വിഷ്ണുമായ ചാത്തനെ ഈ രീതിയിൽ പൂജിച്ചാൽ ജീവിതത്തിൽ കഷ്ടപ്പാടുകൾ ഇല്ലാതാവും…

ഇന്ന് നമ്മൾ മനസ്സിലാക്കാൻ പോകുന്നത് അതീവശക്തിയുള്ള ഒരു മന്ത്രത്തെ കുറിച്ചാണ്.. അതീവ ശക്തി ശാലിയായ വിഷ്ണുമായ ചാത്തന്റെ മന്ത്രത്തെക്കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ പറയുന്നത്.. രഹസ്യ വിഭാഗത്തിൽപ്പെടുന്ന ഈ മന്ത്രം അതീവ ശക്തി ഏറിയതാണ്.. ഏതൊരു ഉപാസകനും വിഷ്ണുമായ മന്ത്രം എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് കാർവർണൻ കോമളങ്കം എന്ന് പറയുന്ന ധ്യാന ശ്ലോകം ആണ്.. കേരളത്തിലും തമിഴ്നാട്ടിലും ആയിട്ട് അനേകം ഉപാസകർ ഉള്ള ഒരു മൂർത്തി തന്നെയാണ്.

   

വിഷ്ണുമായ കുട്ടിച്ചാത്തൻ.. ചിലർ നിത്യ പൂജകളും വഴിപാടുകളും ചെയ്യുന്നു.. അവയിൽ കുട്ടിച്ചാത്തന്റെ മന്ത്രങ്ങളും മറ്റ് ചാത്തന്മാരുടെ മന്ത്രങ്ങളും ഉണ്ട്.. ഇനിയും പ്രചാരം നേടാത്ത അനേകം ചാത്തന്മാർ ഉണ്ട്.. ആ ഒരു ചാത്തന്മാർക്ക് എല്ലാം ചാത്തന്മാരുടെതായ മന്ത്രങ്ങളും ഉണ്ട്.. സംസ്കൃതത്തിലും ദ്രാവിഡ മലയാളത്തിലും മലവാര സമ്പ്രദായത്തിലും ഈ വിധ മന്ത്രങ്ങൾ ഉപാസിക്കുന്നുണ്ട്.. ചില കുടുംബങ്ങളിൽ എല്ലാം പരദേവതകൾ ആയും ചാത്തൻ സ്വാമിയെ പൂജിക്കുന്നുണ്ട്.. വിഷ്ണുമായ മന്ത്രങ്ങൾ കൊണ്ട് ജീവിതത്തിൽ ഗുണങ്ങൾ അനവധിയാണ്…

ഏത് കാര്യസാധ്യത്തിന് വേണ്ടിയാണെങ്കിലും ഈ ദേവതയുടെ മന്ത്രങ്ങൾ ചൊല്ലുന്നതുകൊണ്ട് അനുകൂലമായ ഫല സിദ്ധികൾ ജീവിതത്തിൽ ലഭിക്കുന്നതാണ്.. വിശ്വാസം അർപ്പണബോധം മുതലായ ഗുണങ്ങൾ ഇത്തരം മൂർത്തികളെ ഉപാസന ചെയ്യുന്നതിലും ധ്യാന ശ്ലോകങ്ങൾ ചൊല്ലുന്നതിനും മന്ത്രജപങ്ങൾ നടത്തുന്നതിലും ഉണ്ടാകണം എന്നുള്ളത് പ്രത്യേകം എടുത്തു പറയേണ്ട ഒരു കാര്യം ഇല്ല.. ഭക്തിപൂർവ്വം ആരും മന്ത്രജപങ്ങൾ നടത്തിയാലും അവരിൽ പ്രസാദിക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്യുന്ന മൂർത്തി തന്നെയാണ് സാക്ഷാൽ വിഷ്ണുമായ ചാത്തൻ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..