വാട്ടർ ഫാസ്റ്റിംഗ് ന് സൈഡ് എഫക്റ്റ് ഉണ്ടോ… ഇതിൻറെ ഗുണങ്ങൾ എന്തൊക്കെയാണ്… ഡോക്ടർ പറയുന്ന ഈ ഇൻഫർമേഷൻ ആരും അറിയാതെ പോകരുത്…

നമ്മുടെ ശരീര ഭാരം കുറയ്ക്കുന്നതിനും അതേപോലെ നമ്മുടെ മെറ്റബോളിസം വ്യത്യാസം വരുത്തുന്നതിനും പലതരത്തിലുള്ള ക്രോണിക് രോഗങ്ങളിൽ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനു വേണ്ടി ഫാസ്റ്റിംഗ് ചെയ്യുന്ന അതായത് ഉപവാസം ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്. പലതരത്തിലുള്ള ഫാസ്റ്റിംഗ് ചെയ്യാറുണ്ട്. ഇപ്പോൾ സാധാരണ ചെയ്യുന്ന ഡ്രൈ ഫാസ്റ്റിംഗ്.. മുസ്ലിം സഹോദരങ്ങൾ എടുക്കുന്ന ഫാസ്റ്റിംഗ് ഡ്രൈ ഫാസ്റ്റിംഗ് ആണ്. അതല്ലാതെ വെള്ളം കുടിച്ചു കൊണ്ട് ചെയ്യുന്നതാണ് വെറ്റ് ഫാസ്റ്റ്.. ഇതിനിടയിൽ എന്നോട് ഒരുപാടുപേർ ചോദിച്ച ഒരു സംശയം ആണ് ഈ വാട്ടർ ഫാസ്റ്റിംഗ് എന്താണ്.. ഇതിൻറെ ഗുണങ്ങൾ എന്തെല്ലാമാണ്..

ഇത് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ്.. കാരണം ഇന്ന് സോഷ്യൽ മീഡിയയിൽ വാട്ടർ ഫാസ്റ്റിംഗ് നോക്കി കഴിഞ്ഞാൽ ഒരുപാടുപേർ പല തരത്തിലുള്ള അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. മലയാളികൾ തന്നെ പല തരത്തിലുള്ള വാട്ടർ ഫാസ്റ്റിംഗ് ചെയ്യാറുണ്ട്. ചിലർക്ക് അതുകൊണ്ട് ചില അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്താണ് വാട്ടർ ഫാസ്റ്റിംഗ് എന്നും എങ്ങനെയാണ് ഇത് ചെയ്യേണ്ടത് എന്നും.. ഇത് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണെന്ന്..

ഇത് ചെയ്യുമ്പോൾ ഉണ്ടാകാൻ ഇടയുള്ള സൈഡ് ഇഫക്റ്റുകൾ എന്താണെന്നും ഇന്ന് വിശദീകരിക്കാം.. വാട്ടർ ഫാസ്റ്റിംഗ് എന്നുപറഞ്ഞാൽ നമ്മൾ വെള്ളം മാത്രം കുടിച്ചു കൊണ്ട് അതായത് വേറെ ഒന്നും കഴിക്കാതെ വെള്ളം മാത്രം കുടിച്ചു കൊണ്ട് മുന്നോട്ടു പോകുന്ന ഒരു ജീവിതരീതി. അതായത് ജൂസ് ചായ ഒന്നും തന്നെ കുടിക്കാതെ സീറോ കാലറിയിൽ ഉള്ള വെള്ളം മാത്രം കുടിച്ചു കൊണ്ട് മുന്നോട്ടു പോകുന്ന ഒരു ഉപവാസ രീതിയാണ് വാട്ടർ ഫാസ്റ്റിംഗ്.

പലരും പറയാറുണ്ട് ഇത് ചെയ്യുമ്പോൾ ഇത് 24 മണിക്കൂറും ചെയ്യാം. ചിലർ 8 ദിവസം വരെ ഇത് ചെയ്യാറുണ്ട്. പഠനങ്ങൾ പറയുന്നത് നമ്മുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത് 24മണിക്കൂർ ചെയ്യുന്ന വാട്ടർ ഫാസ്റ്റിംഗ്…

Leave a Reply

Your email address will not be published. Required fields are marked *