ശരീരഭാരം കുറയ്ക്കാനുള്ള എളുപ്പ വഴികൾ… എത്ര തടി കുറയാത്ത ശരീരവും ഇങ്ങനെ ചെയ്താൽ കുറയും…

ഇന്ന് നമ്മൾ പറയാൻ പോകുന്ന വിഷയം ശരീരഭാരം കുറയ്ക്കാനുള്ള എളുപ്പ വഴികളെക്കുറിച്ച് ആണ്. ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ടത്.. ഏതൊക്കെ കാരണങ്ങൾ കൊണ്ടാണ് ശരീരഭാരം കൂടുന്നത്… ആദ്യത്തേത്.. നമ്മുടെ അമിതമായ ആഹാരക്രമം അതായത് ഭക്ഷണരീതി… രണ്ടാമത്തേത്.. ഹോർമോണൽ ഇമ്പാലൻസ്. മൂന്നാമത്തെ കാരണം സ്ത്രീകളിൽ കണ്ടുവരുന്ന ഓവറിയൻ സിസ്റ്റ്. നാലാമത്തെ കാരണം പാരമ്പര്യമാണ്. അഞ്ചാമത്തെ കാരണം.. ഏതെങ്കിലും രീതിയിലുള്ള മെഡിസിൻ കഴിക്കുന്നതുകൊണ്ടുള്ള ആഫ്റ്റർ എഫക്ട് സൈഡ് എഫക്റ്റ് ഒക്കെ ആയിട്ട് വരുന്ന അമിതവണ്ണം. ഇത്രയും കാരണങ്ങളാണ് നമ്മുടെ ശരീര ഭാരം കൂടാൻ കാരണം. അപ്പോൾ ആദ്യത്തെ കാരണം ഭക്ഷണരീതി.. നമുക്ക് എല്ലാവർക്കും ഭക്ഷണം ഒരുപാട് ഇഷ്ടം ഉള്ളവരാണ്.

നമുക്ക് വെറൈറ്റി രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ഒരുപാട് ഇഷ്ടമുള്ള ആളുകളാണ്. എന്നുവച്ച് ചില ആളുകൾ ഉണ്ട് ഒരു ഗ്രാം കുറയാൻ വേണ്ടി പട്ടിണി കിടക്കുന്നവർ. പക്ഷേ അത് സാധിക്കാറുമില്ല. അപ്പോൾ നമ്മൾ ആദ്യം ശരീരഭാരം കുറയ്ക്കുന്നതിനും മുമ്പ് ആദ്യം നല്ലൊരു ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തി ഏത് രീതിയിലുള്ള ശരീരവണ്ണം ആണ് നമുക്ക് എന്ന് ആദ്യം മനസ്സിലാക്കണം. അപ്പോൾ ആദ്യം കാരണങ്ങൾ നമ്മൾ മനസ്സിലാക്കി കഴിയുമ്പോൾ പെട്ടെന്ന് നമുക്ക് ചികിത്സിക്കാൻ സാധിക്കും. അപ്പോൾ ഏത് രീതിയിലുള്ള ഭക്ഷണക്രമം ആണ് ഇവർക്ക് ആവശ്യം എന്ന് നമുക്ക് പറഞ്ഞു കൊടുക്കാൻ പറ്റും.

രണ്ടാമത്തെ കാരണം ഹോർമോണൽ ഇൻ ബാലൻസ്. പ്രത്യേകിച്ച് തൈറോയ്ഡ് റിലേറ്റഡ് ഭാഗം. നമ്മൾ ഒരു ഭക്ഷണം കഴിച്ചില്ലെങ്കിലും ശരീര ഭാരം കൂടും തൈറോയ്ഡ് ഉള്ള രോഗികൾക്ക്. അപ്പോൾ നമ്മൾ തൈറോയ്ഡിന് ഉള്ള ചികിത്സകളാണ് ചെയ്യേണ്ടത്. അപ്പോൾ തനിയെ വെയിറ്റ് കുറഞ്ഞുവരും. മൂന്നാമത്തെ കാരണങ്ങളിൽ സ്ത്രീകളിൽ അധികം കൂടുതലായി കണ്ടുവരുന്ന ഒരു കാര്യമാണ് ഓവറിയൻ സിസ്റ്റ്. ആർത്തവം തുടങ്ങുന്ന സമയത്ത് തന്നെ പാരമ്പര്യ രീതികളിലും വരാം.. പ്രോപ്പർ ആയിട്ടുള്ള ഭക്ഷണരീതി അത് ശരിയാവാത്തത് കൊണ്ടുവരാം.