തലയണ രോഗങ്ങൾ വരുത്തുമോ… തലയണ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

പലപ്പോഴും രാവിലെ എണീക്കുന്ന ആ സമയത്ത് ഒരു ഉന്മേഷമില്ലായ്മ.. ചിലർക്ക് തലക്ക് ഒരു ഭാരം അല്ലെങ്കിൽ ഒരു വേദന.. ചിലത് രാവിലെ എണീക്കുമ്പോൾ തന്നെ ഒരു തലകറക്കം.. അതല്ലെങ്കിൽ കഴുത്തിലെ ഭാഗത്ത് ചെറിയ വേദന.. കൈ വേദന… ഇതൊക്കെ ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ്. പലപ്പോഴും ഇതിൻറെ കാരണത്തിൽ ഡോക്ടർമാരെ പോയി കാണന്നു. ഡോക്ടർ എക്സറേ എടുത്തു പറയും വലിയ കുഴപ്പമൊന്നുമില്ല എന്ന്. ഫിസിയോതെറാപ്പി ചെയ്താൽ മതി എന്ന് പറയും. എന്നാൽ വീണ്ടും കുറച്ചുദിവസം കഴിഞ്ഞ് ഇതേ പ്രശ്നങ്ങൾ വീണ്ടും ആവർത്തിക്കും..

പലരും തിരിച്ചറിയുന്നില്ല അവർ ഉപയോഗിക്കുന്ന തലയണ യുടെ ഉപയോഗിക്കുന്ന രീതി കൊണ്ടാണ് ഇത് പലപ്പോഴും വരുന്നു എന്നത്. നമ്മൾ ഉപയോഗിക്കുന്നത് ഏതുതരം തലയണ ആണ് എന്നുള്ളതും എത്ര വലിപ്പം അതിനുമുണ്ട് എന്നതും നമ്മുടെ ശരീരത്തെ നമ്മളെ ഉറങ്ങുന്ന രീതിയിൽ അനുസരിച്ചുവേണം ഇത് തിരഞ്ഞെടുക്കുവാൻ. പലപ്പോഴും വർഷങ്ങളായി പലരും ഉപയോഗിക്കുന്നവരെ തലയണ ഉണ്ട്. അവരോട് ചോദിച്ചാൽ പറയും ഇത് എനിക്ക് വളരെ ഇഷ്ടപ്പെട്ട തലയണ യാണ്.

ചിലർക്ക് രാവിലെ എണീക്കുമ്പോൾ തുമ്മൽ അനുഭവപ്പെടുക.. അതുപോലെ അലർജി ശ്വാസം മുട്ടൽ ഒക്കെ ഉണ്ടാവുക. പലപ്പോഴും നിങ്ങൾക്ക് രാവിലെ ഉണ്ടാകുന്ന ഈ അസ്വസ്ഥത കാരണം നിങ്ങൾ ഉപയോഗിക്കുന്ന തലയണ ആയിരിക്കാം. ഇത് എങ്ങനെയാണ് എന്ന് വിശദീകരിക്കാമോ… നമ്മൾ സാധാരണ ഗതിയിൽ കിടക്കുന്ന സമയത്ത് നമ്മുടെ തലയിൽ ഉണ്ടാകുന്ന വിയർപ്പ് ഇതെല്ലാം തന്നെ ഈ തലയണയിൽ പ്രവേശിക്കാൻ ഉണ്ട്.

ഇതിൽ ഒരു ബാക്ടീരിയ ഉണ്ടാവും. ഇതാണ് നമുക്ക് രാവിലെ പല അസ്വസ്ഥതകളും ഉണ്ടാകുന്നതിന് കാരണം. ഇതിനെക്കുറിച്ച് നടത്തിയ പഠനങ്ങളിൽ എല്ലാം തന്നെ കാലപ്പഴക്കം ചെല്ലുംതോറും തലയണ കുറച്ചു കട്ടി കൂടുന്നത് ആയിട്ട് തലയണക്ക് കുറച്ചു ഭാരം കൂടുന്നത് ആയിട്ടും പഠനങ്ങൾ വിലയിരുത്തുന്നു…

Leave a Reply

Your email address will not be published. Required fields are marked *