ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇപ്പോൾ പല ആളുകളും പരിശോധന വരുമ്പോൾ തരാറുള്ള ഒരു കാര്യമാണ് അതായത് പ്രായം ആകുന്നതിനു മുൻപേ തന്നെ മുഖത്ത് പലതരത്തിലുള്ള പാടുകളും ചുളിവുകളും ഒക്കെ വരുന്നു എന്നുള്ളത്.. അതെല്ലാം വരുന്നതുകൊണ്ട് കൂടുതൽ ആളുകളും ചെയ്യുന്നത് എന്താണ്? വളരെ വിലകൂടിയ ക്രീമുകൾ മാർക്കറ്റുകളിൽ നിന്നും വാങ്ങി മുഖത്ത് ഉപയോഗിക്കുന്നു.. പക്ഷേ അതിനെല്ലാം പകരമായി നമുക്ക് നമ്മുടെ വീട്ടിലിരുന്നു കൊണ്ട് തന്നെ നമ്മുടെ പല ഹോം റെമഡീസ് ഉപയോഗിച്ചുകൊണ്ട് എന്തെല്ലാം ഫേസ്പാക്കുകൾ അതുപോലെതന്നെ എന്തൊക്കെ ചെയ്തിട്ട് നമുക്ക് ഒരു പ്രശ്നം മാറ്റാൻ എന്നതിനെക്കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പരിശോധിക്കുന്നത്..
നമ്മൾ അറിയേണ്ട ഒരു കാര്യം നമുക്ക് ഒരു ഏജിങ് അല്ലെങ്കിലും മുഖത്ത് ചുളുവുകൾ ഒക്കെ വരുന്നത് കൂടുതലും പണ്ടൊക്കെ വയസ്സായ ആളുകളിലായിരുന്നു ഇത്തരം പ്രശ്നം കണ്ടു വന്നിരുന്നത്.. പക്ഷേ ഇന്ന് പ്രായമാക്കാത്ത ഒരുപാട് ആളുകളിൽ പോലും കണ്ണിന്റെ താഴെ അല്ലെങ്കിൽ കവിളുകളിൽ ഒക്കെ ഇത്തരം ചുളിവുകൾ കണ്ടു വരാറുണ്ട്.. സാധാരണയായി എന്താണ് നമ്മുടെ ശരീരത്തിൽ നടക്കുന്നത് എന്ന് വെച്ചാൽ നമ്മുടെ സെൽ ഡിവിഷൻ കോശങ്ങൾ വിഭജിക്കുന്ന ഒരു ടൈം എന്ന് പറയുന്നത് നമ്മുടെ പ്രായമാകുന്നതിന് അനുസരിച്ച് അത് വളരെ കുറഞ്ഞു വരും. സാധാരണ കൂടുതലായി ഏതു ഡിവിഷൻ നടക്കുന്ന സമയത്ത് നമുക്ക് കൂടുതൽ സെല്ലുകൾ വരുകയും അതിൻറെ ഭാഗമായിട്ടാണ് നമ്മുടെ മുഖം കൂടുതൽ ബ്രൈറ്റ് ആയി ഇരിക്കുന്നത്.
പക്ഷേ പ്രായമാകുന്ന സമയത്ത് ഈ ഒരു സെല്ലുകൾ കുറഞ്ഞുവരും അതുകൊണ്ടുതന്നെ ഓൾറെഡി ഡെഡ് ആയിട്ടുള്ള ഈ ഒരു കോശങ്ങൾ നമ്മുടെ ഈ ഒരു സ്കിന്നിന്റെ അടിയിലായി കെട്ടിക്കിടക്കും.. അതുകൊണ്ടാണ് നമ്മുടെ മുഖത്ത് കൂടുതൽ ചുളിവുകൾ വരുന്നത്.. അതുപോലെ നമ്മുടെ ഈ കോശങ്ങളിൽ മൂന്ന് നാല് ലെയറുകൾ ഉണ്ട്.. ആദ്യത്തെ മേലെയുള്ള ലെയറാണ് എപ്പിഡർമ്മസ് എന്ന് പറയുന്നത്.. അതിന്റെ താഴെയായിട്ട് ഡർമിസ് എന്നുപറയുന്ന ഒരു ലയർ ഉണ്ട്..
ആ ഒരു ഡർമിസ് ലയറിന്റെ ഇലാസ്റ്റിസിറ്റി പോകുന്ന സമയത്ത് നമുക്ക് പലപ്പോഴും ഇത്തരത്തിൽ ഏജിങ് ഉണ്ടാവാറുണ്ട്.. ഈയൊരു ഇലാസ്റ്റിസിറ്റി നമുക്ക് നഷ്ടപ്പെടുന്നത് നമ്മുടെ ജീവിതശൈലിയുടെ പ്രശ്നങ്ങൾ കൊണ്ടു തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….