പിത്തസഞ്ചിയിലെ കല്ല് വരാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്… ഇതു വരാതിരിക്കാനായി നമ്മൾ എന്തൊക്കെ ശ്രദ്ധിക്കണം…

ഇന്ന് സംസാരിക്കാൻ പോകുന്നത് പിത്തസഞ്ചിയിലെ കല്ലുകൾ കുറിച്ചാണ്. ഇന്ന് വളരെ സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ് പിത്തസഞ്ചിയിലെ കല്ലുകൾ. നമ്മളാദ്യം പിത്തസഞ്ചിയിലെ കല്ലുകൾ എന്താണെന്ന് പറയുന്നതിനു മുൻപ് എന്താണ് പിത്തരസം.. എന്താണ് പിത്തസഞ്ചി എന്ന് നോക്കാം. പിത്തസഞ്ചി എന്ന് പറഞ്ഞാൽ വയറിൻറെ വലതുവശത്ത് ആയിട്ട് കരളിൻറെ തൊട്ടുതാഴെയായി കാണുന്ന ഒരു അവയവം ആണ്. ഈ പിത്തരസം എന്ന് പറഞ്ഞാൽ നമ്മുടെ ശരീരത്തിൽ പ്രധാനമായും മൂന്ന് ഘടകങ്ങളാണ് ഉള്ളത്. ഒന്ന്.. കാർബോഹൈഡ്രേറ്റ്, രണ്ട്… പ്രോട്ടീൻ, മൂന്ന്.. ഫാറ്റ്. ഇതിനകത്ത് ഫാക്ട് എന്നുപറഞ്ഞാൽ കൊഴുപ്പ്.

ഈ കൊഴുപ്പിനെ ദഹനത്തിനു സഹായിക്കുന്ന ഒരു ദഹനരസം ആണ് പിത്തരസം. ഇത് ഉണ്ടാകുന്നത് കരളിൽ നിന്നാണ്. കരളാണ് ഇത് ഉല്പാദിപ്പിക്കുന്നത്. പിത്തസഞ്ചി ക്ക് പിത്തരസം ഉല്പാദിപ്പിക്കുന്ന അതിൽ യാതൊരു റോളുമില്ല. കരളിൽ നിന്നും ആണ് അത് ഉണ്ടാകുന്നത്. ശരീരത്തിൽ അധികമായി ഉണ്ടാകുന്ന കൊളസ്ട്രോള്.. ബിൽറൂബിൻ മറ്റു ലവണങ്ങൾ ഇതൊക്കെ പുറന്തള്ളുന്നത് പിത്തരസത്തിൽ കൂടെയാണ്. കരളിൽ പിത്തരസം ഉണ്ടായാൽ വിത്ത് നാഡി വഴി അത് പുറത്തേക്ക് വരികയാണ് ചെയ്യുന്നത്. ഈ വരുന്ന സമയത്ത് ഒരു ദിവസം ഒരു ലിറ്ററോളം പിത്തരസം ഉണ്ടാകുന്നുണ്ട്. ഇതിൽ ഒരു 35 ലിറ്ററോളം പിത്തരസം പിത്തസഞ്ചി ക്കുള്ളിൽ ശേഖരിച്ചു വയ്ക്കും.

അതായത് നമ്മൾ എപ്പോഴെങ്കിലും ഒരുപാട് കൊഴുപ്പുള്ള ആഹാരങ്ങൾ കഴിക്കുന്ന സമയത്ത് പിത്തസഞ്ചി ചുരുങ്ങി ഈ ശേഖരിച്ചുവച്ച് അതും കൂടി ദഹനത്തിന് ഉപയോഗിക്കുന്ന ഒരു രീതിയിലേക്ക് വരാൻ ഉപയോഗിക്കുന്നു. പലകാരണങ്ങൾകൊണ്ടും പിത്തസഞ്ചിയിൽ കല്ല് ഉണ്ടാകാം. ഇതിൽ ഒരു പ്രധാന കാരണം ആഹാരരീതിയിലും ജീവിതശൈലിയിലും ഉള്ള മാറ്റങ്ങൾ തന്നെയാണ്. ആഹാരത്തിൽ കൊഴുപ്പ് അളവ് കൂടുക. കൊളസ്ട്രോളിനെ അളവ് കൂടുക. അമിത വണ്ണം വയ്ക്കുക. അതുപോലെ പ്രഗ്നൻസി ടൈമിൽ ചില ഹോർമോൺ വേരിയേഷൻസ് വരുക.. ഇതൊക്കെ കാരണം പിത്തസഞ്ചിയിലെ കൊളസ്ട്രോൾ വഴി ബിൽറൂബിൻ എയും മറ്റു ലവണങ്ങളുടെ യുമൊക്കെ സാന്ദ്രതയിൽ ഉള്ള വ്യത്യാസങ്ങൾ കാരണം പിത്തസഞ്ചിയിൽ കല്ലായി വരുകയാണ് കാണുന്നത്.