ഇനി എന്റെ അമ്മച്ചിയെ തല്ലിയാൽ ഞാൻ വെട്ടും അപ്പനെ ശരിക്കും ഞാൻ വെട്ടും.. ഓലപ്പുരയുടെ ഇടയിൽ തിരികെ വച്ചിരുന്ന വാക്കത്തിയെടുത്ത് അവൻ പാഞ്ഞ് അടുത്തു.. ഒരു പത്തു വയസ്സുകാരന്റെ ധീരമായ ശബ്ദത്തിലും നിലപാടിലും അതുപോലെ ദൃഢമായ ശബ്ദത്തിലും ആ വീട് ഒരു നിമിഷം വിറങ്ങലിച്ചു നിന്നു.. കയ്യാലയിൽ നിന്നെടുത്ത കല്ലുകൊണ്ട് മൂന്നാമത്തെ ഇടിയുടെ ആഘാതത്തിൽ ബോധം മറഞ്ഞ ആ സ്ത്രീയുടെ അടുത്തുനിന്നും അയാൾ ചവിട്ടികൊണ്ടിരുന്ന കാലുകളിൽ തിരിച്ചെടുത്ത ശേഷം അയാൾ പതിയെ പുറകിലോട്ട് മാറി.. അത്രയ്ക്ക് ആയോടാ കഴിവേറി നീ.. നീ എൻറെ ചോരയാണ് അതുകൊണ്ടുതന്നെ എൻറെ ചോറ് തിന്നുകൊണ്ട് വളർന്ന നീ എന്നെ കയ്യോങ്ങുന്നോ.. ചവിട്ടി താഴ്ത്ത് ഞാൻ..
എനിക്ക് ഒന്നും കേൾക്കണ്ട എൻറെ അമ്മച്ചിയുടെ അടുത്ത് നിന്നും വേഗം പോ.. അല്ലെങ്കിൽ ഞാൻ വെട്ടും.. ആ കൊച്ചു കുട്ടിയുടെ വാക്കുകൾക്ക് മുന്നിൽ അയാൾ ഒന്ന് പരുങ്ങി.. അതുപോരാതെ അവൻറെ കയ്യിലിരുന്ന് കത്തികൊണ്ട് തലങ്ങും വിലങ്ങും ഒന്ന് വീശി.. അപ്പോഴേക്കും അവൻറെ അമ്മയുടെ ഇടതുകൈയിൽ ചുരുട്ടി വെച്ചിരുന്ന 50 രൂപയുടെ നോട്ട് അയാൾ കൈവശപ്പെടുത്തി.. ബ്ലൗസിനകത്ത് നിന്ന് പുറത്തേക്ക് നിന്നിരുന്ന ഒന്ന് രണ്ട് നോട്ടുകളുടെ എണ്ണം കണ്ടതും അയാളുടെ കണ്ണുകൾ തിളങ്ങി.. അത് എടുക്കാൻ വേണ്ടി കുനിയാൻ തുടങ്ങിയ സമയം തന്റെ കയ്യിലിരുന്ന് കത്തി കൊണ്ട് ഒരടി കൂടി മുന്നോട്ടു വച്ചു.. കേട്ടാൽ അറയ്ക്കുന്ന കുറേ തെറികൾ അവനെ നോക്കി പറഞ്ഞുകൊണ്ട് അയാൾ മെല്ലെ ആടിയാടി മുന്നോട്ടു നടക്കാൻ തുടങ്ങി..
പതിയെ നടക്കുമ്പോഴും അയാൾ എന്തൊക്കെയോ വിളിച്ച് അലറുന്നുണ്ടായിരുന്നു.. അയാൾ പോയതിനു പിന്നാലെ തന്റെ കയ്യിലിരുന്ന് കത്തി താഴെയിട്ടു കൊണ്ട് അവൻ തന്റെ അമ്മയെ വിളിച്ചുണർത്താൻ തുടങ്ങി.. ഇതൊക്കെ കണ്ട് ഒന്നും മനസ്സിലാവാത്ത ഒരു നാലു വയസ്സുകാരി അവന്റെ ബട്ടൻസ് പൊട്ടിയ ഷർട്ടിന്റെ മൂലയ്ക്ക് നിൽക്കുന്നുണ്ട്.. വരണ്ട ഉണങ്ങിയ മുഖം.. അവിടെ അവിടെ തുന്നിക്കൂട്ടിയ ദ്രവിക്കാനായ പെറ്റിക്കോട്ട് ഇട്ടവളുടെ കഴുത്തിലെ എല്ലുകൾ വരെ തെളിഞ്ഞു കാണാം.. അവളുടെ കൈകൾ മാറ്റി അവൻ ഓലപ്പുരയുടെ അകത്തേക്ക് ഓടി.. അവിടെയെല്ലാം ആകെ നശിപ്പിച്ചിരിക്കുകയായിരുന്നു എങ്കിലും ഒരു മൊന്തയിൽ കുറച്ചു വെള്ളം എടുത്ത് അവൻ വേഗത്തിൽ തിരിച്ചുവന്നു.. ഇടതു കൈയിൽ പാത്രം വച്ചുകൊണ്ട് തന്റെ വലതു കൈകൾ കൊണ്ട് അമ്മയുടെ മുഖത്തേക്ക് വെള്ളം ഒഴിച്ച് അമ്മയെ വിളിച്ചുണർത്താൻ തുടങ്ങി..
ഏതാനും നിമിഷങ്ങൾക്ക് ശേഷം അമ്മ കണ്ണ് തുറന്നു.. ദേഹം മുഴുവൻ മണ്ണ് ആണ്.. മേൽ ചുണ്ട് ഭാഗം ഇടി കൊണ്ട് ചതഞ്ഞിട്ടുണ്ട്.. വേദന കൊണ്ട് നിൽക്കാനാവാതെ കരഞ്ഞുകൊണ്ട് എഴുന്നേൽക്ക് അമ്മച്ചി എന്ന് പറഞ്ഞ കയ്യിൽ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ അനിയത്തിയോടും പറഞ്ഞു പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കടി എന്ന്.. രണ്ടുപേരും കൂടി അമ്മയെ എഴുന്നേൽപ്പിച്ച് ഇരുത്തി.. കയ്യിലിരുന്ന പാത്രത്തിൽ നിന്നും വെള്ളം കൊടുത്തു.. വെള്ളം കുടിച്ചതിന്റെ ആശ്വാസത്തിൽ കണ്ണുതുറന്ന് ചുറ്റും നോക്കി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…