ഇനി മുടികൊഴിച്ചാൽ എന്നൊരു പ്രശ്നമേ ഉണ്ടാവുകയില്ല… കൊഴിഞ്ഞ ഭാഗങ്ങളിലെല്ലാം മുടി പുതിയതായി വളർന്നുവരും…

മുടി നന്നായി കൊഴിഞ്ഞു പോകുന്നു… മുടി ഒട്ടും സ്ട്രോങ്ങ് അല്ല… അതുപോലെ മുടി ചകിരിനാര് പോലെ ഇരിക്കുന്നു.. തലമുടി നല്ല ഡ്രൈ ആയിരിക്കുന്നു.. എന്നിങ്ങനെ പ്രശ്നങ്ങൾ പറയുന്ന ഒരുപാട് പേർ. ഇത്തരം പ്രശ്നങ്ങൾ വളരെ സിമ്പിൾ ആയി മാറ്റിയെടുക്കാൻ സഹായിക്കുന്ന നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കിയ ഉപയോഗിക്കാൻ കഴിയുന്ന വളരെ യൂസ്ഫുൾ ആയിട്ടുള്ള ഒരു ഓയിൽ വീട്ടിൽ എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഈ വീഡിയോയുടെ പറയുന്നത്. അപ്പോൾ ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നും… ഇതിൻറെ ചേരുവകകൾ എന്തൊക്കെയാണെന്നും.

ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. ഈ ഓയിൽ നമുക്ക് തയ്യാറാക്കി എടുക്കാൻ മൂന്ന് സാധനങ്ങൾ മാത്രമേ ആവശ്യമായി വേണ്ടി ഉള്ളൂ. ആദ്യമായി നമുക്ക് വേണ്ടത് കുറച്ചു ഉലുവ ആണ്. അതുപോലെ കുറച്ചു കരിഞ്ചീരകവും. പിന്നെ കുറച്ച് വെളിച്ചെണ്ണയും. കരിം ജീരകം ഒരു ടീസ്പൂൺ എടുക്കുക അതുപോലെ ഉലുവയും ഒരു ടീസ്പൂൺ എടുക്കുക. അതിനു ശേഷം ഇവ രണ്ടും നന്നായി പൊടിച്ചെടുക്കണം. ഇത് നമുക്കൊരു ബൗളിലേക്ക് മാറ്റം. ഇനി ഇതിലേക്ക് ഒരു 50ml വെളിച്ചെണ്ണ ചേർത്തു കൊടുക്കാം. എന്നിട്ട് ഇത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാം.

ഇനി ഇത് നമുക്ക് ചൂടാക്കി എടുക്കണം പക്ഷേ സാധാരണ ചൂടാകുന്നത് പോലെ ചൂടാക്കി എടുക്കാൻ പറ്റില്ല. ഡബിൾ ബോയിലിംഗ് മെതേഡ് ആണ് ഇതിന് നമ്മൾ ഉപയോഗിക്കുന്നത്. അടുപ്പിൽ വയ്ക്കുക അതിൽ കുറച്ചു വെള്ളം ഒഴിക്കാം. ഈ വെള്ളം നന്നായി തിളച്ചു വരുമ്പോൾ ഇതിൻറെ മേലേക്ക് ആ സ്റ്റീൽ പാത്രം വെച്ചു കൊടുക്കാം. ഒരു 10 മിനിറ്റ് നേരം ഈ വെള്ളത്തിലേക്ക് ഈ പാത്രം വയ്ക്കണം. 10 മിനിറ്റ് കൊണ്ട് ഈ എണ്ണ നല്ലതുപോലെ ചൂടായി വരും. ഇടയ്ക്ക് ഒന്ന് ഇളക്കി കൊടുക്കുക. ഒരു കാരണവശാലും ഇത് നിങ്ങൾ നേരിട്ട് ചൂടാകരുത്. ഇത് നല്ലതുപോലെ തണുത്തു വരുമ്പോൾ ഇതൊരു കുപ്പിയിലേക്ക് മാറ്റിയെടുക്കാം. ഇത് കുളിക്കുന്നതിനു മുൻപ് 10 മിനിറ്റ് മുമ്പ് തലയിൽ തേച്ചു പിടിപ്പിക്കണം.

Leave a Reply

Your email address will not be published. Required fields are marked *