അലർജികൾ ഉണ്ടാകാനുള്ള കാരണങ്ങളും… അതിൻറെ പരിഹാര മാർഗ്ഗങ്ങളും…

നമ്മൾ ഇന്ന് സംസാരിക്കാൻ പോകുന്നത് അലർജിക് റൈനൈറ്റിസ് എന്ന വിഷയത്തെക്കുറിച്ചാണ്. അലർജി എന്ന വാക്ക് സാധാരണ എല്ലാത്തിലും പെടുന്ന ഒന്നാണ്. സ്കിന്നിൽ അലർജി ഉണ്ടാക്കാം അല്ലാതെ ഫുഡിന് അലർജി ഉണ്ടാക്കാം. പോടിയോട് അലർജി ഉണ്ടാക്കാം. അലർജി എന്ന് പറയുമ്പോൾ നമ്മൾ ഇന്ന് എടുത്ത് സംസാരിക്കാൻ പോകുന്നത് മൂക്കിലെ അലർജിയെ കുറിച്ചാണ്. അലർജിക് റൈനൈറ്റിസ് അലർജി എന്താണെന്ന് നമ്മൾ പറഞ്ഞു. പക്ഷേ റൈനൈറ്റിസ് എന്താണെന്ന് നമ്മൾ പറഞ്ഞില്ല. റൈൻ എന്ന വാക്ക് ഉത്ഭവിക്കുന്നത് ഗ്രീക്കിൽ നിന്നാണ്. ഗ്രീക്ക് ഭാഷയിൽ നിന്നാണ്.

അപ്പോൾ ഈ റൈൻ എന്ന് പറയുന്ന അതിൻറെ അർത്ഥം മൂക്ക് എന്നാണ്. റൈറ്റിസ് എന്ന് പറയുന്നത് നീർക്കെട്ട് അല്ലെങ്കിൽ ഇൻഫ്ളമേഷൻ. മൂക്കിനും ഉണ്ടാക്കുന്ന അലർജി കൊണ്ടുണ്ടാകുന്ന നീർക്കെട്ടിന് കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്. അപ്പോൾ സാധാരണ അലർജിക് റൈനൈറ്റിസ് അല്ലെങ്കിൽ അലർജി ഉണ്ടെങ്കിൽ എന്താണ് അതിൻറെ ലക്ഷണം… സാധാരണ അനുഭവപ്പെടാറുള്ള ലക്ഷണങ്ങൾ… പ്രധാനപ്പെട്ട ലക്ഷണങ്ങൾ ഇവയൊക്കെയാണ്… തുമ്മൽ.. മൂക്കടപ്പ്.. മൂക്കൊലിപ്പ്.. മൂക്കിൽ നിന്നും വെള്ളം പോലെ വന്നു കൊണ്ടിരിക്കും..

മൂക്കിൻറെ ഉള്ളിൽ ചൊറിച്ചിൽ തോന്നുന്നു.. അതുപോലെ വായയുടെ ഉള്ളിൽ ഒക്കെ ചൊറിച്ചിൽ പോലെ തോന്നും.. അതുകൊണ്ട് തുമ്മാനും ചെറുതായി തൊണ്ട ക്ലിയർ ചെയ്യാനും ഒക്കെ തോന്നും. അപ്പോൾ എന്തുകൊണ്ടാണ് ഈ അലർജിക് റൈനൈറ്റിസ് ഉണ്ടാവുന്നത്… സാധാരണഗതിയിൽ നമ്മുടെ അന്തരീക്ഷത്തിലുള്ള പൊടി.. പൂക്കൾ ഉണ്ടാകുമ്പോൾ അതിൽ ഉള്ള പൊടി… അല്ലെങ്കിൽ അന്തരീക്ഷത്തിലുള്ള പുക.. സ്മോക്കിങ് കൊണ്ട് ഉണ്ടാകുന്ന പുക.അല്ലെങ്കിൽ മറ്റുള്ള എന്തെങ്കിലും വസ്തുക്കൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക.. ഫാക്ടറികളിൽ നിന്നും പുറത്തേക്ക് വരുന്ന മലിന പുക.. വാഹനങ്ങളിൽ നിന്നും പുറത്തേക്ക് വരുന്ന പുക.. ഇതൊക്കെ കൊണ്ടാണ് സാധാരണ അലർജികൾ ഉണ്ടാവുന്നത്..

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.