ഉപ്പൻ പക്ഷിയെ കണികണ്ട് പോകുന്ന ആ ദിവസത്തിൽ സംഭവിക്കുന്നത്..

ഉപ്പൻ അതുപോലെ ചെമ്പോത്ത്.. ചകോരം.. ഈശ്വരൻ കാക്ക.. ഇങ്ങനെ പല പേരുകളിൽ നമ്മുടെ നാട്ടിൽ അറിയപ്പെടുന്ന ഒരു പക്ഷിയാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങൾക്ക് മുന്നിൽ കാണിച്ചിരിക്കുന്നത്.. സാധാരണ നമ്മുടെ കേരളത്തിൽ ഉപ്പൻ എന്നാണ് ഈ പക്ഷി കൂടുതലും അറിയപ്പെടുന്നത്.. ഇതിൻറെ പേര് എന്തുതന്നെയായാലും നമ്മുടെ ഹൈന്ദവ വിശ്വാസത്തിൽ വലിയ ഒരു സ്ഥാനം വഹിക്കുന്ന ഒരു പക്ഷിയാണ് ഈ പറയുന്ന ഉപ്പൻ.. കർഷകരുടെ മിത്രം എന്നൊക്കെയാണ് സാധാരണയായി പറയുന്നത്.. ഇത് അവിടെയുള്ള പ്രാണികളെ എല്ലാം തിന്നുന്ന ഒരു പക്ഷിയാണ്.. നമുക്ക് ഒരുപാട് ഉപകാരമുള്ള ഒരു പക്ഷിയാണ്.. അതുപോലെതന്നെ ദൈവികമായിട്ടും വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒരു പക്ഷിയാണ് ഉപ്പൻ എന്ന് പറയുന്നത്..

അപ്പോൾ നമുക്ക് ഐതിഹ്യങ്ങളുടെ തന്നെ പിൻബലം ഉണ്ട്.. അതുപോലെ നമുക്ക് നമ്മുടെ ഐതിഹ്യത്തിൽ മറ്റൊരു കഥ കൂടിയുണ്ട്.. നമ്മുടെ ഭഗവാൻ ശ്രീകൃഷ്ണനെ കാണാൻ അദ്ദേഹത്തിൻറെ വളരെ അടുത്ത സുഹൃത്തായ കുചേലൻ വീട്ടിലെ കഷ്ടപ്പാടുകൾ കൊണ്ട് തന്റെ ഭാര്യയുടെ വാക്കുകൾ കേട്ട് ഭഗവാനെ കാണാൻ പോകുകയാണ്.. അപ്പോൾ വീട്ടിൽ നിന്നും ഭഗവാനെ കാണാനായി ഇറങ്ങുമ്പോൾ അദ്ദേഹത്തിന് ഒരു ശകുനമായി വന്നത് ഈ ഉപ്പൻ എന്ന പക്ഷിയാണ് അത് വളരെ വ്യക്തമായി തന്നെ നമ്മുടെ പുരാണങ്ങളിൽ എല്ലാം പറഞ്ഞിട്ടുള്ള ഒരു കാര്യമാണ്.. അപ്പോൾ ഈ ചകോര പക്ഷിയെ കണി കണ്ടിട്ട് തൻറെ സുഹൃത്തിനെ കാണാൻ പോകുമ്പോൾ അദ്ദേഹത്തിന് യാതൊരുതര പ്രതീക്ഷയും ഉണ്ടായിരുന്നില്ല കാരണം ശ്രീകൃഷ്ണ ഭഗവാൻ തന്നെ തിരിച്ചറിയുമോ..

തനിക്ക് അവിടം വരെ ചെന്ന് എത്താൻ കഴിയുമോ അഥവാ ചെന്നെത്തിയാൽ തന്നെ പോയ കാര്യം എന്താകുമോ എന്തോ.. ഭഗവാൻ തന്നെ സ്വീകരിക്കുമോ ഇത്തരം കാര്യങ്ങൾ ഒന്നും അദ്ദേഹത്തിന് യാതൊരു തരം ഉറപ്പും ഉണ്ടായിരുന്നില്ല.. അങ്ങനെ യാതൊരു പ്രതീക്ഷകളും ഉറപ്പുകളും ഇല്ലാതെ ഭഗവാനെ കാണാൻ വേണ്ടി പോയ കുചേലന് അദ്ദേഹത്തിൻറെ ജീവിതത്തിൽ സംഭവിച്ചത് എന്താണ് എന്നുള്ളതിനെ കുറിച്ച് വളരെ വ്യക്തമായി നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. ലക്ഷ്മിദേവി അവരെ പൂർണ്ണമായി കഴിഞ്ഞ് അനുഗ്രഹിച്ച സർവ്വ വരങ്ങളും നൽകിയ കഥ നമുക്ക് ചെറുപ്പം മുതലേ അറിയാവുന്ന കാര്യമാണ്… കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *