ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്… ചിലപ്പോൾ അത് വൻകുടലിലെ ക്യാൻസർ സാധ്യത ആവാം…

ഇന്ന് പറയാൻ ഉദ്ദേശിക്കുന്ന വിഷയം വൻകുടലിലെ കാൻസർ നെ കുറിച്ചാണ്. അതിൻറെ രോഗലക്ഷണങ്ങൾ എന്തൊക്കെയാണ്… ഈ രോഗം വരാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്… തുടങ്ങിയ കാര്യങ്ങളെ കുറിച്ച് നമുക്ക് മനസ്സിലാക്കാൻ ശ്രമിക്കാം. വൻകുടലിൽ കാൻസർ വരുന്നതിനുള്ള സാധ്യത എന്ന് പറയുന്നത് പലപ്പോഴും നമ്മുടെ ഭക്ഷണരീതിയിൽ നിന്നാണ് എന്നുള്ളതാണ് കൂടുതലായി കരുതപ്പെടുന്നത്. അതിൽ ചെറിയൊരു റോൾ ഉണ്ട്. നമ്മൾ വളരെ കൂടുതൽ ആയിട്ട് നോൺവെജിറ്റേറിയൻ ആഹാരങ്ങൾ കഴിക്കുക അല്ലെങ്കിൽ മലം വളരെ പതുക്കെ പോകുന്ന ആൾക്കാരിൽ ഈ ഒരു സാധ്യത ഉണ്ടെന്നാണ് പറയുന്നത്.

കേരളത്തിൽ വെജിറ്റേറിയൻ കഴിക്കുന്ന ആൾക്കാരിൽ മലം ഒന്നോ രണ്ടോ പ്രാവശ്യം പോകുന്നത് കൊണ്ട് തെറ്റായ ഭക്ഷണരീതികളും മലം കെട്ടിക്കിടന്ന് അതിൻറെ തായ് ക്യാൻസറുകൾ വരാനുള്ള സാധ്യതകൾ വളരെ കുറവാണ്. സാധാരണ ആണ് മലം പോകാത്ത ഒരു ആൾക്കാരിൽ ആണ് ഇത്തരം സാധ്യതകൾ കൂടുതൽ ഉള്ളത്. എന്നുവച്ച് നിങ്ങൾ ഭയപ്പെടേണ്ടതില്ല.എന്നാലും വളരെയധികം ആഹാരം കഴിച്ചിട്ട് പൊണ്ണത്തടിയുള്ള ആൾക്കാർ കുറച്ചൊക്കെ ക്യാൻസറിന് സാധ്യത ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് ആഹാരത്തിൽ ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്.

അടുത്ത ഒരു കാര്യം നമ്മുടെ വീട്ടിൽ ആർക്കെങ്കിലും കാൻസർ ഉണ്ടെങ്കിൽ അതായത് രക്തബന്ധമുള്ള ആളുകളിൽ ആർക്കെങ്കിലും ക്യാൻസർ ഉള്ള ഉണ്ടെങ്കിൽ അത് ശ്രദ്ധിക്കണം കാരണം ഇത് ഫാമിലിയിൽ വരാമെന്ന് ഒരു ക്യാൻസർ ആണ്. വീട്ടിൽ ആർക്കെങ്കിലും ക്യാൻസർ ഉണ്ടെങ്കിൽ കൂടെയുള്ളവർക്കും വരാനുള്ള ഒരു സാധ്യത ഉണ്ടെന്ന് മനസ്സിലാക്കണം. ക്യാൻസർ ഉണ്ടോ അല്ലെങ്കിൽ വരാനുള്ള സാധ്യത ഉണ്ടോ എന്ന് എങ്ങനെയാണ് നമ്മൾ മനസ്സിലാക്കുന്നത്…

നമുക്ക് ചിലപ്പോൾ അതിൻറെ രോഗലക്ഷണങ്ങൾ കാണാൻ കാണാൻ സാധിക്കും. പ്രധാനമായിട്ടും കാണാൻ പറ്റുന്ന ഒരു ലക്ഷണം മലത്തിൽ രക്തം കാണുക. അത് കറുത്ത രീതിയിലാണെങ്കിലും ചുവന്ന രീതിയിലാണെങ്കിലും രക്തമയം ഉള്ള മലം ആണെങ്കിൽ നമ്മൾ കൂടുതലും ശ്രദ്ധിക്കണം. എപ്പോഴും ടോയ്‌ലറ്റിൽ പോകുമ്പോൾ കൂടുതലും നിങ്ങൾ ശ്രദ്ധിക്കുക. അത് ഏത് രീതിയിൽ ആണ് പോകുന്നത് അതിൽ വല്ല ബ്ലഡ് പോകുന്നുണ്ടോ എന്താണ് കളർ… ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.