ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് മൂത്രം പതഞ്ഞു പോകുക എന്നുള്ളത് കിഡ്നി പരിശോധനയ്ക്ക് വരുന്ന ഒട്ടുമിക്ക രോഗികളുടെയും ഒരു പ്രധാന പ്രശ്നം തന്നെയാണ്.. നോർമലി ഒരു ആരോഗ്യമുള്ള മനുഷ്യൻറെ മൂത്രം പതഞ്ഞു പോകേണ്ട ആവശ്യമില്ല.. പക്ഷേ ചില സാഹചര്യങ്ങളിൽ കിഡ്നികൾക്ക് അസുഖങ്ങൾ ഇല്ലെങ്കിൽ പോലും ഇത്തരത്തിലുള്ള ഒരു സാഹചര്യങ്ങൾ കണ്ടു എന്ന് വരാം.. ചിലപ്പോൾ യൂറോപ്യൻ ക്ലോസറ്റുകളിലാണ് നിങ്ങൾ മൂത്രമൊഴിക്കുന്നത് എങ്കിൽ അതുപോലെ ചിലപ്പോൾ ഹെവി ആയിട്ടുള്ള എക്സസൈസ് ചെയ്തു കഴിഞ്ഞിട്ട് മൂത്രമൊഴിക്കുമ്പോൾ..
അതുപോലെ രാവിലെ നേരത്തെയുള്ള മൂത്രം അതായത് വെള്ളം ഒന്നും കുടിക്കാതെ ഉള്ളത്.. അതുപോലെ ചിലർക്ക് മൂത്രത്തിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻസു കൊണ്ടൊക്കെ മൂത്രത്തിൽ ചിലപ്പോൾ പത ഉള്ളതായി കാണാറുണ്ട്.. ഇതൊന്നും കിഡ്നി അസുഖമാണ് എന്ന് കാണേണ്ടതില്ല.. അഥവാ മൂത്രത്തിൽ പത കണ്ടാലും അത് പെട്ടെന്ന് തന്നെ അപ്രത്യക്ഷമാകുന്നതും കാണാറുണ്ട്.. അടുത്ത പ്രാവശ്യം മൂത്രമൊഴിക്കുമ്പോൾ അത് കണ്ടെന്നും വരില്ല.. പക്ഷേ ശ്രദ്ധിക്കേണ്ട കാര്യം കിഡ്നി അസുഖങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന പത കുറച്ചുകൂടി തിങ്ങി ഇരിക്കുന്നതുപോലെ തോന്നും..
അതുപോലെതന്നെ അത് പെട്ടെന്ന് അപ്രത്യക്ഷമാകുകയും ഇല്ല.. അതുപോലെ നമ്മൾ അടുത്ത തവണ മൂത്രമൊഴിക്കുമ്പോഴും ഇതുപോലെതന്നെ പതകൾ കാണാറുണ്ട്.. ഇനി എന്താണ് ഈ പത.. എന്തുകൊണ്ടാണ് ഈ പത ഉണ്ടാവുന്നത്.. അതായത് നമ്മുടെ മൂത്രത്തിൽ പ്രോട്ടീൻ ലീക്ക് ആവുന്നതുകൊണ്ടാണ് ഇത്തരത്തിൽ പത കണ്ടുവരുന്നത്.. നമുക്കറിയാം നമ്മുടെ ബ്ലഡിൽ പലതരത്തിലുള്ള പ്രോട്ടീൻസ് ഉണ്ട്.. ഉദാഹരണമായിട്ട് ആൽബമിനാണ് ഒരു ഘടകം.. ഈ ബ്ലഡ് നമ്മുടെ കിഡ്നിയിലൂടെ പാസ് ചെയ്യുമ്പോൾ അരിപ്പ എന്ന് വിളിക്കുന്ന ഭാഗങ്ങളിലൂടെ പോകുമ്പോൾ കിഡ്നി അസുഖം വരുമ്പോൾ ഈ പ്രോട്ടീൻ നമ്മുടെ മൂത്രത്തിൽ ലീക്ക് ആവും.. ഒരു 24 മണിക്കൂർ ഉള്ള യൂറിനിൽ നോർമൽ ആയിട്ടുള്ള ഒരു നൂറ്റമ്പത് മില്ലിഗ്രാം താഴെ മാത്രമേ പ്രോട്ടീൻ ലീക്ക് ആവുകയുള്ളൂ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….