ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് എന്താണ് ക്യാൻസർ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ.. ക്യാൻസർ ബാധിച്ച ഭാഗങ്ങൾ ഓപ്പറേഷനിലൂടെ എടുത്തു കളഞ്ഞശേഷം റേഡിയേഷനും കീമോതെറാപ്പിയും എല്ലാം ചെയ്തിട്ടും ഈ അസുഖം വീണ്ടും വരാനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്.. ക്യാൻസർ രോഗത്തെ നമുക്ക് തടയാൻ സാധിക്കുമോ.. ഒരിക്കൽ ഈ രോഗം വന്ന ആളുകൾക്ക് വീണ്ടും ഇവ വരാതിരിക്കാനായി എന്തെല്ലാം ചെയ്യാം.. കുടുംബപരമായി ക്യാൻസർ സാധ്യതകൾ ഉള്ള ആളുകൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാമാണ്.. അതുപോലെ ക്യാൻസർ രോഗത്തെ തടയാനും അത് ചികിത്സിക്കാനും ശ്രമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് എല്ലാം നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി പരിശോധിക്കാം.. ആദ്യമായി നമുക്ക് ക്യാൻസർ രോഗം നമുക്കുണ്ടോ ഇല്ലയോ എന്ന് എങ്ങനെ മനസ്സിലാക്കാം അല്ലെങ്കിൽ എങ്ങനെ കണ്ടുപിടിക്കാം എന്നതിനെക്കുറിച്ച് നോക്കാം..
നമ്മൾ ശരിക്കും നമ്മുടെ ശരീരത്തിൽ ഒരു മുഴ വന്ന് അത് ശ്രദ്ധിക്കുന്നതിനു മുൻപേ തന്നെ ക്യാൻസറിന്റെ ലക്ഷണങ്ങൾ നമ്മുടെ ശരീരത്തിൽ കാണിച്ചു തുടങ്ങും.. ആദ്യം തന്നെ പറയട്ടെ ഇത് ക്യാൻസർ എന്നതിന് ഉപരി ഇതൊരു ഇൻഫ്ളമേഷൻ ഡിസീസസ് ആണ്.. നമ്മുടെ ജീവിതശൈലിയിൽ പെട്ട എല്ലാ രോഗങ്ങളും ഒരു ഇൻഫ്ളമേഷൻ കൊണ്ടാണ് നമുക്ക് വരുന്നത്.. ഇൻഫ്ളമേഷൻ എന്ന രോഗത്തിൻറെ അവസ്ഥകളാണ് ക്ഷീണം അതുപോലെ പനി.. ശരീരത്തിൽ ഉണ്ടാകുന്ന തടിപ്പ് അതുപോലെ വേദന തുടങ്ങിയവയാണ് ഇൻഫ്ളമേഷൻ ലക്ഷണങ്ങൾ എന്ന് പറയുന്നത്.. ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്ന് വരുക എന്നുള്ളതാണ് ഏത് രോഗത്തിന് ആയാലും ഉണ്ടാവുക.. ക്യാൻസർ രോഗത്തിൽ ചിലപ്പോൾ അത് മുഴ ആവാം..
പുറത്ത് ഉണ്ടാകുന്ന മുഴകൾ ആണെങ്കിൽ അത് നമുക്ക് നേരത്തെ തന്നെ കണ്ടെത്താൻ സാധിക്കും പക്ഷേ ശരീരത്തിന് അകത്തുണ്ടാകുന്ന മുഴകൾ ആണെങ്കിൽ അത് കണ്ടുപിടിക്കാൻ പ്രയാസമാണ്.. അതായത് ലിവറിലും അതുപോലെതന്നെ മറ്റേ ശരീരത്തിന്റെ ഉൾ ഭാഗങ്ങളിൽ മുഴകൾ ഉണ്ടായാൽ പെട്ടെന്ന് കണ്ടുപിടിക്കാൻ കഴിയില്ല.. അപ്പോൾ ഇത്തരം മുഴകൾ വരുന്നതിനു മുമ്പേ നമുക്ക് ശരീരത്തിൽ അനുഭവപ്പെടുന്നത് ക്ഷീണം ആയിരിക്കും.. ബ്ലഡ് കാൻസർ പോലുള്ള ക്യാൻസറുകൾ ആണെങ്കിൽ അത് ആദ്യം തന്നെ ബാധിക്കുന്നത് നമ്മുടെ മജ്ജയെയാണ്.. അതുപോലെ നമ്മുടെ ഇമ്മ്യൂൺ സിസ്റ്റത്തെ തന്നെ ബാധിക്കുന്ന ക്യാൻസറുകളെയാണ് നമ്മൾ ബ്ലഡ് കാൻസർ എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….