അന്നപൂർണേശ്വരി വസിക്കുന്ന വീട് അതാണ് ശരിക്കും ഒരു ഐശ്വര്യം നിറഞ്ഞ വീട് എന്നു പറയുന്നത്.. അന്നപൂർണേശ്വരി ഏത് വീട്ടിൽ വസിക്കുന്നില്ലെങ്കിൽ ആ വീട്ടിൽ മറ്റ് ദേവീ ദേവന്മാർ ഒന്നും തന്നെ പ്രസാദിക്കില്ല എന്ന് ആദ്യമേ പറയാം.. അന്നപൂർണേശ്വരി വസിക്കുന്ന ഇടം എന്ന് പറയുന്നത് നമ്മുടെ ഓരോരുത്തരുടെയും വീടിൻറെ അടുക്കളയാണ്.. അപ്പോൾ നമ്മുടെ വീടിൻറെ അടുക്കള ഏറ്റവും പവിത്രമായി ഒരു പൂജ മുറിയോളം തന്നെ പ്രാധാന്യം നൽകിക്കൊണ്ട് ഇരിക്കണം അതുപോലെ തന്നെ നമ്മുടെ അടുക്കളയിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യാം.. അതുപോലെ ചെയ്യാൻ പാടില്ല തുടങ്ങിയ കാര്യങ്ങൾ ഉറപ്പുവരുത്തി തന്നെ നമ്മൾ മുന്നോട്ടു പോകേണ്ടതായി ഉണ്ട്.. ഇതിനെക്കുറിച്ച് നമ്മൾ മുൻപ് വീഡിയോ ചെയ്തിട്ടുണ്ട്..
ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പറയാൻ ഉദ്ദേശിക്കുന്നത് നമ്മുടെ വീടിൻറെ അടുക്കളയിൽ നിന്ന് പുറത്തേക്ക് മറ്റുള്ളവർക്ക് നൽകാൻ പാടില്ലാത്ത ഒരു ചില വസ്തുക്കൾ ഉണ്ട്.. ഇത്തരത്തിലുള്ള വസ്തുക്കൾ നമ്മൾ വെളിയിൽ നൽകുകയാണെങ്കിൽ നമ്മുടെ കുടുംബത്തിലെ ഐശ്വര്യവും സമാധാനവും വീടുവിട്ട് ഇറങ്ങിപ്പോകും.. നമ്മുടെ ജീവിതത്തിൽ ഒരുപാട് ദോഷങ്ങളും മറ്റു ബുദ്ധിമുട്ടുകൾ എല്ലാം വന്നുചേരും.. ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്ന ഈ മൂന്നു വസ്തുക്കൾ യാതൊരു കാരണവശാലും നമ്മുടെ വീടിൻറെ അടുക്കളയിൽ നിന്ന് മറ്റുള്ളവർക്ക് വെളിയിൽ നൽകാൻ പാടില്ല.. അത് നമ്മുടെ ഐശ്വര്യം നശിക്കുന്നതിന് കാരണമായി വരുന്ന വസ്തുക്കളാണ്.. അപ്പോൾ അത് എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് ഇന്ന് ഈ വീഡിയോയിലൂടെ നമുക്ക് പരിശോധിക്കാം.. ഇതിൽ ആദ്യത്തെ വസ്തു എന്ന് പറയുന്നത് മഞ്ഞൾ ആണ്.. മഞ്ഞൾ എന്നു പറയുന്നത് ലക്ഷ്മി ദേവിയാണ്..
ലക്ഷ്മി ദേവി വസിക്കുന്ന 108 വസ്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞൾ എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ മഞ്ഞള്‍ യാതൊരു കാരണവശാലും നമ്മൾ മറ്റുള്ളവർക്ക് നൽകാൻ പാടില്ല എന്നുള്ളതാണ്.. മഞ്ഞൾ മറ്റൊരാൾക്ക് നമ്മൾ നൽകുകയാണെങ്കിൽ നമ്മുടെ വീട്ടിലെ ഐശ്വര്യങ്ങളും സമൃദ്ധിയും മറ്റൊരാൾക്ക് നൽകുന്നതിന് തുല്യമാണ്.. അതായത് അത് വാങ്ങുന്ന വ്യക്തിക്ക് സർവ്വ ഐശ്വര്യങ്ങളും ലഭിക്കുകയും കൊടുക്കുന്ന ആൾക്ക് അവരുടെ ഐശ്വര്യങ്ങളെല്ലാം പടിയിറങ്ങി പോവുകയും ചെയ്യുന്നു.. അതുപോലെ വ്യാഴാഴ്ച ദിവസങ്ങളിൽ ഒരിക്കലും മഞ്ഞൾ യാതൊരു കാരണവശാലും നൽകരുത്.. അത് മരണതുല്യമാണ് എന്നാണ് പറയപ്പെടുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….