വൃക്കസംബന്ധമായ രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള കാരണങ്ങളും അതിൻറെ പ്രധാന 4 ലക്ഷണങ്ങളും…

ഇന്ന് നിങ്ങളോട് പറയാൻ പോകുന്ന വിഷയം പ്രമേഹ രോഗവും ആയി ബന്ധപ്പെട്ട ഒരു സങ്കീർണതയെ കുറിച്ചാണ്. പ്രമേഹ രോഗങ്ങൾ കാരണം ഉണ്ടാകുന്ന വൃക്കരോഗങ്ങൾ. ഈ വൃക്ക സംബന്ധമായ പ്രശ്നങ്ങൾ എങ്ങനെയാണ് ഉടലെടുക്കുന്നത് എന്നും അത് ആദ്യഘട്ടങ്ങളിൽ തന്നെ അതൊരു വലിയ പ്രശ്നങ്ങളായി മാറുന്നതിനു മുൻപ് തന്നെ നമുക്ക് അത് എങ്ങനെ മനസ്സിലാക്കാം എന്നും അതിനു വേണ്ടി ചെയ്യേണ്ട രക്തപരിശോധനകൾ എന്തൊക്കെയാണ് എന്നും അങ്ങനെ അത് നേരത്തെതന്നെ മനസ്സിലാക്കുന്നത് കൊണ്ട് എങ്ങനെ അത് ചികിത്സിക്കാൻ പറ്റും എന്നുള്ള കാര്യങ്ങൾ ആണ് എന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്.

നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് പ്രമേഹ രോഗ കാരണം നമ്മുടെ പല അവയവങ്ങളും അത് ബാധിക്കാൻ ആയിട്ട് സാധ്യതയുണ്ട്. കണ്ണിനെ ബാധിക്കാം.. ഹൃദയത്തിന് ബാധിക്കാം.. കാലിലേക്കുളള രക്തധമനികളെ പോലും ബാധിക്കാം.. അതുപോലെ തന്നെ വളരെ കോമൺ ആയിട്ട് ജനങ്ങളുടെ ഇടയിൽ അവർക്ക് അറിയാവുന്ന ഒരു കാര്യം തന്നെയാണ് പ്രമേഹരോഗം കാരണം ഉണ്ടാകുന്ന വൃക്കരോഗങ്ങൾ. നമുക്കറിയാം നമ്മുടെ തൊട്ടടുത്ത ആരെങ്കിലുമൊക്കെ പ്രമേഹ രോഗങ്ങൾ കാരണമുണ്ടാകും. ഇതുമൂലം വൃക്ക സംബന്ധമായ പ്രശ്നങ്ങൾ വന്ന ഡയാലിസിസ് ചെയ്യുകയും അതുപോലെ തന്നെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കുകയും അതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും കാര്യങ്ങളൊക്കെ എല്ലാവർക്കും അറിയാവുന്നതാണ്.

അപ്പോൾ ഇതെല്ലാം ഇതിൻറെ അവസാനഘട്ടങ്ങളിൽ നമുക്ക് വേറൊരു നിവർത്തിയും ഇല്ലാത്ത സാഹചര്യം വരുമ്പോൾ ജീവിതം മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ ഡയാലിസിസ് ചെയ്താൽ മാത്രമേ മുന്നോട്ടു പോകാൻ പറ്റൂ അല്ലെങ്കിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ യിലൂടെ മാത്രമേ ജീവിതം ഇനി മുന്നോട്ടു കൊണ്ടുപോകാൻ പറ്റുള്ളൂ എന്ന് ഒരു സാഹചര്യം എത്തുന്നതിനു മുൻപേ നമുക്ക് ഇത് എങ്ങനെ മനസ്സിലാക്കാം എന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത്.

അപ്പോൾ ഇതിൻറെ കാതലായ കാര്യം.. പ്രമേഹരോഗം വന്ന് ഏകദേശം പത്തോ പതിനഞ്ചോ വർഷം കഴിയുമ്പോൾ വൃക്ക സംബന്ധമായ പ്രശ്നങ്ങൾ നമുക്ക് മുൻപിൽ വരാനുള്ള സാധ്യതകൾ ഉണ്ടാകുന്നത്. വൃക്കയുടെ മുകളിൽ പ്രമേഹം കാരണമുണ്ടാകുന്ന പ്രശ്നങ്ങൾ തുടക്കം പ്രമേഹം തുടങ്ങുന്നതിന് അനുബന്ധിച്ച് തന്നെ തുടക്കം കുറിക്കുന്നുണ്ട്. അപ്പോൾ ഇത് എങ്ങനെ മനസ്സിലാക്കാം എന്നുള്ളതാണ് നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *