പ്രമേഹരോഗവും മലബന്ധവും.. പ്രമേഹ രോഗികളിൽ മലബന്ധം എന്ന പ്രശ്നം ഉണ്ടാകുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ച് ആണ്.. നമ്മൾ പ്രമേഹവുമായി ബന്ധപ്പെട്ട ഒരുപാട് വീഡിയോസ് മുൻപ് ചെയ്തിരുന്നു.. അതിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾക്ക് നമ്മൾ സംസാരിച്ചിരുന്നു.. എന്നാൽ ഇന്ന് അത്ര സാധാരണ ആയിട്ട് പ്രമേഹത്തിന്റെ അനുബന്ധ രോഗങ്ങൾ എന്ന നിലയിൽ നമ്മൾ അധികം എടുത്ത പരിശോധിക്കാത്ത 2 കാര്യങ്ങളാണ് ഒന്ന് ത്വക്ക് രോഗങ്ങൾ.. അതുപോലെ ദഹനേന്ദ്രിയ രോഗങ്ങൾ.. അതിനകത്ത് ദഹനേന്ദ്രിയ രോഗങ്ങളെ കുറിച്ച് നമുക്ക് പരിശോധിക്കാം.. നമ്മൾ എപ്പോഴും പറയാറുണ്ട് ഒരു പ്രമേഹ രോഗി പരിശോധനയ്ക്ക് വരുമ്പോൾ സാധാരണ ഡോക്ടർമാരുടെ ഒരു കൂടുതൽ വേവലാതി എന്ന് പറയുന്നത് അവരുടെ ഷുഗർ നിയന്ത്രിക്കപ്പെട്ടോ..

അവരുടെ ഹൃദ്രോഗ സാധ്യതകൾ എന്താണ്.. അവരുടെ കൊളസ്ട്രോൾ നിയന്ത്രിക്കപ്പെട്ടോ.. അവരുടെ പ്രഷർ നേന്ത്രണത്തിലാണോ തുടങ്ങിയ കാര്യങ്ങൾ ആയിരിക്കും ചിന്തിക്കുന്നത് പക്ഷേ രോഗിയെ സംബന്ധിച്ച് ഏറ്റവും വലിയ പ്രശ്നം ആണ് മലബന്ധം എന്നു പറയുന്നത്.. അത് നമ്മൾ എന്ത് ചോദിച്ചാലും അതിൻറെ ഉത്തരമായി നമുക്ക് ഇങ്ങോട്ട് കിട്ടുന്നത് അയ്യോ മലബന്ധമാണ് അതൊരു വലിയ പ്രശ്നമാണ് എന്നുള്ളതാണ്.. അത് സത്യത്തിൽ വളരെ വലിയ പ്രശ്നം തന്നെയാണ്.. അപ്പോൾ അത്തരത്തിലുള്ള എല്ലാവരെയും ഒട്ടുമിക്ക പ്രമേഹരോഗികളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മലബന്ധം എന്നു പറയുന്നത്..

മലബന്ധം എന്ന് നമ്മൾ പറയുമ്പോൾ അതിന് പല കാരണങ്ങൾ ഉണ്ടാവാം.. അതിനകത്ത് ഒരുപാട് വർഷങ്ങൾ പ്രമേഹ രോഗികൾ ആയിട്ടുള്ള വ്യക്തികളിൽ ഏറ്റവും പ്രധാനം എന്നു പറയുന്നത് കുടലിന്റെ ചലനം തന്നെ തകരാറിൽ ആവാറുണ്ട്.. മുൻപ് ഒരു അവസരത്തിൽ നമ്മൾ നാഡി വ്യൂഹ തകരാറുകളെ കുറിച്ച് സംസാരിച്ചിരുന്നു.. അപ്പോൾ കാലിന്റെ നാഡീവ്യൂഹം തകരാറിലാകുമ്പോൾ നമുക്ക് പെരുപ്പ് തരിപ്പ് വേദന തുടങ്ങിയ ലക്ഷണങ്ങൾ കാണാം അതുപോലെ കാലിന്റെ ചലനം തന്നെ നഷ്ടപ്പെടാം.. ഒരു മുറിവ് വന്നാൽ നമ്മൾ അത് അറിയാതെ പോവാം.. ഇത്തരത്തിൽ കാലുകളുടെ നാഡീവ്യൂഹത്തെ കുറിച്ച് പറയുമ്പോൾ തന്നെ ആന്തരിക അവയവങ്ങൾക്കും നാഡി വ്യൂഹ തകർച്ച ഉണ്ടാകാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *