ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലുള്ള വീക്കം എന്ന് പറയുന്നത് ഇന്ന് വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു പ്രശ്നമാണ്.. കൂടുതലും ഇത് 40 അല്ലെങ്കിൽ 50 വയസ്സുള്ള ആളുകളിലാണ് കൂടുതലായി കണ്ടുവരുന്നത്.. മാത്രമല്ല ഇത് പുരുഷന്മാരിൽ വളരെ കോമൺ ആയി കണ്ടുവരുന്നു.. ഈ ഒരു പ്രശ്നത്തിന്റെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ മൂത്രമൊഴിക്കുമ്പോൾ ആ ഒരു ഫ്ളോ കിട്ടാതെ ഇരിക്കുക..
യൂറിൻ ഒഴിക്കുമ്പോൾ മുറിഞ്ഞു പോകുക.. അതുപോലെ മൂത്രമൊഴിക്കുമ്പോൾ അനുഭവപ്പെടുന്ന വേദന ഇത്തരം ലക്ഷണങ്ങളാണ് കോമൺ ആയി കണ്ടുവരുന്നത്.. ഇത് പുരുഷന്മാരിലെ വളരെ മരുന്നുകൾ കൊണ്ടുള്ള ചികിത്സകൾ ഫലപ്രദമാണ്.. മരുന്നുകൾ കൊടുത്തിട്ടും ഫലപ്രദം അല്ലാത്ത രോഗികളിൽ നമുക്ക് ഉപയോഗിക്കാവുന്ന ഒരു സർജറി അല്ലാതെയുള്ള ഒരു പ്രൊസീജറിനെ കുറിച്ച് നമുക്ക് ചർച്ച ചെയ്യാം.. ഈയൊരു പ്രൊസീജറിന്റെ പേര് യൂറോലിഫ്റ്റ് എന്നാണ്.. ഇത് വളരെ സിമ്പിൾ ആയിട്ടുള്ള ഒരു പ്രൊസീജറാണ്.. നിങ്ങൾക്ക് രാവിലെ വന്ന് ഇത് ചെയ്തു കഴിഞ്ഞാൽ പിറ്റേ ദിവസം തന്നെ പോകാൻ കഴിയുന്നതാണ്..
അത്രയും വളരെ സിമ്പിൾ ആയ ഒരു പ്രൊസീജറാണ്.. ഇതിൽ പ്രോസ്റ്റേറ്റിനെ കട്ട് ചെയ്യുകയോ അല്ലെങ്കിൽ മുറിക്കുകയോ ലേസർ ഉപയോഗിച്ച് കരിക്കുകയോ ഒന്നും തന്നെ ചെയ്യുന്നില്ല.. പ്രോസ്റ്റേറ്റ് എന്ന് പറയുന്നത് ഒരു ഓറഞ്ച് പോലെയാണ് അതായത് അതിനും പുറത്ത് ഒരു കവറിംഗ് ഉണ്ട്.. കവറിങ് ഉള്ളിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുണ്ട്.. അതുവന്ന് അടയുമ്പോൾ ആണ് നമുക്ക് യൂറിൻ പോകാനും തടസ്സങ്ങൾ ഉണ്ടാവുന്നത്.. ഈ തടസ്സങ്ങൾ മാറ്റാൻ വേണ്ടി പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അകത്തേക്ക് ഇരുഭാഗങ്ങളിലും ഒന്ന് വകഞ്ഞു വെച്ചു കൊടുക്കുന്ന ഒരു രീതിയാണ് ഒരു പ്രൊസീജർ എന്ന് പറയുന്നത്..
അതായത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ഇരുഭാഗത്തേക്ക് തള്ളി മാറ്റി യൂറിൻ പോകാനുള്ള ഒരു ഗ്യാപ്പ് ഉണ്ടാക്കി കൊടുക്കുക എന്നുള്ളതാണ് ഈ പ്രൊസീജർ വഴി ചെയ്യുന്നത്.. ഇത്തരം പ്രോസസ്സ് ചെയ്യുന്നതു വഴി റിസൾട്ട് പെട്ടെന്ന് തന്നെ നമുക്ക് അറിയാൻ കഴിയും.. അതായത് ഇന്ന് ഈ ഒരു പ്രൊസീജർ ചെയ്താൽ പിറ്റേ ദിവസം മുതൽ നമുക്ക് നല്ലൊരു ആശ്വാസം ലഭിക്കുന്നതാണ്.. മറ്റൊരു കാര്യം എന്താണെന്ന് വെച്ചാൽ ഇത് യാതൊരു തരത്തിലുള്ള മുറിവുകളും ഇതിനെ ഇല്ലാത്തതുകൊണ്ട് തന്നെ യൂറിൻ പാസ് ചെയ്യുമ്പോൾ ഒരു വേദനയും അനുഭവപ്പെടുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…