അമ്മ മഹാമായ സർവശക്തയായ ദേവിയുടെ അനുഗ്രഹം കൊണ്ടാണ് ഇന്ന് ഇങ്ങനെയൊരു വീഡിയോ ഇവിടെ ചെയ്യാൻ കഴിഞ്ഞത്.. ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള ദേവീക്ഷേത്രങ്ങളിൽ വച്ച് ഏറ്റവും പ്രശസ്തമായുള്ള 10 ദേവി ക്ഷേത്രങ്ങളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത്.. ഇതിൽ എത്രത്തോളം ക്ഷേത്രങ്ങളിൽ പോകുവാനും പ്രാർത്ഥിക്കുവാനും അതുപോലെ ദേവിയുടെ അനുഗ്രഹം നേടുവാനും കഴിഞ്ഞിട്ടുണ്ട് എന്നുള്ള കാര്യം നിങ്ങൾക്ക് മനസ്സിലാക്കാം.. ഈ 10 ദേവീക്ഷേത്രങ്ങൾ മാത്രമല്ല കേരളത്തിലെ പ്രധാനപ്പെട്ടവ എന്ന് പറയുന്നത് ഒരുപാട് ഉണ്ട്.. അപ്പോൾ ആ പ്രധാനപ്പെട്ട 10 ക്ഷേത്രങ്ങളെക്കുറിച്ച് ഇവിടെ പറയാം..
അപ്പോൾ ആദ്യത്തെ ക്ഷേത്രം എന്ന് പറയുന്നത് കേരളത്തിലെ തന്നെ ഏറ്റവും വലിയ ദേവീക്ഷേത്രമായ കൊടുങ്ങല്ലൂർ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രമാണ്.. കൊടുങ്ങല്ലൂർ അമ്മയുടെ സന്നിധി.. കേരളത്തിലെ 64 ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂല സ്ഥാനമായിട്ടുള്ള കൊടുങ്ങല്ലൂർ ക്ഷേത്രം.. നമ്മളെല്ലാവരും മനസ്സുരുകി വിളിച്ചു കഴിഞ്ഞാൽ സർവ്വ അനുഗ്രഹങ്ങളും കൊണ്ട് നമ്മളെ മൂടുന്ന നമ്മുടെ എല്ലാവരുടെയും കൊടുങ്ങല്ലൂർ അമ്മ.. മീനമാസത്തിലെ ഭരണി അമ്മയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉത്സവമാണ്.. കോഴിക്കല്ല് മൂടൽ അതുപോലെതന്നെ കാവുതീണ്ടൽ ഇതെല്ലാം തന്നെ വളരെ പ്രധാനപ്പെട്ട പ്രശസ്തമായ ക്ഷേത്രത്തിലെ ചടങ്ങാണ്.. തൃശ്ശൂർ ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.. തൃശ്ശൂർ ജില്ലയുടെ തെക്കു പടിഞ്ഞാറേ ഭാഗത്താണ് ഇത് ഉള്ളത്.
ഒരു കടലോര പ്രദേശത്തോട് ചേർന്നാണ് കൊടുങ്ങല്ലൂർ എന്ന് പറയുന്നത്.. നമുക്ക് എന്ത് ആഗ്രഹം ഉണ്ടെങ്കിലും നല്ലപോലെ പ്രാർത്ഥിച്ചിട്ട് കൊടുങ്ങല്ലൂർ അമ്മയുടെ അനുഗ്രഹം വാങ്ങി മുന്നോട്ട് പോയിക്കഴിഞ്ഞാൽ നിങ്ങൾക്ക് വിജയം സുനിശ്ചിതമാണ്.. അപ്പോൾ ആദ്യത്തെ ക്ഷേത്രം കൊടുങ്ങല്ലൂർ ക്ഷേത്രമാണ്.. രണ്ടാമത്തെ ക്ഷേത്രം എന്നു പറയുന്നത് ചോറ്റാനിക്കര ക്ഷേത്രമാണ്.. മൂന്ന് വ്യത്യസ്ത ഭാവങ്ങളിലാണ് ഭഗവതി ഇവിടെ ആരാധിക്കപ്പെടുന്നത്.. രാവിലെ അമ്മ സരസ്വതി ആയിട്ടാണ് ദേവിയുടെ ദർശനം.. ഉച്ചയ്ക്ക് മഹാലക്ഷ്മി ആയിട്ടാണ് ദർശനം തരിക.. അതുപോലെ വൈകുന്നേരം ദുർഗ്ഗാദേവി ആയിട്ടാണ് ദർശനം തരിക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….