ഇന്ന് നമ്മൾ ചർച്ച ചെയ്യുമ്പോൾ മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ജൂലൈ 25 തീയതി ലോകമെമ്പാടും വേൾഡ് ഐവിഎഫ് ഡേ ആയി ആചരിക്കുന്നു.. 1978 ജൂലൈ 25 തീയതി ലൂയി സ് ബ്രൗൺ എന്ന ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്.. ഇതിനുശേഷം വന്ധ്യത എന്ന പ്രശ്നം അനുഭവിക്കുന്ന ധാരാളം പേർ ഐവിഎഫ് മൂലം കുഞ്ഞുങ്ങൾ ഉണ്ടായിട്ടുണ്ട്.. ഈ 44 വർഷങ്ങൾക്കിടയിൽ ലോകമെമ്പാടും 60 ലക്ഷത്തിൽ ഏറെ കുഞ്ഞുങ്ങൾ ഉണ്ടായിക്കഴിഞ്ഞു.. ഐവിഎഫിനെ കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ട്.. ഐവിഎഫ് എന്ന് പറയുന്നത് വന്ധ്യത എന്ന രോഗത്തിനുള്ള ഏറ്റവും നല്ല ചികിത്സ മാർഗ്ഗമാണ് എന്ന് നമ്മൾ മനസ്സിലാക്കേണ്ട കാര്യമുണ്ട്.. എന്താണ് ഐവിഎഫ് എന്ന് ചോദിച്ചാൽ ഐവിഎഫ് എന്നാൽ ഇൻ വിഡ്രോ ഫെർട്ടിലൈസേഷൻ എന്നാണ്..
ഇൻവിഡ്രോ എന്നാൽ ശരീരത്തിന് പുറത്ത്.. ഫെർട്ടിലൈസേഷൻ എന്നാൽ ബീജ സങ്കലനം.. ശരീരത്തിന് പുറത്ത് അണ്ഡവും ബീജവും ചേർന്ന് കുഞ്ഞിൻറെ ആദ്യത്തെ സെല്ലുകൾ ആയ ഭ്രൂണം ആകാനുള്ള സാഹചര്യം സൃഷ്ടിക്കുകയും തുടർന്ന് ഭ്രൂണത്തെ ഗർഭാശയത്തിലേക്ക് നിക്ഷേപിച്ച് ഗർഭം ധരിക്കാനുള്ള അവസരം ഉണ്ടാക്കുക.. ഇതാണ് ഇൻ വിഡ്രോ ഫെർട്ടിലൈസേഷൻ എന്ന് പറയുന്നത്.. ഐവിഎഫ് കൃത്രിമവും പ്രകൃതിക്ക് വിരുദ്ധവുമായ ചികിത്സ രീതിയാണോ.. വന്ധ്യതകളുടെ ചികിത്സാരീതികളിൽ ഒന്നുംതന്നെ നമുക്ക് പുതുജീവൻ ഉണ്ടാക്കാൻ ആയിട്ട് സാധിക്കുന്നില്ല.. പുതിയ ജീവൻ ഉറവെടുക്കാൻ സഹായിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ.. ഐവിഎഫ് ശരീരത്തിനകത്ത് ബീജസങ്കലനം നടക്കാൻ ആയിട്ടുള്ള സാഹചര്യങ്ങൾ ഇല്ലാത്തവർക്ക് വേണ്ടിയുള്ള ചികിത്സാരീതിയാണ്.. അവരുടെ അണ്ഡവും ബീജവും ജീവനുള്ള സെല്ലുകളാണ്.. അവയെ ശരീരത്തിന് പുറത്ത് ചേർത്ത് ബീജസങ്കലനം നടന്ന കുഞ്ഞിൻറെ ആദ്യത്തെ സെല്ല് ആകാനുള്ള സാഹചര്യം നമ്മൾ സൃഷ്ടിച്ചു കൊടുക്കുന്നു..
സഹായിക്കുന്നു മാത്രമേയുള്ളൂ.. ജീവൻ നമ്മൾ ഉണ്ടാക്കുന്നില്ല.. അതുകൊണ്ടുതന്നെ ഇത് കൃത്രിമവും അല്ല പ്രകൃതിവിരുദ്ധവുമല്ല.. പിന്നെയുള്ള ഒരു മിഥ്യാധാരണ ഐവിഎഫിൽ കൂടെ ഉണ്ടാകുന്ന കുഞ്ഞുങ്ങൾ സാധാരണ ഗർഭം ധരിച്ച് ഉണ്ടാകുന്ന കുഞ്ഞുങ്ങളെക്കാൾ വ്യത്യസ്തർ ആണോ എന്നുള്ളത്.. വന്ധ്യത അനുഭവിക്കുന്ന സ്ത്രീകൾ ഗർഭം ധരിക്കുമ്പോൾ അത് ഐവിഎഫിൽ കൂടെ ആണെങ്കിലും അല്ലാതെയാണെങ്കിലും അവരുടെ പ്രഗ്നൻസി എന്ന് പറയുന്നത് സാധാരണയിൽ നിന്നും വളരെ റിസ്ക് കൂടുതലുള്ളവയാണ്.. ഇതിൽപരം ഒരു വ്യത്യാസം ഐവിഎഫ് ഗർഭധാരണത്തിൽ ഇല്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..