കിഡ്നിയിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ പെർമനന്റ് ആയിട്ട് പരിഹരിക്കാൻ സഹായിക്കുന്ന ട്രീറ്റ്മെൻറ് ഓപ്ഷനുകളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് കിഡ്നിയിൽ ഉണ്ടാകുന്ന തടസ്സങ്ങളും അതിനുള്ള ചികിത്സാ രീതികളെക്കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. കിഡ്നിയുടെ ജോയിൻറ് ചെയ്യുന്ന കുഴലുകളുടെ ഭാഗത്ത് തടസ്സങ്ങൾ കണ്ടു വരാറുണ്ട്.. അതിനെ നമ്മൾ പിയുജെ എന്ന് പറയും.. അപ്പോൾ അത്തരം തടസ്സങ്ങൾക്കുള്ള ഒരു പെർമനന്റ് ആയിട്ടുള്ള സൊല്യൂഷൻ എന്നുപറയുന്നത് ഓപ്പറേഷൻ തന്നെയാണ്..

   

ഓപ്പറേഷൻ ചെയ്തിട്ട് ആ തടസ്സമുള്ള ഭാഗം നമ്മൾ കട്ട് ചെയ്തിട്ട് തിരിച്ച് യോജിപ്പിക്കുന്നതാണ് ഓപ്പറേഷൻ.. അതിനെ പൈലോപ്ലാസ്റ്റി എന്നാണ് പറയുന്നത്.. അത് നമ്മൾ ഓപ്പൺ ആയിട്ടാണ് ചെയ്തു വരാറുള്ളത്.. പക്ഷേ ഇപ്പോൾ നമുക്ക് കീഹോൾ ആയിട്ടുള്ള സർജറി കൾ അവൈലബിൾ ആണ്.. അതായത് നമുക്ക് ചെറിയ മൂന്നു മുറിവുകൾ ഉണ്ടാക്കുന്നത് വഴി ഈ ഒരു കീഹോൾ സർജറി ചെയ്യാൻ പറ്റും.. അതേപോലെ തടസ്സങ്ങൾ കിഡ്നി അല്ലെങ്കിൽ.

ബാക്കിയുള്ള ഭാഗങ്ങളിൽ ഈ കിഡ്നിയുടെ ട്യൂബുകളുടെ താഴെ അല്ലെങ്കിൽ മേൽഭാഗത്ത് ഒക്കെ ആയിട്ട് ഈ ചെറിയ ബ്ലോക്ക് കാണാറുണ്ട്.. അതായത് ചെറിയ ചെറിയ തടുപ്പുകൾ പോലെ വന്നിട്ട് അത് ബ്ലോക്കുകൾ ആയി മാറാറുണ്ട്.. അതിന് പെർമനന്റ് ആയിട്ടുള്ള സൊല്യൂഷൻ എന്നു പറയുന്നത് കട്ട് ചെയ്തിട്ട്.

പിന്നീട് യോജിപ്പിക്കുക എന്നുള്ളത് തന്നെയാണ്.. അതല്ലെങ്കിൽ ആ ഭാഗം മാറ്റിയിട്ട് മറ്റ് തൊലി ഉപയോഗിച്ച് ആ ഒരു ഭാഗം റിപ്ലേസ് ചെയ്യുക എന്നുള്ളതാണ്.. ഇതെല്ലാം തന്നെ നമുക്ക് ആവശ്യമാണെങ്കിൽ കീഹോൾ വഴി ചെയ്യാൻ കഴിയുന്നതാണ്.. സിസേറിയൻ അഥവാ പ്രഗ്നൻസി ടൈമിലൊക്കെ ഓപ്പറേഷൻ ഒക്കെ കഴിയുമ്പോൾ പലർക്കും കിഡ്നിയിലെ ഇത്തരത്തിൽ തടസ്സങ്ങൾ വരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/Wf6NtWa5qoI