പുകവലി നിർത്താനുള്ള ഒരു കിടിലൻ പരിഹാരമാർഗ്ഗം.. ഈ പറയുന്ന കാര്യങ്ങൾ അതേപടി ചെയ്താൽ നിങ്ങൾക്ക് പുകവലി പൂർണമായും മാറ്റിയെടുക്കാം..

പലരും ക്ലിനിക്കിൽ വന്ന് ചോദിക്കാറുള്ള ഒരു കാര്യമാണ് പുകവലി എങ്ങനെ നമുക്ക് നിർത്താൻ സാധിക്കും.. നിർത്താൻ അതിയായ ആഗ്രഹമുണ്ട്.. പലപ്പോഴും ബന്ധുക്കളും മറ്റു സുഹൃത്തുക്കളും എല്ലാം അതിനെക്കുറിച്ച് പറയാറുണ്ട്.. കുറച്ചുനാളത്തേക്ക് നിർത്തിവയ്ക്കും പക്ഷെ പിന്നെയും അത് തുടരും.. പിന്നെയും അത് നിർത്തണം എന്ന് തോന്നും അങ്ങനെ പലപ്പോഴായി ഇത്തരത്തിൽ വരുന്ന വ്യക്തികൾക്ക് പലപ്പോഴും ശ്വാസകോശസംബന്ധമായ രോഗങ്ങൾ കൂടപ്പിറപ്പായ തന്നെ ഉണ്ടാകും.. 50 വയസ്സിന് ശേഷമാണ് പുകവലി കൊണ്ടുള്ള ദോഷങ്ങൾ ഉണ്ടായി തുടങ്ങുന്നത്.. അപ്പോഴേക്കും സി ഓ പി ഡി എന്ന് പറയുന്ന ഒരു രോഗാവസ്ഥ ആരംഭിച്ചിട്ടുണ്ട് ആവും..

അപ്പോൾ പുകവലികൊണ്ട് ഉണ്ടായിരിക്കുന്ന ഈ അസുഖം നമുക്ക് ഒരു തരത്തിലും റിവേഴ്സ് ചെയ്യാൻ പറ്റുന്ന ഒന്നല്ല എന്ന കാര്യം ആദ്യം മനസ്സിലാക്കുക.. ചെറുപ്പക്കാർ ആണെങ്കിൽ ഇപ്പോൾ നിങ്ങൾക്ക് അസുഖം ഒന്നും ഇല്ലല്ലോ എന്ന് കരുതി ഇപ്പോൾ പുകവലിക്കാൻ എന്ന് വിചാരിച്ച് തുടരരുത്.. ഇന്ന് പുകവലിക്കുന്ന ആൾക്കാർക്ക് ഒരു ടിപ്സ് തരാൻ ആണ് വന്നിരിക്കുന്നത്.. ഇത് നമ്മൾ ആദ്യമേ ചെയ്യുന്നതിന് മുമ്പ് നമ്മൾ ഒറ്റയ്ക്ക് ചെയ്യുന്നതിനു പകരം ഒന്നില്ലെങ്കിൽ നമ്മുടെ സുഹൃത്തുക്കൾ അല്ലെങ്കിൽ പുകവലിക്കാത്ത മറ്റാളുകൾ ഒരുമിച്ച് ഒരു സഹായം എന്ന പോലെ ഒരു ഗ്രൂപ്പ് രൂപീകരിച്ച ഒരുമിച്ച് തടഞ്ഞു നിർത്തുക..

അതിന് കൃത്യമായ ഒരു തീയതിയും ഫിക്സ് ചെയ്യുക.. അതായത് അടുത്ത മാസം ഒന്നാം തീയതി മുതൽ ഞങ്ങൾ പുകവലിക്കില്ല എന്ന് എഴുതി ഒപ്പിട്ട കഴിയുമെങ്കിൽ ദൈവത്തിനു മുൻപിൽ ഒരു പ്രതിജ്ഞ ചെയ്തു അത് നടപ്പാക്കുക.. അങ്ങനെ ഒരു തീരുമാനം എടുക്കുക എന്നതാണ് ഇതിനകത്ത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം..

Leave a Reply

Your email address will not be published. Required fields are marked *