ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമ്മുടെ നാട്ടിൽ സ്റ്റണ്ട് ഇടാനും അതുപോലെതന്നെ ബൈപ്പാസ് ചെയ്യാനും അതുപോലെ നമ്മുടെ ഹൃദയം മാറ്റിവെക്കാൻ ഉള്ള ധാരാളം സൗകര്യങ്ങളോടുകൂടിയ മോഡേൺ ആശുപത്രികളുടെ എണ്ണം ഇന്ന് വളരെയെറെ വർധിച്ചു വരികയാണ്.. ആശുപത്രികൾ വർധിക്കുന്നത് മാത്രമല്ല ഇതിനോടൊപ്പം തന്നെ ഒരുപാട് ഹൃദ്രോഗികളുടെ എണ്ണവും വളരെയധികം വർദ്ധിച്ചു വരികയാണ്..
മരുന്നുകൾ നൽകി ഹൃദ്രോഗങ്ങൾ ചികിത്സിക്കുന്ന കാർഡിയോളജിസ്റ്റ് അതുപോലെ സ്റ്റണ്ട് ഇടുന്ന ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ്.. അതുപോലെ ബൈപ്പാസ് ചെയ്യുന്ന വാസ്കുലർ സർജൻ.. നെഞ്ചിടിപ്പ് നമ്മുടെ താളം തെറ്റുമ്പോൾ ഓപ്പറേഷൻ ചെയ്യുന്ന സ്പെഷ്യലിസ്റ്റുകൾ.. അതുപോലെ ഹൃദയം മാറ്റിവെക്കൽ സ്പെഷ്യലിസ്റ്റുകൾ തുടങ്ങി തുടങ്ങി നമ്മുടെ ഹൃദയം തകരാറിലാകുമ്പോൾ ചികിത്സിക്കാൻ ആയിട്ട് അഞ്ച് തരം സ്പെഷ്യലിസ്റ്റുകൾ ഉണ്ട്..
അതിൻറെ കൂടെ തന്നെ അതുമായി ബന്ധപ്പെട്ട മറ്റ് സബ് സ്പെഷ്യാലിറ്റുകളും വേറെയുണ്ട്.. അപ്പോൾ എന്തുകൊണ്ടാണ് ഇത്രത്തോളം നമ്മുടെ മോഡേൺ മെഡിസിൻ പുരോഗമിച്ചിട്ടും ഇത്രയേറെ രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്നത്.. നമ്മുടെ ഹൃദയത്തിലെ ധമനികളിൽ ഉണ്ടാകുന്ന ബ്ലോക്കുകള് മരുന്നുകൾ കഴിച്ചാൽ മാറ്റാൻ കഴിയില്ലേ.. ഇത്രമാ അസുഖങ്ങൾ വരുമ്പോൾ എന്തുകൊണ്ടാണ് രോഗിയോട് ഡോക്ടർ ജീവിതകാലം മുഴുവൻ മരുന്നുകൾ കഴിക്കണം എന്ന് പറയുന്നത്.. ബൈപ്പാസ് അതുപോലെതന്നെ സ്റ്റണ്ട് തുടങ്ങിയവ നമ്മൾ ചെയ്യുന്നത് ഭാവിയിലെ ഹൃദ്രോഗ സാധ്യതകൾ നമുക്ക് കുറയ്ക്കാൻ സാധ്യതയുണ്ടോ..
പുതിയതായി ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന പല ദീർഘമായ പഠനങ്ങളുടെയും കണ്ടെത്തലുകൾ കാണിച്ചുതരുന്നത് ബൈപ്പാസ് ഓപ്പറേഷൻ ചെയ്തത് കൊണ്ടോ ഭാവിയിൽ നമുക്ക് ഹാർട്ടറ്റാക്ക് ഉണ്ടാകാനോ അല്ലെങ്കിൽ ഹാർട്ട് അറ്റാക്ക് മൂലം ഉണ്ടാകുന്ന മരണ സാധ്യതകളും കുറയ്ക്കുന്നില്ല എന്നുള്ളതാണ്.. അതുകൊണ്ടുതന്നെ ഇത്രയും അപകടകരമായ ഓപ്പറേഷനുകളും സർജറികൾക്കും നമ്മൾ വിധേയരാകേണ്ടതിന്റെ ആവശ്യകത എന്താണ്.. ഇത്തരം ഹൃദ്രോഗങ്ങൾ ഒരു ജീവിതശൈലി രോഗം അല്ലേ.. അതുകൊണ്ടുതന്നെ നമുക്ക് ഈ ഒരു രോഗത്തിൻറെ പ്രധാന കാരണമായ നമ്മുടെ ജീവിതശൈലി കൂടുതൽ ശ്രദ്ധിച്ചു കഴിഞ്ഞാൽ നമുക്ക് ഹൃദ്രോഗം മാറ്റാൻ കഴിയില്ലേ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….