ഞാൻ പുതിയ ബാങ്കിലേക്ക് ട്രാൻസ്ഫറായി വന്നിട്ട് ഒരാഴ്ച കഴിഞ്ഞു.. ഇന്ന് ബാങ്കിൽ നല്ല തിരക്കുണ്ട്.. എൻറെ ആദ്യത്തെ പോസ്റ്റിങ്ങ് എന്ന് പറയുന്നത് ചെന്നൈയിൽ ആയിരുന്നു.. അതിനുശേഷം ഗുജറാത്തിലേക്ക് ട്രാൻസ്ഫറായി.. ഒടുവിലാണ് എൻറെ നാട്ടിലേക്ക് തന്നെ എത്തിയത്.. ബാങ്കിൽ ലോണിന്റെ ഭാഗത്തും അതുപോലെ മറ്റു കൗണ്ടറിലും വളരെയധികം തിരക്കുണ്ടായിരുന്നു.. അപ്പോഴാണ് വിവാഹ ആവശ്യത്തിന് ആയി ലോക്കറിൽ നിന്ന് ആഭരണങ്ങൾ എടുക്കാൻ ഒരാൾ വന്നത്..
അദ്ദേഹത്തിൻറെ ലോക്കർ ചാവി എടുത്ത് തുറന്നുകൊടുത്ത് തിരികെ വരുമ്പോൾ അവിടെയുള്ള ഒരു ക്ലാർക്ക് സഹദേവൻ ആരോ പ്രായമായ ഒരു സ്ത്രീയോട് വളരെയധികം ദേഷ്യപ്പെടുന്നുണ്ടായിരുന്നു.. അവരോട് അയാൾ വളരെ ദേഷ്യത്തോടെ പറയുകയായിരുന്നു ഈ അക്കൗണ്ടിൽ ക്യാഷ് ഇല്ല വരുമ്പോൾ അറിയിക്കാമെന്ന്.. അപ്പോൾ ആ പ്രായമുള്ള അമ്മ വളരെ സങ്കടത്തോടെ കൂടി പറയുന്നുണ്ടായിരുന്നു മോനെ ഒന്നുകൂടി നോക്കൂ എന്നുള്ളത്.. അമ്മച്ചിയുടെ കൊച്ചുമകൻ പൈസ അയച്ചാൽ മാത്രമേ ഈ ബാങ്കിൽ കയറുകയുള്ളൂ എന്ന് അയാൾ ദേഷ്യത്തോടെ പറയുന്നുണ്ടായിരുന്നു..
ഓരോന്ന് രാവിലെ തന്നെ ഇറങ്ങിപ്പോകും മനുഷ്യന് ഒരു ബുദ്ധിമുട്ടുണ്ടാക്കാൻ വേണ്ടി എന്ന് പറഞ്ഞു.. ഞാൻ അതെല്ലാം കാണുന്നുണ്ട് എന്ന് മനസ്സിലായപ്പോൾ അയാളുടെ അടുത്തിരുന്ന അക്കൗണ്ടൻറ് പറയുന്നത് കേട്ട് മാനേജർ ശ്രദ്ധിക്കുന്നുണ്ട് കേട്ടോ എന്ന്.. ഞാൻ ദേഷ്യപ്പെടുന്നത് കണ്ടിട്ട് തന്നെ അങ്ങോട്ടേക്ക് ചെന്നു.. എന്താണ് പ്രശ്നം എന്ന് തിരക്കി.. അപ്പോൾ സഹദേവൻ പറഞ്ഞു സാർ ഇവർ രണ്ടുമൂന്നു ദിവസമായി ബാങ്ക് കയറി ഇറങ്ങുന്നു.
പൈസ കയറിയാൽ അല്ലേ നമുക്ക് കൊടുക്കാൻ കഴിയുകയുള്ളൂ.. അപ്പോഴാണ് ഞാൻ ആ അമ്മയെ ശ്രദ്ധിച്ചത് ഒരു 75 വയസ്സ് എങ്കിലും ഉണ്ടാവും അതുപോലെ ഒരു വെളുത്ത എന്നാൽ മെലിഞ്ഞ ഒരു ശരീരം.. അവരുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.. അതെല്ലാം കണ്ടതുകൊണ്ട് തന്നെ ഞാൻ വേഗം സിസ്റ്റം പോയി പരിശോധിച്ചു.. എന്നിട്ട് അവരോട് പറഞ്ഞു.
അമ്മേ അക്കൗണ്ടിൽ പൈസ വന്നിട്ടില്ല എന്നുള്ളത്.. എന്നിട്ടായി അമ്മയോട് പാസ്ബുക്ക് ചോദിച്ചു എന്നിട്ട് പറഞ്ഞു നിങ്ങളുടെ ഫോൺ നമ്പർ ഇവിടെ കൊടുത്തോളൂ പൈസ കയറിയാൽ ഉടൻ തന്നെ ഞാൻ അമ്മച്ചിയെ വിളിച്ച് വിവരം പറയാം എന്നുള്ളത്.. പാസ്ബുക്ക് അവരുടെ കയ്യിൽ നിന്നും വാങ്ങിക്കുമ്പോൾ കൈ നല്ലപോലെ വിറക്കുന്നുണ്ടായിരുന്നു.. അതിനുശേഷം അവരുടെ കയ്യിലുള്ള ഒരു തുണ്ട് കടലാസ് എടുത്ത് കൗണ്ടറിൽ കൊടുത്തുകൊണ്ട് അമ്മച്ചി ഇറങ്ങിപ്പോയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…