ജീവിതശൈലി രോഗങ്ങളുടെ ഭാഗമായിട്ട് വെയിറ്റ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പല രോഗങ്ങളുടെയും തുടക്കം ശരീരത്തിൽ അടിഞ്ഞുകൂടുന്ന പല കൊഴുപ്പുകളുടെ ഭാഗമായി ഉണ്ടാകുന്ന ഇൻഫ്ളമേഷനും ഹോർമോൺ വ്യതിയാനങ്ങളും ആണ് എന്നാണ് ആധുനിക പഠനങ്ങൾ കാണിക്കുന്നത്.. പ്രമേഹം പ്രഷർ കൊളസ്ട്രോൾ ഹൃദ്രോഗങ്ങൾ സ്ട്രോക്ക് ഫാറ്റി ലിവർ അതുപോലെ കാൽമുട്ട് വേദന ഉപ്പൂറ്റി വേദന നടുവ് വേദന തുടങ്ങി ഒട്ടുമിക്ക.

   

രോഗങ്ങളുടെയും ചികിത്സയുടെ ഭാഗമായിട്ട് വെയിറ്റ് കുറയ്ക്കാൻ വേണ്ടി ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്.. പക്ഷേ പലർക്കും എത്ര ശ്രമിച്ചാലും വെയിറ്റ് കുറയുന്നില്ല.. ജിമ്മിൽ പോയിട്ടും അതുപോലെ നടന്നിട്ടും കുറച്ചു കിലോ കുറയ്ക്കാൻ കഴിഞ്ഞാൽ കുടവയർ അങ്ങനെ തന്നെ തുടരാനാണ് സാധ്യത.. പലർക്കും കുറച്ചത് നിലനിർത്താനും കഴിയാതെ വരുന്നു.. ജീവിതശൈലി രോഗങ്ങളുടെ എല്ലാം ചികിത്സയുടെ ആദ്യപടി എന്നുള്ളത് ജീവിതശൈലി ക്രമപ്പെടുത്തി അമിത കൊഴുപ്പും ശരീരത്തിൽ അടിഞ്ഞിട്ടുണ്ട് എങ്കിൽ അത് മാറ്റുകയും പേശികളെയും അസ്ഥികളെയും.

ബലപ്പെടുത്തുക എന്നുള്ളതാണ്.. രോഗിക്ക് അതിന് കഴിയാത്തതുകൊണ്ടാണ് ഡോക്ടർമാർ മരുന്നുകൾ നൽകാൻ നിർബന്ധിതരാകുന്നത്.. മരുന്നുകൾ കൊണ്ട് ജീവിതശൈലി രോഗങ്ങൾ ചികിത്സിക്കാം എന്ന് തീരുമാനിച്ചാൽ ജീവിതകാലം മുഴുവൻ നിങ്ങൾക്ക് മരുന്നുകൾ കഴിക്കേണ്ടിവരും.. മാത്രമല്ല മരുന്നുകൾ കൃത്യമായി കഴിച്ചാലും രോഗങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ വരികയും അസ്വസ്ഥതകൾ കുറയ്ക്കാൻ വേണ്ടി.

ഓപ്പറേഷനുകൾ ആവശ്യമായി വരുകയും ചെയ്യാം.. രോഗത്തിൻറെ ഒപ്പം മരുന്നുകളുടെയും ഓപ്പറേഷന്റെയും പാർശ്വഫലങ്ങളും നമ്മുടെ ആരോഗ്യത്തെ വളരെ പ്രതികൂലമായി തന്നെ ബാധിക്കുന്നതാണ്.. അമിതവണ്ണവും കുടവയറും കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും ജീവിതശൈലി രോഗങ്ങളുടെ ചികിത്സയ്ക്കായിട്ട് വെയിറ്റ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും ഭക്ഷണരീതികളിൽ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…