ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് ഡയബറ്റീസ് എന്ന് പറയുന്നത്.. ഇത് ഇന്ന് ഒട്ടുമിക്ക മനുഷ്യരെയും വളരെയധികം ബാധിച്ചിരിക്കുന്ന ഒരു രോഗാവസ്ഥയാണ്.. ഇന്ന് ഈ രോഗം ഇല്ലാത്ത ആളുകൾ വളരെ അപൂർവമാണ്.. മാത്രമല്ല ഈ രോഗത്തിൻറെ കൂടെ തന്നെ ഒരുപാട് ശാരീരികമായും മാനസികമായുള്ള ബുദ്ധിമുട്ടുകൾ അതുപോലെ കോംപ്ലിക്കേഷൻസ് ഒരുപാട് ഉണ്ട്..
ഈ രോഗം പൊതുവേ അറിയപ്പെടുന്നത് നിശബ്ദ കൊലയാളി എന്നാണ്.. ഇത് വർഷങ്ങളായിട്ട് മനുഷ്യർക്ക് അറിയാവുന്ന അല്ലെങ്കിൽ കേട്ടു പരിചയമുള്ള അല്ലെങ്കില് അനുഭവിക്കുന്ന ഒരു രോഗം ആണെങ്കിൽ പോലും ഇതിനെക്കുറിച്ച് കൂടുതൽ അറിയില്ല എന്നുള്ളതാണ് സത്യാവസ്ഥ.. അതായത് മനുഷ്യർക്ക് ഈ രോഗത്തെ എങ്ങനെയാണ് കൺട്രോൾ ചെയ്യണം അല്ലെങ്കിൽ ഇതിനെ എങ്ങനെ പ്രതിരോധിക്കാം അല്ലെങ്കിൽ ഈ ഒരു രോഗത്തിൻറെ കൂടുതൽ കോംപ്ലിക്കേഷൻസ് ഇനി വരാതിരിക്കാൻ എന്തെല്ലാം ചെയ്യണം എന്ന് ജനങ്ങൾക്ക് പൊതുവേ അറിയാത്ത ഒരു കാര്യമാണ്..
ഇന്ന് ഏറ്റവും കൂടുതൽ റിസർച്ച് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതും അതുപോലെ തന്നെ ഒരുപാട് പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതും ഈ ഒരു പ്രമേഹ രോഗത്തെക്കുറിച്ചാണ്.. ഇത്രയധികം പോപ്പുലർ ആയ ഒരു രോഗത്തിന് കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ പോലും അറിയാത്ത മനുഷ്യനാണ് നമ്മൾ.. ഏതൊരു ഹോസ്പിറ്റലിലെ ഒ പി വിഭാഗം പോയി നോക്കിയാലും നൂറിൽ ഒരു 70% എങ്കിലും പ്രമേഹ രോഗികൾ ഉണ്ടാകും.. ഈയൊരു രോഗം വരുന്നത് മാത്രമല്ല ഇത് മൂലം ഒരുപാട് കോംപ്ലിക്കേഷൻസ് ആണ് ആളുകൾക്ക് വന്നുകൊണ്ടിരിക്കുന്നത്.. ഒട്ടുമിക്ക രോഗങ്ങളുടെയും മൂല കാരണം എന്ന് പറയുന്നത് നമ്മുടെ ഈ ഒരു ഡയബറ്റിസ് തന്നെയാണ്..
ഇന്ന് പഠനങ്ങൾ വരെ തെളിയിക്കുന്നത് ഹോസ്പിറ്റലുകളിൽ രോഗികൾ വരുന്നത് ഒരു 80% ത്തോളം ഈ ഒരു ഡയബറ്റിസ് രോഗവുമായി ബന്ധപ്പെട്ട അസുഖങ്ങൾ കാണിക്കാനാണ് എന്നുള്ളതാണ്.. ഇത്രത്തോളം പുരോഗമനം ഉണ്ടായിട്ടും എത്രത്തോളം വിദ്യാഭ്യാസവും അറിവുകളും ഉണ്ടായിട്ടും നമ്മുടെ ഈ ഒരു ജനതയ്ക്ക് എന്തുകൊണ്ടാണ് ഈ ഒരു രോഗത്തിൽ ഒരു വീഴ്ച സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് നമ്മൾ വിശദമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….