ഫ്രിഡ്ജുകളിൽ ദിവസങ്ങളോളം സൂക്ഷിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമ്മുടെ തിരക്കേറിയ ജീവിതരീതികളിൽ ഏറ്റവും കൂടുതൽ സഹായിക്കുന്ന ഒന്ന് തന്നെയാണ് റഫ്രിജറേറ്റർ എന്ന് പറയുന്നത്.. ഒരുപാട് കാര്യങ്ങൾ അവിടെ സ്റ്റോർ ചെയ്യാൻ നമ്മളെ വളരെയധികം സഹായിക്കാറുണ്ട്.. പക്ഷേ നിങ്ങൾ അറിയേണ്ട ഒരു കാര്യം ഫ്രിഡ്ജിൽ ഭക്ഷണങ്ങൾ എങ്ങനെയാണ് സ്റ്റോർ ചെയ്യേണ്ടത് എന്നുള്ളത് തീർച്ചയായിട്ടും എല്ലാവരും മനസ്സിലാക്കണം..

   

നമ്മുടെ ക്ലിനിക്കിൽ ഒരുപാട് കേസുകൾ അതായത് ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകളിൽ വരെ അസിഡിറ്റി അതുപോലെ ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾ തുടർച്ചയായി വരുന്നത് കാണാറുണ്ട്.. നമ്മൾ എന്തൊക്കെ മരുന്നുകൾ നൽകിയാലും ഈ ഒരു പ്രശ്നം ഒരു പരിധിവരെ മാറുന്നത് കാണാറില്ല.. അപ്പോൾ അത്തരം ആളുകളിൽ ഞാൻ അവരുടെ ഭക്ഷണ രീതികളെക്കുറിച്ച് വിശദമായിട്ട് ചോദിച്ചു മനസ്സിലാക്കി.. അപ്പോൾ അത്തരത്തിൽ.

അവരോട് ചോദിച്ചു വന്നപ്പോൾ മനസ്സിലായ ഒരു കാര്യം ഭക്ഷണം പാകം ചെയ്തത് അവർ മൂന്നുദിവസത്തോളം ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാറുണ്ട് എന്നുള്ളത്.. ഇത്തരത്തിലുള്ള ഒരു ശീലം ഉള്ളതുകൊണ്ട് തന്നെയാണ് അവർക്ക് ദഹനസംബന്ധമായ പല പ്രശ്നങ്ങളും ഉണ്ടാകുന്നത് എന്നുള്ളത് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു.. അപ്പോൾ ഈ ഒരു ശീലം അവരുടെ ജീവിതത്തിൽ നിന്ന് മാറ്റിയപ്പോൾ തന്നെ യാതൊരു മരുന്നുകളുടെയും സഹായമില്ലാതെ.

ഈ ഒരു പ്രശ്നം പരിഹരിക്കാൻ സാധിച്ചു.. അതുകൊണ്ടുതന്നെ ഈയൊരു വിഷയത്തെക്കുറിച്ച് നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് തോന്നി അതുകൊണ്ടാണ് ഇന്ന് ഇങ്ങനെയൊരു വീഡിയോ ചെയ്യാൻ കാരണം.. കൂടുതലും എല്ലാരും മനസ്സിലാക്കേണ്ട ഒരു കാര്യം ഭക്ഷണം അപ്പോൾ തന്നെ പാകം ചെയ്ത് കഴിക്കുക അത് ഒരുപാട് ദിവസത്തേക്ക് സൂക്ഷിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല എന്നുള്ളതാണ്.. കൂടുതൽ വിശദമായിട്ട് അറിയാൻ വീഡിയോ കാണുക….