തുടയിടുക്കിലെ ചൊറിച്ചിലും തുടയിടുക്കിലെ കറുപ്പ് നിറങ്ങളും മാറ്റിയെടുക്കാം ഈ നാച്ചുറൽ ടിപ്സ് ലൂടെ…

തുടയിടുക്കിൽ ഉണ്ടാകുന്ന കറുത്ത നിറവും അതുപോലെതന്നെ തുടയിടുക്കിൽ ഉണ്ടാകുന്ന ചൊറിച്ചിൽ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പുറത്ത് പലരും പറയാൻ മടിക്കുന്ന ഒരു പ്രശ്നമാണിത്. നമ്മൾ ഇന്ന് അതിനു വേണ്ടിയുള്ള ഒരു എഫക്ടീവ് മാർഗ്ഗമാണ് ചെയ്യാൻ പോകുന്നത്. വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക. തുടയിടുക്കിൽ ഉണ്ടാകുന്ന ചൊറിച്ചിൽ പല കാരണങ്ങൾ കൊണ്ട് നമുക്ക് വരാം.. ഒന്നാമത് ആയിട്ട് പറയുകയാണെങ്കിൽ നമ്മളുടെ ഇറുകിയ അടിവസ്ത്രം ഇതുപോലെ തരിക്കുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കാം.. അതുപോലെ നനഞ്ഞതും നല്ലതുപോലെ ഉണങ്ങാത്ത തുമായ അടി വസ്ത്രം ധരിക്കുക ആണെങ്കിലും ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകും. നമ്മൾ ഇതൊക്കെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. നല്ല പോലെ ഉണങ്ങിയശേഷം അടിവസ്ത്രങ്ങൾ ഉപയോഗിക്കുക.

നല്ല ബ്രാൻഡഡ് ആയിട്ടുള്ള അടി വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. ചൊറിച്ചിൽ വന്നുകഴിഞ്ഞാൽ പലതരത്തിലുള്ള ഓയിൽമെൻ്റ് അപ്ലൈ ചെയ്യാറുണ്ട്. ചില ഓയിൽ മെൻറ് അപ്ലൈ ചെയ്താലും ചൊറിച്ചിൽ മാറിയാലും അവിടെയുള്ള കറുത്ത നിറം മാറുകയില്ല. അപ്പോൾ ഇതിനു വേണ്ടി നമുക്ക് എന്ത് ചെയ്യാം… അപ്പോൾ നമ്മുടെ ചൊറിച്ചിലും മാറി കറുത്ത നിറങ്ങളും മാറ്റിയെടുക്കാനുള്ള ഒരു അടിപൊളി ടിപ്സ് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്… നമ്മൾ എവിടെ ആദ്യം പറയുന്നത് തുടയിടുക്കിലെ ചൊറിച്ചിൽ കുറിച്ചാണ്.. ഇതിനായി നമുക്ക് വേണ്ടത് ഒരു കറ്റാർവാഴ ആണ്.

ഇത് നീളത്തിൽ മുറിച്ചെടുക്കുക. അതിനുശേഷം ഇതിൻറെ ഒരു ഭാഗത്തെ തൊലി കളയുക. എന്നിട്ട് ഇതിൽ ചെറുതായൊന്നു വരഞ്ഞു കൊടുക്കുക. ഇതിലേക്ക് അൽപം നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന പൊടി ഉപ്പ് ചേർത്ത് കൊടുക്കണം. എന്നിട്ട് ഇതുകൊണ്ട് നന്നായെന്ന് റബ്ബ് ചെയ്തുകൊടുക്കുക. ഇങ്ങനെ ഒരു മൂന്നാല് ദിവസം ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നല്ല റിസൾട്ട് ലഭിക്കും. ഇത് ഒരു ദിവസം തന്നെ ഒരു മൂന്നാല് പ്രാവശ്യം തവണയെങ്കിലും ചെയ്യുക. ഒരിക്കൽ ഉപയോഗിച്ച കറ്റാർവാഴ തന്നെ നമുക്ക് വീണ്ടും ഉപയോഗിക്കാവുന്നതാണ്. ഇനി നമ്മൾ ചെയ്യാൻ പോകുന്നത് തുടയിടുക്കിലെ കറുപ്പ് നിറം മാറ്റാൻ ആയിട്ടാണ്..

ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ഒരു ടീ സ്പൂൺ ചെറുപയർ പൊടി എടുക്കുക. ഇനി ഇതിലേക്ക് ചേർക്കേണ്ടത് തക്കാളി നല്ലപോലെ ജ്യുസ് ആക്കിയത് ഒരു ടീസ്പൂൺ ചേർത്തു കൊടുക്കാം. അതിനുശേഷം ഓട്സ് പൊടിച്ചത് അര ടീസ്പൂൺ ചേർത്തുകൊടുക്കാം. പിന്നീട് ഒരു ടീ സ്പൂൺ തൈര് കൂടി ചേർത്തു കൊടുക്കാം. എത്രയും സാധനങ്ങൾ ആണ് നമുക്ക് ആവശ്യം ആയിട്ട് വേണ്ടത്. ഓട്സ് കൊണ്ട് ഒരു ഫേസ് പാക്ക് മുൻപ് ഇട്ടിട്ടുണ്ടായിരുന്നു വളരെ അധികം എഫക്റ്റീവ് ആയിരുന്നു. ഇത് തുടയിടുക്കിൽ കറുപ്പ് മാത്രമല്ല മാറ്റുന്നത് നിങ്ങൾക്ക് വേണമെങ്കിൽ ഇത് മുഖത്തും അപ്ലൈ ചെയ്യാം…

Leave a Reply

Your email address will not be published. Required fields are marked *