ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ നിത്യജീവിതത്തിൽ നമ്മൾ നേരിടുന്ന ഒരു പ്രശ്നത്തെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. അത് വേറൊന്നുമല്ല കൂർക്കം വലി എന്ന അസുഖത്തെക്കുറിച്ച്.. 45% ത്തോളം ആളുകൾ ഉറക്കത്തിനിടയിൽ കൂർക്കം വലിക്കാൻ സാധ്യതകളുണ്ട് എന്നാണ് നമ്മുടെ പഠനങ്ങൾ പറയുന്നത്.. പക്ഷേ ഇതിലെ ഒരു തമാശയായി കൂർക്കം വലിക്കുന്നത് അവർ പോലും അറിയുന്നില്ല എന്നുള്ളതാണ്.. അത് ചിലപ്പോൾ മനസ്സിലാക്കുന്നത് അല്ലെങ്കിൽ കൂർക്കം വലി ഉണ്ട് എന്ന് അറിയുന്നത് അവരുടെ റൂംമേറ്റുകളും അല്ലെങ്കിൽ പങ്കാളികളോ ആണ് സാധാരണയായി ഈ ഒരു രോഗമുണ്ട് എന്ന് കണ്ടുപിടിക്കുകയും അവിടുന്ന് ഇതൊരു പ്രശ്നമായി ഡോക്ടറുടെ അടുത്തേക്ക് എത്തിക്കുകയും ചെയ്യുന്നത്..
ഇന്ന് പാശ്ചാത്യ ലോകത്തിൽ ഈ ഒരു കൂർക്കം വലി ഉള്ളത് കാരണം കൊണ്ടുതന്നെ അത് അവരുടെ വിവാഹമോചനങ്ങൾക്ക് വരെ കാരണമായി മാറാറുണ്ട്.. ഈ കൂർക്കം വലിയെ നിസ്സാരമായി തള്ളിക്കളയാൻ പറ്റുന്ന ഒന്നാണോ.. പലപ്പോഴും നമ്മൾ ഇത് നിസ്സാരമായി തള്ളിക്കളയുമ്പോൾ ഇത് ഒരു രോഗ ലക്ഷണമായി പിന്നീട് മാറിയേക്കാം.. അപ്പോൾ നമ്മൾ കൂർക്കം വലിയെ ഒരു രോഗമായി കണ്ടു തുടങ്ങേണ്ടത് എപ്പോൾ മുതലാണ്..
അതായത് ഉറക്കത്തിനിടയിൽ ഒരാൾ കൂർക്കം വലിക്കുന്നുണ്ട് അപ്പോൾ അതിനിടയിൽ ഒരു 10 സെക്കൻഡ് വരെ ശ്വാസം നിലച്ച ഒരു അവസ്ഥ കാണുകയാണെങ്കിൽ അത് ചിലപ്പോൾ കൂടെ കിടക്കുന്ന ആളുകൾക്ക് മനസ്സിലാവും ഇവർ ശ്വാസം എടുക്കുന്നുണ്ടോ എന്ന് പോലും പലർക്കും സംശയം വരാം.. ഇത്തരം അവസ്ഥകൾ നിങ്ങളുടെ പങ്കാളികളിൽ അല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളിൽ കാണുകയാണെങ്കിൽ അത് 10 സെക്കൻഡ് മുകളിൽ നിൽക്കുകയാണെങ്കിൽ അപ്പോൾ ഈ ഒരു കൂർക്കം വലിയെ നമ്മൾ കാര്യമായി തന്നെ ശ്രദ്ധിക്കേണ്ടതാണ്.. ഇത് സ്ലീപ്പ് അപ്നിയ എന്നുള്ള ഒരു രോഗത്തിൻറെ ലക്ഷണമായേക്കാം..
ശ്വാസ വായു നമ്മുടെ മൂക്ക് മുതൽ നമ്മുടെ ശ്വാസനാളി വരെ എത്തുന്നതിന് ഇടയിൽ എവിടെയെങ്കിലും ചെറിയ തടസ്സങ്ങൾ നേരിടുമ്പോൾ നമ്മുടെ ടിഷ്യൂന് ഉണ്ടാകുന്ന വൈബ്രേഷൻ അഥവാ പ്രകമ്പനും മൂലമാണ് കൂർക്കം വലിയുടെ ശബ്ദം നമുക്ക് കേൾക്കുന്നത്.. അപ്പോൾ മേൽപ്പറഞ്ഞ ലക്ഷണങ്ങൾ നിങ്ങൾ കാണുകയാണെങ്കിൽ തീർച്ചയായിട്ടും ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….