വായനാറ്റം ഉണ്ടാകുന്നതിനെ യഥാർത്ഥ കാരണങ്ങൾ.. നിങ്ങൾ എത്ര ബ്രഷ് ചെയ്തിട്ടും വായനാറ്റം പോകാത്തതിന് കാരണം ഇവയാണ്.. വിശദമായി അറിയുക..

ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് വായനാറ്റം എന്ന വിഷയത്തെക്കുറിച്ചു ആണ്.. അതായത് വായിൽ നിന്നും സ്മെൽ വരുക എന്നത്.. ഇത് ഭൂരിഭാഗം ആളുകൾക്കുള്ള പ്രശ്നമാണ് കാരണം എന്തെന്ന് വച്ചാൽ നമ്മുടെ കോൺഫിഡൻസ് പോകുന്ന ഒരു കാര്യമാണ്.. നമുക്കൊരു ഫംഗ്ഷൻ ഇൽ പോകേണ്ട.. ഫ്രണ്ട്സിനെ ഒപ്പം സമയം ചെലവഴിക്കേണ്ട.. ആരുടെയും അടുത്തുനിന്ന് സംസാരിക്കാൻ പറ്റില്ല.. ആരെങ്കിലും നമ്മളോട് കൂടുതൽ കൂട്ടുകൂടാൻ വരുന്ന സമയത്ത് നമുക്ക് തന്നെ പേടിയാണ് എന്നിട്ട് നമ്മൾ തന്നെ ഒഴിഞ്ഞുമാറുന്ന ഒരു രീതിയിലേക്ക് വരും.. ഇത് ഒരു ഡിപ്രഷൻ ലേക്ക് പോകുന്ന ഒരു കണ്ടീഷൻ ആണ് ഈയൊരു ബുദ്ധിമുട്ടുകാരണം വരുന്നത്..

ഈ ബുദ്ധിമുട്ടുകാരണം ചിലർ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ബ്രഷ് ചെയ്യുന്ന ആളുകൾ ഉണ്ട്.. ചിലർ ഫുൾടൈം ടൈം ബബിൾഗം ചവയ്ക്കുന്ന ആളുകളുണ്ട്..എന്നിട്ടും ഈ ഒരു പ്രശ്നം തന്നെയാണ്.. അതെപോലെ തന്നെ പല്ല് ഡോക്ടറുടെ അടുത്തേക്ക് പോകുന്നു പല്ല് ക്ലീൻ ചെയ്യുന്നു.. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് ശരിയാക്കുന്നു.. അതുപോലെ റൂട്ട് കനാൽ ചെയ്യുന്നു.. ഇങ്ങനെ എല്ലാ കാര്യങ്ങളും ചെയ്താലും നമ്മുടെ പ്രശ്നം മാറുന്നില്ല.. ചിലർ പറയാറുണ്ട് എൻറെ മൂക്കിലൂടെ വരെ സ്മെല്ല് വരുന്നു..

ഇപ്പോൾ ഓൺലൈൻ പരിശോധനയുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന ആളുകൾ പറയുന്ന ഒരു കാര്യം ഇതു തന്നെയാണ് കാരണം ഒരു കോൺഫിഡൻസ് ഇല്ല ഒരു പരിപാടിയും പോകാൻ പറ്റുന്നില്ല.. ഒരാളുടെ അടുത്ത് ഇടപഴകാൻ പറ്റുന്നില്ല.. അപ്പോൾ ഇങ്ങനെയുള്ള പ്രശ്നങ്ങൾ കാരണം നമ്മുടെ ജീവിതത്തിലെ വലിയ വലിയ അവസരങ്ങൾ ഇല്ലാതാവുകയാണ് ഈ ഒരു നിസ്സാര പ്രശ്നത്തിന് പേരിൽ.. ഒരാൾ വന്ന് പറയുകയാണ് ഡോക്ടറെ ഞാനെൻറെ 16 വയസ്സു മുതൽ ഇതാണ് അനുഭവിക്കുകയാണ് ഇപ്പോൾ എനിക്ക് 32 വയസ്സായി.. എനിക്ക് ഇപ്പോൾ ഒരു കല്യാണം കഴിക്കണം എന്ന് തോന്നുന്നില്ല.. ഈ വായിലൂടെ സ്മെല്ല് വന്ന ഒരാളോട് സംസാരിക്കാൻ പോലും എന്നെക്കൊണ്ട് പറ്റുന്നില്ല.. ചില സമയങ്ങളിൽ എൻറെ സ്മേൽ കൂടി എനിക്ക് തന്നെ പറ്റുന്നില്ല..

Leave a Reply

Your email address will not be published. Required fields are marked *