ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്..ഒരുപാട് ആളുകളെന്ന പരിശോധനയ്ക്ക് വരുമ്പോൾ പറയാനുള്ള ഒരു പ്രശ്നമാണ് ഇടയ്ക്കിടയ്ക്ക് ടോയ്‌ലറ്റിൽ പോകണം എന്നുള്ള ഒരു അവസ്ഥ അല്ലെങ്കിൽ കുറച്ചുദിവസം മലബന്ധം ഉണ്ടാവുക അതിനുശേഷം ആയിട്ട് അമിതമായി മോഷൻ പോവുക എന്നുള്ളത്.. അതുപോലെ മറ്റു ചില ആളുകൾ പറയാറുണ്ട് എങ്ങോട്ടെങ്കിലും പോകുന്ന സമയത്ത് പെട്ടെന്ന് ടോയ്‌ലറ്റിൽ പോകണം എന്നുള്ള ഒരു തോന്നൽ ഉണ്ടാവുക..
അതുപോലെ കുട്ടികളിൽ ആണെങ്കിലും പരീക്ഷയുടെ അനുബന്ധിച്ച് ഡയേരിയ പോലെ അമിതമായി മോഷൻ പോയിക്കൊണ്ടിരിക്കുക.. അതുപോലെ മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത്.. ഇത്തരം കണ്ടീഷന് പറയുന്ന പേരാണ് ഇരട്ടബിൾ ബവൽ സിൻഡ്രം എന്നുള്ളത്..ഈ ഒരു രോഗം ഏതു പ്രായത്തിലുള്ള ആളുകളെയും എപ്പോൾ വേണമെങ്കിലും ബാധിക്കാവുന്ന ഒന്നാണ്.. നമുക്ക് ഈ ഒരു രോഗം ഉള്ളത് എങ്ങനെ മുൻപേ തിരിച്ചറിയാൻ കഴിയും..
അതുപോലെ ഈ രോഗത്തെ എങ്ങനെ ട്രീറ്റ് ചെയ്യാൻ കഴിയും.. രോഗം പൂർണമായും മാറ്റാൻ കഴിയുമോ.. നമുക്ക് തന്നെ ഈ ഒരു അസുഖം മാനേജ് ചെയ്യാൻ കഴിയുന്നത് ആണോ അല്ലെങ്കിൽ ഈ ഒരു രോഗം എന്തുകൊണ്ട് വരുന്നത് ഇതിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് നമ്മൾ ഈ വീഡിയോയിലൂടെ പരിശോധിക്കാൻ പോകുന്നത്.. ഈ ഒരു രോഗത്തെക്കുറിച്ച് പറയുന്നതിനുമുമ്പുതന്നെ നമ്മൾ കൂടുതലും ശ്രദ്ധിച്ചാൽ ഈ രോഗം മാറ്റിയെടുക്കാൻ കഴിയുന്നതാണ്.. അപ്പോൾ ഈ രോഗം ഉണ്ടാവുന്നത് പല കാരണങ്ങൾ കൊണ്ടാണ്..
അതിൽ ഏറ്റവും പ്രധാനപ്പെട്ട കാരണമാണ് സ്ട്രെസ് എന്ന് പറയുന്നത്.. അമിതമായ ടെൻഷൻ അല്ലെങ്കിൽ ഉൽകണ്ട ഉണ്ടാകുന്നത് കാരണം നമ്മുടെ കുടലിന്റെയും അതുപോലെ ആമാശയത്തിന്റെയും ആരോഗ്യത്തിന് അതുപോലെ അവിടെയുള്ള മോഷനെയും ഇത് ബാധിക്കുന്നു.. അതുകൊണ്ടുതന്നെ നമുക്ക് ഇടയ്ക്കിടയ്ക്ക് ടോയ്‌ലറ്റിൽ പോകണം എന്നുള്ള ഒരു തോന്നൽ വരാം അതുപോലെ മലബന്ധവും ഉണ്ടാവാം.. അപ്പോൾ ഈ കാരണങ്ങൾ മനസ്സിലാക്കിയാൽ തന്നെ നമുക്ക് ഈ രോഗം പരിഹരിക്കാൻ സാധിക്കുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…