ഈ രണ്ടു കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് നിങ്ങളുടെ കുടവയറും അമിതവണ്ണവും എളുപ്പത്തിൽ കുറച്ച് എടുക്കാം.. വിശദമായി അറിയുക..

പ്രമേഹം പോലെ തന്നെ സർവ്വസാധാരണമാണ് അമിതവണ്ണം ഇന്ന് കേരളത്തിൽ.. കേരളത്തിൽ ഇന്ന് ഏകദേശം 40 ശതമാനത്തിലധികം ആളുകൾക്ക് അമിതവണ്ണം ഉണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.. അപ്പോൾ ഈ അമിത വണ്ണം കുറയ്ക്കുന്നതിന് രണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ ആണ് ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്.. രണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ അത് അധികം ആരാലും ശ്രദ്ധിക്കപ്പെടാത്ത അധികം അർക്കുംമറിയാത്ത രണ്ട് കാര്യങ്ങളാണ്.. അതിനുമുമ്പ് അമിതവണ്ണം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അല്പം ചില കാര്യങ്ങൾ മാത്രം വ്യക്തമാക്കുവാൻ ഞാൻ ഉദ്ദേശിക്കുക യാണ്.. അമിതവണ്ണം പ്രമേഹം പോലെതന്നെ സർവ്വസാധാരണമാണ് എന്ന് ഞാൻ സൂചിപ്പിക്കുകയാണ്..

അമിതവണ്ണമുള്ള ആളുകൾക്കാണ് പ്രമേഹം കൂടുതലായി ഉണ്ടാകുന്നത്. ഈ അമിതവണ്ണം സൗന്ദര്യപ്രശ്നം എന്നതിലുപരി പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്.. പക്ഷേ വണ്ണം കുറയ്ക്കുവാൻ എല്ലാവരും ആഗ്രഹിക്കുന്നത് രൂപം കുറയ്ക്കുവാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.. പക്ഷേ അതിനകത്ത് പലരും പരാജയപ്പെടുന്ന ആളുകളാണ്.. നമ്മുടെ നാട്ടിലുള്ള അമിത വണ്ണം ഉള്ള ആളുകളെ നമുക്ക് നാൽ ഗ്രൂപ്പുകൾ ആയിട്ട് തിരിക്കാം.. ആദ്യത്തെ ഗ്രൂപ്പുകാർ എന്ന് പറയുന്നത് അമിതവണ്ണം ഉണ്ടെങ്കിലും അവർ യാതൊന്നും ചെയ്യുന്നില്ല..

അവർ അതൊന്നും കാര്യമാക്കാതെ സാധാരണ ഭക്ഷണം കഴിക്കുന്നത് പോലെ കഴിക്കുന്നു പ്രത്യേകിച്ച് വ്യായാമം ഒന്നും ചെയ്യുന്നില്ല.. എല്ലാം വരുന്നിടത്ത് വെച്ച് കാണാം എന്നുള്ള രീതിയിലാണ്.. രണ്ടാമത്തെ വ്യക്തികൾ എന്ന് പറയുന്നത് അവർ വണ്ണം കുറയ്ക്കുവാൻ വേണ്ടി അവർ ജിമ്മിൽ പോകുന്നു അതുപോലെ അവർ കഠിനമായ പല വർക്കൗട്ടുകൾ ഉം ചെയ്യുന്നു.. പക്ഷേ പലപ്പോഴും അവർ അതിൽ പരാജയപ്പെടുകയാണ് ചെയ്യുന്നത്.. വ്യായാമം ചെയ്തു എന്നാലും അവർ ഡയറ്റ് പലപ്പോഴും കാര്യമാക്കുന്നില്ല എന്നാണ്.. മൂന്നാമത്തെ ആളുകൾ പട്ടിണി കിടക്കുന്നത് അല്ലെങ്കിൽ ഫാസ്റ്റിംഗ് എടുക്കുന്നു..