മൂത്രക്കല്ല് എന്ന അസുഖം വരാനുള്ള കാരണങ്ങളും അതിൻറെ ലക്ഷണങ്ങളും പരിഹാരമാർഗ്ഗങ്ങളും…

ഇന്ന് നമ്മൾ ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്ന വിഷയം.. മൂത്രത്തിൽ കല്ല് എന്ന് രോഗത്തെക്കുറിച്ചുള്ള കാരണങ്ങളും.. അതിൻറെ ചികിത്സ രീതികളെയും കുറിച്ചാണ്. പ്രാചീനകാലം മുതൽക്കേ മനുഷ്യൻ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു രോഗമാണ് മൂത്രക്കല്ല് അഥവാ യൂറിനറി സ്റ്റോൺസ്. കാലം പുരോഗമിക്കും തോറും അതിൻറെ വ്യാപ്തി വളരെ കൂടിക്കൊണ്ടിരിക്കുന്നു എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. ഇന്നത്തെ രീതിയിൽ മനുഷ്യന് അവൻറെ ആയുഷ് കാലത്തിനിടയ്ക്ക് മൂത്രക്കല്ല് രോഗം വരാനുള്ള സാധ്യത ഏകദേശം 5 മുതൽ 7 ശതമാനം വരെയാണ്. പല തരം ചികിത്സാരീതികൾ ഇന്ന് ഉണ്ടെങ്കിലും രോഗികളുടെ അജ്ഞത മൂലമോ..

അതല്ലെങ്കിൽ രോഗം കണ്ടുപിടിക്കപ്പെടാതെ പോകുമ്പോഴു.. തെറ്റായ ചികിത്സാരീതികൾ കൊണ്ടോ.. മൂത്രക്കല്ല് രോഗം കൊണ്ട് വൃക്കയുടെ പ്രവർത്തനങ്ങൾ നശിക്കുകയും.. കിഡ്നി ഫെയിലിയർ എന്ന അവസ്ഥയിലേക്ക് എത്തുന്ന ഒരു അവസ്ഥയും യാഥാർത്ഥ്യമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അങ്ങനെ സംഭവിക്കുന്നു എന്നുള്ളത് വളരെ വേദനാജനകമാണ്. കാരണം ഒരുതരത്തിലും കല്ല് കിഡ്നിയെ നശിപ്പിക്കുന്ന തരത്തിലേക്ക് എത്തുവാൻ പാടില്ലാത്തതാണ്. ശരീരത്തിലെ രാസ പ്രവർത്തനങ്ങൾ മൂലം ഉണ്ടാകുന്ന മാലിന്യങ്ങൾ പുറന്തള്ളുക എന്നുള്ളതാണ് കിഡ്നിയുടെ ധർമ്മം.

അതുമൂലമുണ്ടാകുന്ന ലവണങ്ങൾ വെള്ളത്തിൽ അലിയിച്ച് മൂത്രമായി കിഡ്നി അത് പുറത്തുവിടുന്നു. ഈ ലവണങ്ങളുടെ ആധിക്യമോ അല്ലെങ്കിൽ വെള്ളത്തിൻറെ കുറവു കൊണ്ട് ഈ ലവണങ്ങൾ പരലുകൾ ഉണ്ടാവുകയും അവ തമ്മിൽ യോജിച്ച ചെറിയ ചെറിയ തരികൾ ഉണ്ടാകുകയും ചെയ്യുന്നു. ഈ തരികൾ ക്രമേണ വലുതായി കല്ലായി തീരുകയാണ് ചെയ്യുന്നത്. എല്ലാ കല്ലുകളും ഉണ്ടാകുന്നത് വൃക്കയിലാണ്. പക്ഷേ വൃക്കയിലെ കല്ലുകൾ സാധാരണരീതിയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകാറില്ല.

കാരണം അത് കിഡ്നിക്ക് ബ്ലോക്ക് ഉണ്ടാകുകയില്ല. മാത്രമല്ല ചെറിയ തരികൾ ആണെങ്കിൽ അത് തനിയെ പുറത്തു പോകുവാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. പക്ഷേ ഈ തരികൾ ക്രമേണ വലുതായി അവ കിഡ്നിക്ക് ബ്ലോക്ക് ഉണ്ടാക്കുകയാണെങ്കിൽ മാത്രമേ പ്രശ്നങ്ങൾ ഉണ്ടാവുകയുള്ളൂ. മാത്രമല്ല ഈ വൃക്കയിൽ ഉണ്ടാകുന്ന കല്ലുകൾ താഴേക്കിറങ്ങി മൂത്രനാളിയുടെ താഴേക്കിറങ്ങി മൂത്രസഞ്ചിയിൽ എത്തി പുറത്തേക്ക് പോകേണ്ടതുണ്ട്.