ആത്മാർത്ഥമായി യുവാവിൻ്റെ പ്രണയത്തെ നിരസിച്ച പെൺകുട്ടിക്ക് അവസാനം സംഭവിച്ചത് കണ്ടോ…

മുന്തിരിങ്ങ കഴുകി മിക്സിയുടെ ജാറിലേക്ക് ഇടുമ്പോഴും അയാളുടെ നോട്ടം മുഴുവൻ ബസ്റ്റോപ്പിൽ നിൽക്കുന്ന അവളിലേക്ക് ആയിരുന്നു.. വേമ്പനാട് കായലിന്റെ അരികിൽ ചേർന്ന് ബേക്കറി നടത്തുകയാണ് അയാൾ.. കഴിഞ്ഞ ഓഗസ്റ്റിൽ ജലോത്സവത്തിന് ആണ് ഇതിനുമുമ്പ് അയാൾ അവസാനമായി അവളെ കണ്ടത്.. അന്നൊക്കെ അവൾ ഹിജാബ് ധരിക്കാറില്ലായിരുന്നു.. പകരം തലമുടി പാതി മറിയുന്ന ഒരു ഷാൾ ആയിരുന്നു ഇടാറുള്ളത്.. അവളുടെ വട്ടം മുഖവും അതുപോലെ മുല്ലമൊട്ട് കാട്ടിയുള്ള ചിരിയും ആയിരുന്നു അന്ന് തന്നെ അവളിലേക്ക് അത്രത്തോളം ആകർഷിക്കാനുള്ള കാരണം..

ഒരു നിമിഷം അയാളുടെ ഓർമ്മകൾ ആറ് ഏഴ് മാസം പിറകിലേക്ക് പോയി.. അന്ന് ഒരു കൂട്ടുകാരിയും ഓർത്തായിരുന്നു അവൾ ജ്യൂസ് കുടിക്കാനായി തന്റെ കടയിലേക്ക് എത്തിയത്.. അവളുടെ സംസാരത്തിൽ നിന്ന് ടൗണിൽ ഏതോ ടെക്സ്റ്റൈൽ ഷോപ്പിലാണ് ജോലി ചെയ്യുന്നത് എന്ന് മനസ്സിലായി.. അതുപോലെ അവളുടെ പേര് നിശാന എന്നാണ് എന്നും അയാൾക്ക് മനസ്സിലായി.. കായലിന്റെ അരികിലുള്ള ഏതോ തുരുത്തിൽ ആയിരുന്നു അവളുടെ വീട്.. ആദ്യ കാഴ്ചയിൽ തന്നെ അവളോട് അയാൾക്ക് ഒരു ഇഷ്ടം തോന്നി തുടങ്ങി.. അത് വെറുമൊരു ഇഷ്ടമല്ല എന്നും അത് പ്രണയമാണ് എന്നും അയാൾ മനസ്സിലാക്കിയത് പിറ്റേദിവസം കൂട്ടുകാരിയുടെ ഒപ്പം അവളെ കാണാതിരുന്നപ്പോൾ അയാൾ അനുഭവിച്ച ഉത്കണ്ഠയിലൂടെ ആയിരുന്നു..

പിന്നീട് രണ്ടു ദിവസങ്ങൾക്ക് ശേഷമാണ് അവൾ വന്നത്.. അന്നും അവൾ കൂട്ടുകാരിയുടെ ഒപ്പം കടയിലേക്ക് ചെന്നു.. അന്ന് കുറച്ച് സ്നാക്സ് വാങ്ങി തിരികെ പോയപ്പോൾ തൻറെ മനസ്സിൽ ഉണ്ടായ പ്രണയത്തെക്കുറിച്ച് അവളോട് തുറന്നു പറയാതിരുന്നത് കൊണ്ട് അയാൾക്ക് വളരെയധികം നിരാശ തോന്നി.. ഇനി കാണുമ്പോൾ എന്തായാലും അവളോട് തന്റെ ഇഷ്ടം തുറന്നുപറയണമെന്ന് അയാൾ ഉറപ്പിച്ചു.. പിറ്റേന്ന് പെരുമ്പറ മുഴക്കുന്ന മനസ്സുമായി അയാൾ അവളെ കാത്തിരുന്നു..

അന്ന് അവൾ ബസ്റ്റോപ്പിൽ എത്തിയെങ്കിലും കടയിലേക്ക് ചെന്നില്ല.. പക്ഷേ കൂട്ടുകാരി ചെന്നിട്ട് രണ്ട് ഉഴുന്നുവട പാർസൽ ചോദിച്ചു.. അയാൾ വാച്ചിൽ സമയം നോക്കിയപ്പോൾ ടൗണിലേക്കുള്ള ബസ് വരാൻ 5 മിനിറ്റ് മാത്രമേ ഉള്ളൂ.. ഇപ്പോഴെങ്കിലും മനസ്സിലുള്ള കാര്യം അവളോട് തുറന്നു പറഞ്ഞില്ലെങ്കിൽ താൻ ശ്വാസംമുട്ടി മരിക്കുമെന്ന് കരുതിയത് കൊണ്ടാണ് കടയിലുള്ള ഒരു തുണ്ട് കടലാസിൽ അവളോടുള്ള ഇഷ്ടം എഴുതിയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *