ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് സ്ത്രീകൾക്ക് ഉണ്ടാകുന്ന വെള്ളപോക്ക് എന്ന പ്രശ്നവും അതുമൂലം ഉണ്ടാകുന്ന ചില ലൈംഗികപരമായ പ്രശ്നങ്ങളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഡിസ്കസ് ചെയ്യുന്നത്.. പ്രധാനമായിട്ടും നമുക്ക് അറിയാൻ പറ്റും വെള്ളപോക്ക് അഥവാ അസ്ഥി ഉരുക്കം എന്ന് കേൾക്കുമ്പോൾ ഇപ്പോഴും സ്ത്രീകൾ ഒരുപാട് ഇതുമൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്.. പക്ഷേ എങ്കിൽ പോലും അവർ ഇതിനുവേണ്ടി ട്രീറ്റ്മെന്റുകൾ എടുക്കാൻ ഇപ്പോഴും മടിക്കുകയാണ്.. കാരണം ഇത്തരത്തിൽ ഒരു അസുഖമുണ്ട് എന്ന് മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള മടി എന്നുള്ളത് ഒരു പ്രധാന പ്രശ്നം തന്നെയാണ്..
അപ്പോൾ നമുക്ക് സ്ത്രീകളിൽ ഇത്തരത്തിൽ പോകുന്ന വെള്ളപോക്ക് എന്ന അസുഖത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് നമുക്ക് വിശദമായി മനസ്സിലാക്കാം.. സാധാരണ നമ്മുടെ അണ്ഡോല്പാദന സമയത്ത് അതായത് ഒരു 15 വയസ്സ് മുകളിലും അതുപോലെ 45 വയസ്സിന് ഇടയിലും ഉള്ള സ്ത്രീകളിൽ സാധാരണ ഫിസിയോളജിക്കലി ആയിട്ട് നമുക്ക് ഇത്തരത്തിൽ വെള്ളപോക്ക് അഥവാ ലൂക്കോറിയ എന്ന് പറയുന്ന സംഭവം ഉണ്ടാകാറുണ്ട്.. പൊതുവേ ആളുകൾ വിചാരിക്കുന്നത് ഈ അസ്തി ഒരുക്കം എന്ന് കേൾക്കുമ്പോൾ നമ്മുടെ ശരീരത്തിലെ അസ്ഥി ഉരുകി പോകുകയാണ് എന്നുള്ളതാണ് എന്ന്..
എന്നാൽ ഇത് സാധാരണ സ്ത്രീകളിൽ ഉണ്ടാകുന്ന ഒരു അവസ്ഥ മാത്രമാണ്.. മുട്ടയുടെ വെള്ള പോലെ തോന്നുന്ന ഒരു വൈറ്റ് കളർ ഡിസ്ചാർജ് സാധാരണയായി സ്ത്രീകളിൽ ചില സമയങ്ങളിൽ ഉണ്ടാകാറുണ്ട്.. ഇത് കൂടുതലും ഓവുലേഷൻ സമയത്താണ് ഉണ്ടാകാറുള്ളത്.. അതായത് അണ്ഡവിസർജനം നടത്തുന്ന സമയത്ത് അല്ലെങ്കിൽ മെൻസസ് ആവുന്നതിന് രണ്ടുദിവസം മുൻപാണ് ഇത് ഉണ്ടാവുന്നത്.. അതല്ലെങ്കിൽ മുലയൂട്ടുന്ന സ്ത്രീകളിൽ ഉണ്ടാകാറുണ്ട് അതുപോലെ ലൈംഗികപരമായ സ്റ്റിമുലേഷൻസ് ഉണ്ടാകുമ്പോൾ വരാറുണ്ട്.. പിന്നെ നമ്മൾ ഇതിനെ എപ്പോഴാണ് ഒരു അസുഖമായി കരുതേണ്ടത്..
അതുപോലെ എപ്പോഴാണ് നമ്മൾ ഇതിന് ട്രീറ്റ്മെൻറ് തേടേണ്ടത് എന്നുള്ളതിനെ കുറിച്ചാണ് നമ്മൾ ഏറ്റവും പ്രധാനമായി അറിഞ്ഞിരിക്കേണ്ടത്.. അതിൽ പറയുന്നത് എങ്ങനെയാണ് അതായത് വെള്ളപോക്ക് അതിൻറെ കളറിൽ വ്യത്യാസം വരുക അല്ലെങ്കിൽ അതിൻറെ മണത്തിൽ വ്യത്യാസം വരുക.. അതുമല്ലെങ്കിൽ ഈ ഒരു അവസ്ഥ കാരണം ആ വ്യക്തിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാവുമ്പോഴാണ് നമ്മൾ അതിനെ ട്രീറ്റ്മെൻറ് തേടേണ്ടി വരുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….