നിങ്ങളുടെ ജീവിതത്തിലെ കഷ്ടപ്പാടുകൾ അവസാനിക്കുമോ എന്ന് ഈ തൊടുകുറി ശാസ്ത്രം വഴി മനസ്സിലാക്കാം..

ഇന്ന് ഈ വീഡിയോയിൽ പറയുന്നത് നാഗങ്ങളുമായി ബന്ധപ്പെട്ട തൊടുകുറിയാണ്.. ഇത്തരം ചിത്രങ്ങളിൽ താല്പര്യമില്ലാതെ ന്യൂമറോളജിയിൽ താല്പര്യമുള്ള വ്യക്തികളാണ് നിങ്ങളെങ്കിൽ ഇവിടെ നാഗങ്ങൾക്ക് പകരം ചിത്രത്തിന് താഴെയായിട്ട് എഴുതിയിരിക്കുന്ന രണ്ട് നമ്പറുകൾ നിങ്ങൾക്ക് തെരഞ്ഞെടുക്കാവുന്നതാണ്.. നമ്പറുകൾ തെരഞ്ഞെടുത്താലും അല്ലെങ്കിൽ ചിത്രം തിരഞ്ഞെടുത്താലും അതിൻറെ ഫലം ഒന്നു തന്നെയായിരിക്കും.. ഇവിടെ ഒന്നാമതായിട്ട് നൽകിയിരിക്കുന്ന ചിത്രം നാഗരാജാവ് .

   

ആയ വാസുകിയോടൊപ്പം സാക്ഷാൽ പരമേശ്വരൻ ഇരിക്കുന്നതാണ്.. ആരാണ് ഈ വാസുകി.. നാഗങ്ങളുടെ തന്നെ അധിപതി ആയിട്ടുള്ള നാഗരാജാവാണ് വാസുകി.. ഈ വാസുകിയെ പരമശിവൻ കഴുത്തിൽ ആഭരണം ആയിട്ടാണ് അണിഞ്ഞിരിക്കുന്നത്.. അതുകൊണ്ടുതന്നെയാണ് പരമേശ്വരന് നാഗാ ഭരണൻ എന്നുള്ള ഒരു പേരുകൂടി ലഭിച്ചത്…

ഇനി രണ്ടാമത്തെ ചിത്രം എന്നു പറയുന്നത് കാളിയനോടൊപ്പം ശ്രീകൃഷ്ണൻ നിൽക്കുന്നത് ആണ്.. ആരാണ് ഈ കാളിയൻ അഷ്ടനാഗങ്ങളിൽ വച്ച് തന്നെ ഏറ്റവും ഉഗ്രവിഷമുള്ള നാഗമാണ് കാളിയൻ.. ഈ കാളിയൻ യമുനാ നദിയെ മുഴുവനായിട്ടും വിഷമായം ആക്കുകയും അതുമൂലം നദിക്കും സമീപപ്രദേശത്തുള്ള ജീവജാലങ്ങൾക്ക് എല്ലാം ഈ പാമ്പിൻറെ വിഷബാധ ഏൽക്കുകയും ചെയ്തു.. തുടർന്ന് സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാൻ വന്ന കാളിയനെ പരാജയപ്പെടുത്തി എന്നാണ് ഐതിഹ്യ കഥകൾ പറയുന്നത്.. ഈ നാഗങ്ങളെക്കുറിച്ച് ഒരു വിവരവും അറിയാത്ത ആളുകൾക്ക് വേണ്ടിയാണ് ഈ ഒരു കാര്യം പറഞ്ഞു തന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..