ഒരു വീട് അയാൾ നിർബന്ധമായും ഒരു നിലവിളക്ക് ഉണ്ടായിരിക്കണം.. അതുപോലെ മുടങ്ങാതെ എന്നും സന്ധ്യാസമയങ്ങളിൽ ആ നിലവിളക്ക് കഴുകിത്തുടച്ച് വൃത്തിയാക്കി ആ നിലവിളക്ക് കൊളുത്തി ഈശ്വരനെ പ്രാർത്ഥിക്കണം.. എന്തുകൊണ്ടാണ് ഹൈന്ദവ വിശ്വാസത്തിൽ ഇത്രയധികം പ്രാധാന്യം നിലവിളക്കിന് നൽകുന്നത്.. എന്തൊക്കെയാണ് നിത്യേന നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് കൊണ്ടുള്ള പ്രാധാന്യങ്ങൾ എന്നു പറയുന്നത്.. നിങ്ങൾ ആലോചിച്ചു നോക്കിയിട്ടുണ്ടോ എപ്പോഴെങ്കിലും.. അതിന്റെ കാരണം എന്ന് പറയുന്നത് നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവിനെയും അതിൻറെ തണ്ട് മഹാവിഷ്ണുവിനെയും..
അതുപോലെ മുകൾഭാഗം ശിവനെയുമാണ് സൂചിപ്പിക്കുന്നത്.. അതുപോലെതന്നെ നിലവിളക്കിന്റെ നാളം ലക്ഷ്മി ദേവിയെയും അതിന്റെ പ്രകാശം സരസ്വതി ദേവിയെയും നാളത്തിലെ ചൂട് പാർവതി ദേവിയെയും സൂചിപ്പിക്കുന്നു.. അതായത് എല്ലാ ദേവതകളുടെയും സാന്നിധ്യം കൊണ്ട് നിറയുന്ന ഒന്നാണ് നമ്മുടെ നിലവിളക്ക് എന്ന് പറയുന്നത്.. ഇപ്പോൾ നിങ്ങൾക്ക് ഒരുപക്ഷേ മനസ്സിലായിട്ടുണ്ടാവും എന്താണ് നിലവിളക്കിന്റെ പ്രാധാന്യങ്ങൾ..
എന്തുകൊണ്ടാണ് നിലവിളക്ക് നമ്മുടെ വീട്ടിൽ നിത്യവും കത്തിക്കണം എന്ന് പറയുന്നത്.. നിത്യവും പ്രാർത്ഥിക്കണം എന്ന് പറയുന്നത്.. എല്ലാ ദേവീ ദേവന്മാരുടെയും വാസസ്ഥലമാണ് നിലവിളക്ക് എന്ന് പറയുന്നത്.. നമ്മൾ ക്ഷേത്രങ്ങളിൽ പോയില്ലെങ്കിൽ പോലും നിത്യേന നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ് നമ്മൾ എന്നുണ്ടെങ്കിൽ അപകടങ്ങളിൽ നിന്ന് അസുഖങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും ഒക്കെ നമുക്ക് രക്ഷ ഉണ്ടാകും എന്നുള്ളതാണ്..
ഒരിക്കലും ദൈവം നമ്മളെ കൈവിടില്ല എന്നുള്ളതാണ്.. നിലവിളക്കിനെ കുറിച്ച് പറഞ്ഞു കേൾക്കുമ്പോൾ ഏറ്റവും കൂടുതലായി കേൾക്കുന്ന ഒരു കാര്യമാണ് നിലവിളക്ക് മഹാലക്ഷ്മിയാണ് എന്നുള്ളത്.. നിലവിളക്കിൽ മഹാലക്ഷ്മി സാന്നിധ്യം ഉണ്ട്.. മഹാലക്ഷ്മിയുടെ അനുഗ്രഹം നമുക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒന്നാണ്.. നമുക്കുണ്ടാവുന്ന സമ്പാദ്യം അതുപോലെ ഐശ്വര്യം സമൃദ്ധിയെ എല്ലാം തന്നെ ലക്ഷ്മിയുടെ വരമാണ് എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….