നമ്മുടെ ജീവിതത്തിൽ നമ്മുടെ വീട്ടിൽ നെഗറ്റീവ് ഊർജ്ജങ്ങൾ ഉണ്ട് എന്ന് എങ്ങനെ മനസ്സിലാക്കാം.. ഇത് നമുക്ക് എങ്ങനെ ഒഴിവാക്കാം..

പ്രേതങ്ങളെക്കുറിച്ചും അതുപോലെ ഭൂതങ്ങളെ കുറിച്ചുമൊക്കെ നമ്മുടെ പുരാണങ്ങളിൽ അതുപോലെ പല ഗ്രന്ഥങ്ങളിലും ഒക്കെ തന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.. അത് സനാതന വിശ്വാസം ഗ്രന്ഥങ്ങളിൽ മാത്രമല്ല മറ്റു മതത്തിലുള്ള ഗ്രന്ഥങ്ങളിലും ഇത്തരത്തിലുള്ള ഊർജ്ജങ്ങളെ കുറിച്ച് വളരെ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്.. അകാലമരണങ്ങളോ അതുപോലെ ശവസംസ്കാര ചടങ്ങുകൾ നിഷേധിക്കപ്പെടുകയും അതല്ലെങ്കിൽ ചില അടങ്ങാത്ത ആഗ്രഹങ്ങൾ നിലനിന്നിട്ട് മരണപ്പെടുകയും മറ്റും ചെയ്താൽ ആത്മാവ് പ്രേത യോനിയിൽ അകപ്പെടുന്നത് എന്നു പറയുന്നത്.. ഗരുഡപുരാണത്തിൽ ഇതിനെക്കുറിച്ച് വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്.. പ്രേതങ്ങളായി മരിച്ചു പോയവരുടെ അവശേഷിക്കുന്ന ഒരു ഊർജ്ജം നിത്യേന നമ്മുടെ ജീവിതത്തിലും നമ്മുടെ ചുറ്റുപാടുകളിലും ഒക്കെ നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നതാണ്.. നമ്മൾ ഇതിനെ നെഗറ്റീവ് ഊർജ്ജങ്ങൾ എന്നൊക്കെ പറയും..

നെഗറ്റീവ് ഊർജ്ജത്തിന്റെ ഒരു പ്രധാനപ്പെട്ട ഭാഗം തന്നെയാണ് ഈ പറയുന്ന ശക്തികൾ എന്നുപറയുന്നത്.. പലപ്പോഴും ഇത് നിരുഭദ്രവകാരികൾ ആയിട്ട് ഇരുന്നാലും ചില സമയങ്ങളിൽ ഇവ ദുഷ്ട ശക്തികൾ ആയി മാറുകയും ചെയ്യുന്നുണ്ട്.. അപ്പോൾ അത്തരത്തിൽ മാറുമ്പോഴാണ് നമ്മുടെ ജീവിതത്തിലേക്ക് ഇവർ പല നെഗറ്റീവ് ഊർജ്ജങ്ങളായി അതെല്ലാം വന്ന് നിറയുന്നത്.. അപ്പോൾ ഇന്നത്തെ ഈ വീഡിയോയിലൂടെ നിങ്ങളുമായി പറയാൻ ഉദ്ദേശിക്കുന്നത് ഇത്തരത്തിലുള്ള നെഗറ്റീവ് ഊർജ്ജങ്ങളായ ദുഷ്ട ശക്തികൾ നമ്മുടെ ജീവിതത്തിലേക്ക് അല്ലെങ്കിൽ നമ്മുടെ വീട്ടിലേക്ക് വന്നാൽ നമ്മൾ കാണുന്ന ചില ലക്ഷണങ്ങൾ നമുക്ക് പൊതുവായി അനുഭവിക്കാൻ കഴിയുന്ന ചില സൂചനകളും ലക്ഷണങ്ങളും എന്തൊക്കെയാണ്..

അപ്പോൾ എങ്ങനെ നമുക്ക് അത്തരത്തിലുള്ള നെഗറ്റീവ് ഊർജ്ജങ്ങളിൽ നിന്നും രക്ഷപ്പെടാൻ കഴിയും.. തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള പ്രതിവിധികളാണ് ഇന്ന് ഈ വീഡിയോയിലൂടെ പറയുന്നത്.. ആദ്യമായി പറയുകയാണെങ്കിൽ എല്ലാ ദുഷ്ട ശക്തികളും ആദ്യം ചെയ്യുന്നത് നമ്മുടെ പ്രാർത്ഥനകൾ തടസ്സപ്പെടുത്തുക എന്നുള്ളതാണ്.. അതായത് നമ്മൾ പ്രാർത്ഥിക്കുന്ന സമയത്ത് നമ്മുടെ പ്രാർത്ഥനയുടെ ചിന്തകൾ മറ്റൊരു ദിശയിലേക്ക് മാറ്റുക എന്നുള്ളതാണ് ഇത്തരത്തിലുള്ള ശക്തികൾ ആദ്യം ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *