകൾ ഇതിനെയാണ് നമ്മൾ പി ഐ എച്ച് എന്ന് പറയുന്നത്..

ഇപ്പോൾ മുഖക്കുരു മാറിയാലും വട്ടച്ചൊറി മാറിയാലും ഉണ്ടാകുന്ന ഒരു തരം പാടുകൾ.. പിന്നെ ഉള്ളതാണ് ഫ്രിക്ഷൻ അഥവാ ഉരസൽ മൂലം ഉണ്ടാകുന്നത്.. അത് വളരെ നമ്മുടെ ലൈഫ് സ്റ്റൈൽ ഉം അതുപോലെതന്നെ ഹാബിറ്റ് ആയി ബന്ധപ്പെട്ടതാണ്.. ചിലര് കുളിക്കുമ്പോൾ സ്ക്രബ് എല്ലാം ഉപയോഗിച്ച് ഉരച്ച് കുളിക്കുന്ന ഒരു ശീലം ഉണ്ട്.. അതുപോലെതന്നെ മുഖം കഴുകുമ്പോൾ നല്ലപോലെ റബ്ബ് ചെയ്ത മുഖം കഴുകുന്ന ആളുകൾ.. അമിതവണ്ണമുള്ള ആളുകൾക്ക് രണ്ട് തുടകൾ തമ്മിൽ നടക്കുമ്പോൾ ഉരസുന്നത് മൂലം ഉണ്ടാകുന്ന കറുപ്പ് നിറം.. അതുപോലെ ടൈറ്റ് ആയിട്ടുള്ള വസ്ത്രങ്ങൾ ധരിക്കുന്നതു മൂലം ഇത്തരത്തിൽ കറുപ്പുനിറം കണ്ടുവരുന്നു..

Leave a Reply

Your email address will not be published. Required fields are marked *