ആത്മാർത്ഥമായി സ്നേഹിച്ച ഭാര്യയെയും മകളെയും വഞ്ചിച്ച ഭർത്താവിന് അവസാനം സംഭവിച്ചത്..

ഞാൻ ചോദിച്ചതും അവൻ ഫോണിൻറെ ബാക്ക് ക്യാമറ ഓൺ ആക്കി നേരത്തെ ഞാൻ കണ്ട ദൃശ്യങ്ങൾ ഒന്നുകൂടി എനിക്ക് വീണ്ടും കാണിച്ചു തന്നു.. അനിയൻ ഫോണിലൂടെ കാണിച്ചു തന്ന വീഡിയോ കണ്ട് കുറച്ചു നിമിഷം ഞാൻ അതിലേക്ക് തന്നെ നോക്കി ഇരുന്നു പോയി.. ഞാൻ ആകെ തളരുന്നത് പോലെ എനിക്ക് തോന്നി.. കൺമുന്നിൽ കാണുന്നത് ഒന്നും സത്യമല്ല എന്ന് ഞാൻ എന്നെ തന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.. അപ്പോഴെല്ലാം എൻറെ നെഞ്ചിടിപ്പ് വേഗത്തിൽ മിടിക്കാൻ തുടങ്ങി.. മടിയിൽ കിടന്ന് കൊണ്ട് പാല് കുടിച്ച് ഉറങ്ങുന്ന മകളെ അറിയാതെ എന്റെ നെഞ്ചിലേക്ക് ഞാൻ ചേർത്ത് പിടിച്ചു പോയി..

എൻറെ കെട്ടിപ്പിടുത്തത്തിൽ ശ്വാസം പോലും ലഭിക്കാതെ മകൾ കരയുന്നത് കേട്ടിട്ടാണ് ഞാൻ എൻറെ ബോധത്തിലേക്ക് വന്നതുപോലെ.. അനിയൻ ഫോൺ കട്ട് ആക്കിയിരിക്കുന്നു.. ഞാൻ ഉടനെ തന്നെ അനിയനെ ഐഎംഒ കോൾ വിളിച്ചു.. എടാ നീ എവിടെയാ? എൻറെ വാക്കുകളിൽ കൂടുതൽ പകർച്ച വന്നിരുന്നു.. ഇത്ത ഞാൻ ജിദ്ദയിൽ ഉണ്ട്.. ഞാനിവിടെ ഒരു ഫ്രണ്ടിനെ കാണാൻ വന്നതായിരുന്നു.. എൻറെ ശബ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ മനസ്സിലാക്കിയത് കൊണ്ടാണ് തോന്നുന്നു അവൻ പതിയെ പറഞ്ഞു.. അയാൾ അവിടെ തന്നെ ഉണ്ടോ.. ഞാൻ ചോദിച്ചതും അവൻ ഫോണിൻറെ ബാക്ക് ക്യാമറ ഓൺ ചെയ്തു എനിക്ക് വീണ്ടും ആ ദൃശ്യങ്ങൾ കാണിച്ചു തന്നു.. എൻറെ ഫൈസൽ ഇക്ക ഏതോ ഒരു പെണ്ണിൻറെ തോളിൽ കയ്യിട്ടു നിൽക്കുന്നു..

ഇക്കയുടെ കയ്യിൽ ഒരു കുഞ്ഞു കൂടിയുണ്ട്.. എൻറെ മകളുടെ പ്രായത്തിലുള്ളത് തന്നെ.. ഞാൻ അവനോട് ഫോൺ കട്ട് ചെയ്തു കൊണ്ട് ഐഎംഒ ഗ്രൂപ്പ് കോൾ വിളിക്കാൻ പറഞ്ഞു.. അനിയൻ സമീർ ഞാൻ പറഞ്ഞതുപോലെ ഗ്രൂപ്പ് കോൾ വിളിച്ചു.. ആ ഗ്രൂപ്പിൽ അവനും ഞാനും ഇക്കയും മാത്രമേ ഉള്ളൂ.. കല്യാണം കഴിഞ്ഞ് പിറ്റേദിവസം ഞങ്ങൾക്ക് മൂന്ന് പേർക്കും ഒരുപോലെ സംസാരിക്കാൻ വേണ്ടി ഉണ്ടാക്കിയിരുന്ന ഗ്രൂപ്പ് ആണ് അത്.. അന്ന് സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു എങ്കിലും പിന്നീട് പതിയെ പതിയെ ഓരോരുത്തരും ഓരോ തിരക്കുകളിലേക്ക് പോയി.. പിന്നീട് അതിലൂടെ ആരും വിളിക്കാതെയായി..

ഞാൻ പെട്ടെന്ന് തന്നെ ഫോൺ എടുത്തു.. കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഫൈസൽ ഇക്കയും.. പതിവ് ചിരി മുഖത്ത് വരുത്തി കൊണ്ട് അസ്സലാമു അലൈക്കും എന്ന് ഇക്ക പറഞ്ഞു.. ഇതെന്താടാ ഈ ഗ്രൂപ്പിൽ.. ഇക്കയുടെ കൂടെ ഇപ്പോൾ ആ പെണ്ണും കുട്ടിയും ഇല്ലായിരുന്നു.. പക്ഷേ അവർ തൊട്ടടുത്ത് തന്നെ ഉണ്ട് എന്നുള്ള കാര്യം എനിക്ക് ഉറപ്പായിരുന്നു.. രണ്ടു മിനിറ്റ് സംസാരിച്ചതിനു ശേഷം ഞാൻ ഷമീറിനോട് പറഞ്ഞതുപോലെ അവൻ ബാക്ക് ക്യാമറ ഓൺ ചെയ്തു..

ഇക്ക പെട്ടെന്ന് ഞെട്ടി ഫോണിലേക്ക് തന്നെ നോക്കി.. ഇക്കയുടെ അടുത്ത് തന്നെ ആ പെണ്ണ് ഉണ്ടായിരുന്നു.. ഇക്ക പെട്ടെന്ന് ഫോൺ കട്ട് ചെയ്ത് ചുറ്റിലും നോക്കാൻ തുടങ്ങി.. അവൻ അവന്റെ ഫ്രണ്ടിന്റെ കാറിൽ ആയതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് അവിടെ നിന്നും മാറി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *