ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. മഴക്കാലം ആയതോടുകൂടി പലതരത്തിലുള്ള പ്രാണികളും നമ്മുടെ വീടുകളിൽ കയറി ആക്രമണം തുടങ്ങി കഴിഞ്ഞു.. പാറ്റ അതുപോലെ പഴുതാര തുടങ്ങി പലതരത്തിലുള്ള പ്രാണികൾ അത് ഏതെങ്കിലും തോട്ടത്തിന്റെ അടുത്താണ് നമ്മുടെ വീട് എങ്കിൽ അതായത് റബ്ബർ തോട്ടം അല്ലെങ്കിൽ ഏലത്തോട്ടം.. തേയിലത്തോട്ടം ഒക്കെയുള്ള മലമുകളിൽ അല്ലെങ്കിൽ മലയോര പ്രദേശങ്ങളിലാണെങ്കിൽ ഈ പറയുന്ന പ്രാണികളുടെ ആക്രമണം വളരെ രൂക്ഷമാണ്.. അത് നമ്മുടെ ഭക്ഷണം കഴിക്കുന്ന പാത്രത്തിൽ പോലും വന്നു വീഴും എന്നുള്ളത് കൊണ്ട് ഇതിൻറെ വിഷാംശങ്ങൾ അതുപോലെ അതിൻറെ എല്ലാം അലർജി കൊണ്ട് ഉണ്ടാകുന്ന അസുഖങ്ങളും വളരെയധികം കോമൺ ആയി കണ്ടുവരുന്നു..
അത് സ്കിൻ ഡിസീസസ് മാത്രമല്ല ശ്വാസകോശത്തെ പോലും എഫക്ട് ചെയ്യുന്ന പല രീതിയിലുള്ള പ്രശ്നങ്ങളും അതുകൊണ്ട് ഉണ്ടാകാറുണ്ട്.. മൂക്കടപ്പ് തുമ്മൽ അതുപോലെ കണ്ണ് ചൊറിച്ചിൽ മാത്രമല്ല ശ്വാസകോശം ബുദ്ധിമുട്ടുകൾ കൊണ്ടുണ്ടാകുന്ന കഫക്കെട്ട് ശ്വാസംമുട്ടൽ വലിവ് ആസ്മ പോലുള്ള രോഗങ്ങൾ മാറി ന്യൂമോണിയ ആകാൻ ഇത്തരത്തിലുള്ള അലർജികൾ കാരണമാകാറുണ്ട് എന്നുള്ളതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രാണികളെ എങ്ങനെ നമുക്ക് വീട്ടിൽ നിന്നും തുരത്താം അതുപോലെ അതിൽ നിന്നും പ്രൊട്ടക്ഷൻ ലഭിക്കാനായി എന്തെല്ലാം കാര്യങ്ങൾ ചെയ്യാം.. ഇത് വന്നു കഴിഞ്ഞാൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യാം എന്നുള്ളതിനെ കുറിച്ചൊക്കെ നമുക്ക് നോക്കാം.. നേരത്തെ പറഞ്ഞതുപോലെ തന്നെ പലതരത്തിലുള്ള പ്രാണികൾ പഴുതാര കൊതുക് പാറ്റ ഉറുമ്പ് തുടങ്ങിയവയെല്ലാം ഈ മഴക്കാലത്ത് കുറെ കൂടുതലായി നമ്മുടെ വീടുകളിൽ കാണാറുണ്ട്..
ചിലന്തികൾ അതുപോലെ ചിലപ്പോൾ പാമ്പ് വരെ കാണാറുണ്ട്.. മഴപെയ്യുമ്പോൾ അതിൽ നിന്ന് രക്ഷ നേടാനായി നമ്മുടെ വീടുകളിൽ കയറി പറ്റാനുള്ള സാധ്യത വളരെയധികം ഉണ്ട് എന്ന് മനസ്സിലാക്കുക.. അതുപോലെതന്നെ ഈ മുപ്ലി വണ്ട് വളരെയധികം അലർജിക് റിയാക്ഷൻ ഉണ്ടാക്കാനുള്ള ഒരു സാധ്യതയുണ്ട്.. നമ്മൾ അലർജിക്ക് കൊടുക്കുന്ന പല മരുന്നുകളും പാമ്പ് കടിച്ചാലും കൊടുക്കാറുണ്ട് എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….