ഒരു ചിങ്ങമാസം കൂടി വരവായി.. ശ്രുതി ഫ്ലാറ്റിന്റെ പതിനഞ്ചാം നിലയിലെ ഓപ്പൺ ടെറസിൽ കാറ്റു കൊണ്ട് ഇരുന്നപ്പോൾ അവളുടെ മനസ്സിലേക്ക് പഴയ കൊയ്ത്തുകാലം ഓർമ്മകൾ കടന്നുവന്നു.. കൊറോണക്കാലം ആയതുകൊണ്ട് തന്നെ മക്കളെയും കൊച്ചു മക്കളെയും അടുത്ത് കിട്ടിയതിന്റെ സന്തോഷത്തിലാണ് പീയുസ്.. ഈ ഫ്ലാറ്റ് നിന്നിരുന്ന സ്ഥലം അദ്ദേഹത്തിന്റെ തന്നെ പിതാവിന്റെ നെൽപ്പാടമായിരുന്നു.. വിത്ത് ഇറക്കാൻ പാടം ഉഴുതുമറിക്കുന്നതും വിത്ത് വിതയ്ക്കുന്നതും കറ്റ കൊയ്ത്തും മെതിയും ജോലിക്കാരുടെ ബഹളവും എല്ലാം അവരുടെ മനസ്സിലേക്ക് ഓടിയെത്തി..
നെല്ല് ഉണക്കുന്നതും അത് പിന്നീട് പത്തായത്തിൽ ആക്കുന്നതും പിന്നീട് അത് പുഴുങ്ങി ഉണക്കി നെല്ല് കുത്തിച്ച് അരിയാക്കുന്നത് വരെ ഉള്ള ചടങ്ങുകൾ ഓരോന്നായി അദ്ദേഹത്തിൻറെ മനസ്സിലേക്ക് വന്നു.. തൃശ്ശൂർ ടൗണിൽ ബിസിനസ് ചെയ്തിരുന്നു ഉറ്റ സുഹൃത്തുക്കളായിരുന്നു യഥാക്രമം പീയുസിന്റെ പിതാവായ മഞ്ഞഴിയിൽ കുര്യാക്കോസും കല്ലിങ്കൽ തമ്പിയും.. രണ്ടുപേരും സമ്പന്നർ.. കൊട്ടേക്കാട് അടുത്ത് നിലം വാങ്ങി അവർ അവിടെ നെൽകൃഷി ചെയ്ത് വന്നിരുന്നു.. മെയിൻ റോഡിൽനിന്ന് ആറടിയോളം വീതിയുള്ള ഇടവഴിയിലൂടെ അര കിലോമീറ്റർ പോയാൽ നെൽകൃഷി പാടത്തേക്ക് നമുക്ക് എത്താൻ കഴിയും.. 1950കളിൽ കാളവണ്ടിയും കാറും ട്രാക്ടറും എല്ലാം സുഗമമായി പോയിരുന്ന വഴിയായിരുന്നു അത്..
കുര്യാക്കോസിന്റെ നെൽപ്പാടത്തിനോട് ചേർന്ന് ഉള്ള പറമ്പിൽ ഒരിക്കലും പറ്റാത്ത കിണറും കുളവും വീടും തോടുകളും ഒക്കെ ഉണ്ടായിരുന്നു.. കൊയ്ത്ത് സമയത്ത് തൊഴിലാളികൾ എല്ലാവരും കൂടി ഈ വീട്ടിലായിരുന്നു താമസം.. നെൽപ്പാടത്തിന്റെ സൈഡിൽ റെയിൽവേ ട്രാക്ക് ആയിരുന്നു.. 1970 എണ്ണ കയറ്റി കൊണ്ടുപോയ ഒരു ഗുഡ് ട്രെയിനിന്റെ നാലഞ്ച് ബോഗി മറിഞ്ഞ് ആ വർഷത്തെ നെൽകൃഷി ആകെ നശിച്ചു.. രണ്ടുപേരുടെയും ആ വർഷത്തെ കൃഷിയിൽ നിന്ന് ഉള്ള വരുമാനം സീറോ ആയിരുന്നു.. അടുത്തവർഷവും അവിടെ കൃഷി ഇറക്കാൻ സാധിച്ചില്ല..
രണ്ടുമൂന്നു വർഷത്തേക്ക് ഈ പാടത്തിൽ ഒരു പുല്ലുപോലും മുളക്കില്ല എന്ന് പല വിധക്തരും അഭിപ്രായപ്പെട്ടു.. അതോടെ അവിടെ കൃഷി ചെയ്യുന്ന പരിപാടി രണ്ടുപേരും നിർത്തി.. അങ്ങനെ ഇരിക്കയാണ് തമ്പിയുടെ കൂടെ ബിസിനസ് ആവശ്യത്തിനായി ആ കൊച്ചു വീട് വാടകയ്ക്ക് തരുമോ എന്ന് തമ്പി കുര്യാക്കോസിനോട് ചോദിച്ചത്.. ചിതൽ അരിക്കാതെ അഞ്ചാറ് തൊഴിലാളികൾ അവിടെയിരുന്ന് കുട ഉണ്ടാക്കുമ്പോൾ ആൾ പെരുമാറ്റം ഉണ്ടാകുമല്ലോ എന്ന് കരുതി യാതൊരു രേഖയും ഇല്ലാതെ തമ്പിക്ക് അത് വാടകയ്ക്ക് കൊടുത്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….