നിങ്ങളുടെ കൺമുന്നിൽ പെട്ടെന്ന് ഒരാൾക്ക് അപസ്മാരം വരുമ്പോൾ എന്താണ് ചെയ്യേണ്ടത്.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അപസ്മാരം ഉള്ള രോഗികളെ നമ്മൾ വഴിയിൽ വെച്ച് കാണുകയോ അല്ലെങ്കിൽ അവരുടെ വീട്ടിൽ പോയിട്ട് കാണുകയോ ചെയ്താൽ അപ്പോൾ നമ്മൾ പ്രധാനമായും എന്താണ് ചെയ്യേണ്ടത് എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്.. സാധാരണ ഇത്തരത്തിൽ സംഭവിക്കുമ്പോൾ ഒന്ന് രണ്ട് മിനിറ്റുകൾക്കുള്ളിൽ തന്നെ അത് നിൽക്കുന്നതാണ് അങ്ങനെ രണ്ടുമൂന്നു മിനിറ്റുകൾ കഴിഞ്ഞിട്ടും നിന്നില്ലെങ്കിൽ മാത്രം അടുത്തുള്ള ഹോസ്പിറ്റലുകളിൽ എത്രയും പെട്ടെന്ന് തന്നെ എത്തിക്കേണ്ടതാണ്.. അടുത്ത് എപ്പിലെപ്‌സ് യൂണിറ്റ് സെൻററുകൾ ഉള്ള ഹോസ്പിറ്റലിൽ തന്നെ എത്തിക്കുക.. അതുപോലെതന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത്തരത്തിൽ സംഭവിക്കുമ്പോൾ അവരുടെ അടുത്ത് ഡെയിഞ്ചറസ് ആയിട്ടുള്ള വസ്തുക്കൾ മാറ്റുക അല്ലെങ്കിൽ അവരെ ഇത്തരത്തിലുള്ള വസ്തുക്കളിൽ നിന്ന് മാറ്റി നിർത്തുക..

പ്രധാനമായും വെള്ളത്തിനടുത്താണ് ഉള്ളത് എങ്കിൽ അതായത് അടുത്ത സിമ്മിംഗ് പൂൾ പോലുള്ള എന്തെങ്കിലും ഉണ്ടെങ്കിൽ അവിടെനിന്ന് മാറ്റിനിർത്തുക.. അതുപോലെ ഇഞ്ചുറി ഉണ്ടാക്കുന്ന എന്തെങ്കിലും വസ്തുക്കൾ അടുത്തുണ്ടെങ്കിൽ അവിടെനിന്നും അവരെ കൂടുതൽ സേഫ് ആക്കി മാറ്റി നിർത്തുക എന്നുള്ളതാണ്.. അതുപോലെ ഇത്തരം രോഗികളുടെ വായിൽ ഈ ഒരു അവസ്ഥകളിലെ കൈകൾ അല്ലെങ്കിൽ മറ്റു വസ്തുക്കൾ ഒന്നും ഇടരുത് അത് കൂടുതൽ ദോഷം ചെയ്യും.. അപ്പോൾ ഇത്തരത്തിൽ എപ്പിലെപ്സിയുള്ള ആളുകളിൽ അവരുടെ ഉമിനീര് ലെങ്സിൽ പോയിട്ട് ഇൻഫെക്ഷൻ ആകാനുള്ള സാധ്യതകൾ കൂടുതലാണ് അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഉണ്ടാകുന്ന രോഗികളെ ഒരു സൈഡിലേക്ക് തിരിച്ചു കിടത്തുക..

അതുകൊണ്ട് തന്നെ ഉമിനീര് ഉള്ളിലേക്ക് പോകാതെ നമുക്ക് തടുക്കാൻ കഴിയും.. അപ്പോൾ ഇത്തരത്തിൽ സംഭവിക്കുമ്പോൾ രോഗികളെ ആദ്യം ലെഫ്റ്റ് സൈഡിലേക്ക് കടത്തുക എന്നുള്ളതാണ് നമ്മൾ ആദ്യം ശ്രദ്ധിക്കേണ്ടത്.. അതിനുശേഷം രണ്ടാമതായിട്ട് അടുത്തുള്ള ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്യുക.. അപ്പോൾ ഇത്തരത്തിലുള്ള ഒരു രോഗാവസ്ഥ നമുക്ക് തീർത്തും ഭയപ്പെടേണ്ടതില്ല.. കാരണം ഇത് നമുക്ക് പരിഹരിക്കാനുള്ള എല്ലാ തരം ലേറ്റസ്റ്റ് ആയിട്ടുള്ള ട്രീറ്റ്മെന്റുകളും ഇന്ന് അവൈലബിൾ ആണ്.. അതുകൊണ്ടുതന്നെ ഈ ഒരു രോഗം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളുടെ ഇനി അധികം ടെൻഷൻ ഒന്നും വേണ്ട കാര്യമില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *