മില്ലുകളിൽ കൊടുക്കാതെ തന്നെ നമ്മുടെ എല്ലാവരുടെയും വീട്ടിൽ ശുദ്ധമായ വെളിച്ചെണ്ണ തയ്യാറാക്കാനുള്ള ഈസി ടിപ്സ് മനസ്സിലാക്കാം..

ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ്.. അതായത് പൊതുവേ അമ്മമാർക്ക് അവരുടെ അടുക്കളയിൽ ഉപകാരപ്പെടുന്ന കുറച്ച് ടിപ്സുകളും അതുപോലെതന്നെ ശുദ്ധമായ വെളിച്ചെണ്ണ എങ്ങനെ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം എന്നുള്ളതിനെ കുറിച്ചാണ്.. അതായത് നമുക്ക് പൊതുവേ വെളിച്ചെണ്ണ വേണമെങ്കിലും വീട്ടിൽ തേങ്ങയുള്ള ആളുകളാണെങ്കിൽ.

   

അത് ആട്ടാൻ അടുത്തുള്ള മില്ലുകളിൽ കൊടുക്കാറുണ്ട്.. എന്നാൽ ഇന്ന് പറയാൻ പോകുന്നത് തേങ്ങ ഇതുപോലെ കൊടുക്കാതെ അല്ലെങ്കിൽ തേങ്ങ അരക്കാതെ തന്നെ നമുക്ക് ശുദ്ധമായ വെളിച്ചെണ്ണ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നുള്ളതിനെ കുറിച്ചാണ്.. ഇത് എല്ലാവർക്കും മുടിയിൽ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.. കാരണം ഇതിലെ യാതൊരു പാർശ്വഫലങ്ങളും ഇല്ല യാതൊരു കെമിക്കലുകളും ചേർത്തിട്ടില്ല തികച്ചും നാച്ചുറൽ ആണ്.

അതുകൊണ്ടുതന്നെ മുടി വളരാൻ വളരെയധികം സഹായിക്കും.. കുറച്ചുവർഷം മുമ്പ് വരെ നമ്മുടെ വീടുകളിൽ തന്നെ ആയിരുന്നു വെളിച്ചെണ്ണ ഉണ്ടാക്കിയിരുന്നത്.. അപ്പോൾ നമുക്ക് തേങ്ങ ചിരവാതെ തന്നെ എങ്ങനെ വെളിച്ചെണ്ണ ഉണ്ടാക്കാം എന്ന് നോക്കാം അതിനായിട്ട് നമുക്ക് ആദ്യം ഒരു കുക്കർ ആവശ്യമാണ്..

ഈ കുക്കറിലേക്ക് രണ്ട് തേങ്ങ ഇട്ടുകൊടുക്കുക അതിനുശേഷം ആവശ്യത്തിനുള്ള വെള്ളം ഒഴിക്കണം.. രണ്ടു വിസിൽ വരുന്ന രീതിയിൽ വെക്കണം.. അതിനുശേഷം ചൂടാറിക്കഴിഞ്ഞാൽ ഇത് പൊട്ടിച്ചെടുക്കണം.. അതിനുശേഷം ചിരട്ടയിൽ നിന്ന് തേങ്ങ മാത്രം എടുക്കണം.. ഇത് ചിരട്ടയിൽ നിന്ന് ഈസി ആയിട്ട് എടുക്കാൻ വേണ്ടിയാണ് നമ്മുടെ കുക്കറിൽ വച്ച് വേവിച്ചത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….